St. Paul's Believers Eastern Church, Edavettal, Kottayam District

  • Home
  • India
  • Kottayam
  • St. Paul's Believers Eastern Church, Edavettal, Kottayam District

St. Paul's Believers Eastern Church, Edavettal, Kottayam District St. Paul's s Believers Eastern Church, Paruthummodu ( 7 K.M from Karukachal - Manimala Road) is situated in Paruthummodu to kulathoormoozhi road.

It is just 500 meters away form Paruthummmodu Bus Stop. Sunday Sevice : Morning 08:30 - 10:30

01/09/2025

ക്രോബേന്മാരുടെയും സ്രാപ്പികളുടെയും സന്നിധി വിട്ട് ഇറങ്ങി വന്ന് കന്യകയുടെ ഉദരത്തിൽ വന്നവനെ ആദമിന്റെ സന്തതികളെ, സാത്താന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നു രക്ഷിക്കുവാൻ ശരീരമെടുത്ത വീരനായവന് സ്തോത്രം.

Happy BirthdayTO OUR BELOVED METROPOLITAN FATHERMORAN MOR DR. SAMUEL THEOPHILUS METROPOLITAN.May the Lord bless you with...
27/08/2025

Happy Birthday
TO OUR BELOVED METROPOLITAN FATHER
MORAN MOR DR. SAMUEL THEOPHILUS METROPOLITAN.
May the Lord bless you with long life, good health, divine wisdom, and unceasing grace as you continue to guide the Holy Church.

09/08/2025

✝️ശൂനോയോ നോമ്പ് ✝️
ഒമ്പതാം ദിവസം....
എരിയുന്ന തീയുടെ നിരയിൽ നിന്നും ഇറങ്ങി വന്ന ദൂതൻ നസ്രേത്തിലെ മറിയാമിന്റെ വീട്ടിൽ ചെന്ന് പറഞ്ഞു. എല്ലാ ലോകത്തെയും രക്ഷിക്കുന്നവനായ കർത്താവു നിന്നോടു കൂടെ ഉണ്ട്. എരിയുന്ന തീയുടെ നടുവിൽ എരിയാതെ നിൽക്കുന്ന മുൾമരത്തെ കണ്ടതുപോലെ വ്രതമുദ്രയ്ക്കു ഭംഗമുണ്ടാക്കാതെ കന്യകയായ മറിയാമ്മിൽ അവൻ വസിച്ച് ശരീരം സ്വീകരിച്ചു.

✝️ശൂനോയോ നോമ്പ്✝️എട്ടാം ദിവസം......സകലത്തിന്റെയും ഉടയവനായ ദൈവമേ നിന്റെ സന്നിധിയിൽ സീനായ് മല തുള്ളി. മലയേയും കടലിനേയും വഹ...
08/08/2025

✝️ശൂനോയോ നോമ്പ്✝️
എട്ടാം ദിവസം......
സകലത്തിന്റെയും ഉടയവനായ ദൈവമേ നിന്റെ സന്നിധിയിൽ സീനായ് മല തുള്ളി. മലയേയും കടലിനേയും വഹിക്കുന്ന നിന്നെ കന്യക ഗർഭത്തിൽ വഹിച്ചു. അവൾ അവർണ്ണനീയമായ നിലയിൽ ഗർഭിണിയായി നിന്നെ പ്രസവിച്ചു. അതിനാൽ അവളുടെ
ഓർമ്മ പ്രസിദ്ധമാക്കണമേ.

07/08/2025

✝️ശൂനോയോ നോമ്പ് ✝️
ഏഴാം ദിവസം....
ഭാഗ്യം നിറഞ്ഞ മറിയാമേ ദൈവത്തിന്റെ ജീവനുള്ള പുത്രനെ പ്രസവിച്ചവളേ, നീ വണിക് ശ്രേഷ്ടടനായ കർത്താവു വസിച്ച അലങ്കരിച്ച കപ്പലാകുന്നു. ആകാശത്തെ നിർമ്മിച്ചവനെ വഹിച്ച് വ്രതത്തിന്റെ പരിശുദ്ധിയോടെ പ്രസവിച്ചവളെ നീ നിസ്തുലമായ മണിമന്ദിരമാകുന്നു. നിനക്കു ഭാഗ്യം. നിന്നിൽ നിന്നും ജനിച്ചവനായ നാഥൻ ധന്യനാകുന്നു.

✝️ശൂനോയോ നോമ്പ്✝️ ആറാം ദിവസം...പ്രാർത്ഥിപ്പാനായി ദൈവത്തിന്റെ മുമ്പിൽ മറിയാം നിൽക്കുമ്പോൾ അഗ്നി ജ്വാലയിൽ ചുറ്റപ്പെട്ട ദൂത...
06/08/2025

✝️ശൂനോയോ നോമ്പ്✝️
ആറാം ദിവസം...
പ്രാർത്ഥിപ്പാനായി ദൈവത്തിന്റെ മുമ്പിൽ മറിയാം നിൽക്കുമ്പോൾ അഗ്നി ജ്വാലയിൽ ചുറ്റപ്പെട്ട ദൂതൻ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു. ദൈവത്തിന്റെ പുത്രൻ വസിക്കുന്ന മണിമന്ദിരമേ നിനക്കു സമാധാനം. നിന്നിൽ പാർക്കുന്നവൻ ധനവാനാകുന്നു. അവൻ എല്ലാ ജനങ്ങളുടെയും ദാരിദ്ര്യം ഇല്ലാതാക്കും. ആരും സഹായമില്ലാത്ത നിൻ്റെ ദീനതയെ അവൻ മായിച്ചു കളയും.

05/08/2025

✝️ശൂനോയോ നോമ്പ് ✝️
അഞ്ചാം ദിവസം....
സാധു പുത്രിയായ മറിയമേ നിനക്കു ഭാഗ്യം. വലിയ രാജാവിനു നീ അമ്മയായി. നിന്റെ സന്നദ്ധതയാൽ സ്വർഗ്ഗാധിപൻ പരിശുദ്ധമായ നിൻ്റെ വയറ്റിൽ ജാതമായി. അവനെ മുലകുടിപ്പിച്ച മാറിടം ഭാഗ്യമുള്ളത്. അവനു ചുംബനം നൽകിയ മുഖം ഭാഗ്യമുള്ളത്. അഗ്നിയുടെ പ്രഭാപൂരിതനെ നിന്റെ കരമാകുന്ന തേരിൽ നീ ആഘോഷിച്ചു.

04/08/2025

✝️ശൂനോയോ നോമ്പ്✝️
നാലാം ദിവസം....
കന്യക മറിയാമേ നിന്നെ അഭിവാദനം ചെയ്ത സ്വർഗ്ഗീയ മാലാഖ നീ ദൈവത്തെ വഹിക്കുകയും വിവാഹം കൂടാതെ പ്രസവിക്കുകയും ചെയ്യുമെന്നു പറഞ്ഞു. സൃഷ്ടികളുടെ പ്രഭയായ സൂര്യനെ, വാഴ്ത്തപ്പെട്ട കന്യകയായി പ്രസവിച്ചവളെ നീ സൗഭാഗ്യവതിയാണ്.

02/08/2025

✝️ശൂനോയോ നോമ്പ് ✝️
രണ്ടാം ദിവസം...
സൗഭാഗ്യത്തിൻ്റെ നിറവായ പരിശുദ്ധ കന്യകയേ നിൻ്റെ ഉദരത്തിൽ സ്വന്ത ഇഷ്ടപ്രകാരം ജനിച്ച ദൈവപുത്രന് ഇതാ നന്ദി പറയുന്നു. ചെവികൊണ്ട് വചനം കേട്ട് അവനെ നീ സ്വീകരിച്ച് ഉദരത്തിൽ വഹിച്ചു. ഗർഭപാത്രത്തിലെ കന്യാമുദ്രകൾക്കു യാതൊരു കേടും കൂടാതെ പുറത്തു വന്നു. ജാതികളെ നാണിപ്പിച്ചു. താഴ്‌ച സ്വയം വരിച്ചവനേ നിനക്കു അധികമായി സ്തു‌തി. മനുഷ്യ വർഗ്ഗത്തിനു രക്ഷ നൽകിയവനെ സഭ പുകഴ്ത്തുന്നു.

01/08/2025

✝️ശൂനോയോ നോമ്പ്✝️
ഒന്നാം ദിവസം...
സ്വർഗ്ഗത്തിലും ഭൂമിയിലും ഏദനിലും ദൈവത്തിനു സ്തുതി. എല്ലാ ദയറാകളിലും ദേവാലയങ്ങളിലും കന്യക മറിയായിനു നല്ല ഓർമ്മ ഉണ്ടാകട്ടെ. പരി. കന്വാത്വത്തിൽ പ്രീതിപ്പെട്ട് സ്വന്തഹിതപ്രകാരം രാജാവായ ദൈവം അവളുടെ ഉദരത്തിൽ ഇറങ്ങി വസിച്ചു. ഭൂമിയിലും സ്വർഗ്ഗത്തിലും അവളുടെ ഓർമ്മ വളർന്നു വലുതാകട്ടെ. അവളുടെ പ്രാർത്ഥന നമുക്ക് അഭയമായിത്തീരട്ടെ. കർത്താവേ, നിന്റെ മാതാവിന്റെ ഓർമ്മയിൽ ഞങ്ങളെയും ചേർക്കണമെ.

09/07/2025

നിന്നെ പ്രതിവധമേറ്റു നിത്യം ഞങ്ങൾ..🕯️

Address

St. Paul's Believers Eastern Church Edavettal
Kottayam
686541

Telephone

+919961104905

Website

Alerts

Be the first to know and let us send you an email when St. Paul's Believers Eastern Church, Edavettal, Kottayam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Paul's Believers Eastern Church, Edavettal, Kottayam District:

Share