Ecological commission of malankara orthodox church ktr-plr diocese

Ecological commission of malankara orthodox church ktr-plr diocese this is a organization under the malankara Orthodox church.

21/02/2021

*വെളുക്കും മുമ്പ് അരിവയ്ക്കണം.*
*അരിവയ്ക്കും മുമ്പേ കറി വയ്ക്കണം.*
ഒരിക്കൽ ഒരു സന്യാസി ഒരു ഗൃഹസ്ഥന് കൊടുത്ത ഉപദേശമാണിത്.
വീട്ടിൽ പോയി ഭാര്യയോട് ഇതു പറഞ്ഞു.
അവർ സന്യാസി പറഞ്ഞ കാര്യങ്ങൾ വാച്യാർത്ഥത്തിൽ കേട്ട് അനുസരിച്ചു. അതിനാൽ വളരെ വിഷമിച്ചു.
കുറേ നാൾ കഴിഞ്ഞ് ആ വീട്ടിലെത്തിയ സന്യാസിയോട് ആ വീട്ടമ്മ തൻ്റെ പ്രയാസം പറഞ്ഞു.
ഇതു കേട്ട സന്യാസി പൊട്ടിച്ചിരിച്ചു. അരി വെളുക്കും മുമ്പ് (തവിടു കളയാതെ) പാകം ചെയ്യണമെന്നാണ് താൻ പറഞ്ഞതെന്ന് സന്യാസി വിശദീകരിച്ചു.
തവിടുകളഞ്ഞ വെളുത്ത ചോറ് രോഗം തരുന്നതാണെന്ന പരമാർത്ഥം തിരിച്ചറിയാതെ വെളുക്കുന്നതിന് മുമ്പ് അരിവച്ച അമ്മ വായ് പൊളിച്ചു പോയി.
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെളുത്ത അരി രോഗകാരണമാണെന്ന് നമ്മൾക്കറിഞ്ഞുകൂടാ.
തവിടിനുള്ളിൽ അടങ്ങിയ നാരുകളും (ഫൈബർ) അപൂർവ്വ വിറ്റാമിനുകളും നഷ്ടമായത് നാം അറിയുന്നില്ല.
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന സാമാന്യ വിവരം നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്നു.
ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹ രോഹികളുള്ളത് ചൈനയിലാണ്. വെളുപ്പിച്ച അരിയാണ് ചൈനക്കാരുടെ ഭക്ഷണമെന്നതാണ് ഇതിൻ്റെ രഹസ്യം.
അമേരിക്കയിലെ ഹാർവാഡ് സ്ക്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് അവരുടെ പഠനത്തിൽ തവിടുള്ള അരിയുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. (Dr. Qisan - ഡോ. ക്വിസൻ ആണ് 18 വർഷം പഠനം നടത്തി ഇത് തെളിയിച്ചത്.) രണ്ടു കപ്പ് പൂർണ്ണ ധാന്യം കഴിക്കുമ്പോൾ പ്രമേഹ സാദ്ധ്യത 21% കുറയുന്നുവെന്നാണ് വിദഗ്ദ്ധമതം.
നിർഭാഗ്യവശാൽ തവിടില്ലാത്ത നെൽവിത്തിനങ്ങൾ നാം പ്രചരിപ്പിക്കുകയും അവശേഷിക്കുന്ന തവിടും മാറ്റി തവിടെണ്ണയുണ്ടാക്കി വിറ്റ് ആരോഗ്യം തകർക്കുകയും ചെയ്യുന്നു. (തവിടെണ്ണ എന്നത് മറ്റൊരു കോമഡിയാണ്. അതിനെപ്പറ്റി പിന്നെ എഴുതാം.)
*വീട്ടമ്മ സന്യാസിയുടെ രണ്ടാമത്തെ ഉപദേശത്തിൻ്റെ പൊരുൾതേടി*
പച്ചക്കറികൾ അരിവയ്ക്കും മുമ്പേ (മൂത്തു പോകും മുമ്പേ - ഇളംപ്രായത്തിൽ) കറി വയ്ക്കണമെന്നായിരുന്നു ആ ഉപദേശമെന്നറിഞ്ഞ വീട്ടമ്മ അന്തിച്ചു പോയി.
അങ്ങനെയായാൽ അതിൻ്റെ അറ്റവും, വാലും, ഗുണമേറിയ അകക്കാമ്പും ഭക്ഷണമാകുക വഴി കൂടുതൽ പോഷണം ലഭിക്കുമെന്ന സാമാന്യ വിവരം നമുക്കുണ്ടാകണം.
പുറംതൊലി കളഞ്ഞ ഉരുളക്കിഴങ്ങും, ചുവന്ന തൊലി നീക്കം ചെയ്ത ചക്കക്കുരുവുമാണ് ഗ്യാസ് (വായുക്ഷാേഭം) ഉണ്ടാക്കുന്നതെന്നും നമ്മളെന്നാണ് പഠിക്കുക.
ഹരിത വിപ്ലവം വന്നതോടെ അമൂല്യമായ ഔഷധ സിദ്ധിയുള്ള നെല്ലിനങ്ങൾ മാത്രമല്ല, ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ഇന്നാട്ടിൽ പൂർവ്വികർ രൂപപ്പെടുത്തിയെടുത്തിയെടുത്ത മറ്റനേകം നെൽവിത്തുകളും പേരുപോലും കിട്ടാത്ത വിധത്തിൽ അപ്രത്യക്ഷമാക്കപ്പെട്ടു. ഉപ്പുവെള്ളത്തിലും, അമ്ലതയേറിയ മണ്ണിലും വളരാൻ പറ്റിയതും, വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പറ്റിയവയും, പൊക്കാളിയിലും, മുണ്ടകനിലും, പാണ്ടിയിലും പലയിനങ്ങളുണ്ടായിരുന്നു.
നമ്മുടെ വയലേലകൾ നാട്ടുനെല്ലിനങ്ങളാലും വീട്ടിലെ അരിക്കലങ്ങൾ തവാട്ടരിച്ചോറിനാലും നിറയ്ക്കാൻ നമുക്കാവുമെങ്കിൽ രോഗങ്ങളുടെയും വിഷമരുന്നുകളുടെയും കഴുത്തറുപ്പൻ ചികിത്സാ വ്യാപാരത്തിൻ്റെയും മരണക്കെണിയിൽ നിന്ന് മലയാളിക്ക് രക്ഷപ്പെടാൻ കഴിയും.
ചുവന്നതവിടുള്ള അരി പ്രമേഹം മാത്രമല്ല ചീത്ത കൊളസ്ട്രോളും, ഹൃദ്രോഗവും പൊണ്ണത്തടിയും, ഉദരരോഗങ്ങളും പരിഹരിക്കും.
നല്ല ചോറുണ്ണാം!
നല്ല കറി കൂട്ടാം!
*വെളുക്കും മുമ്പ് അരിവയ്ക്കണം.*
*അരിവയ്ക്കും മുമ്പേ കറി വയ്ക്കണം.*
cpd. FB courtesy

വൃക്ഷത്തൈകള്‍ ആവശ്യമുള്ളവർക്ക് ഓൺലൈനിൽ അപേക്ഷിക്കാം..അടുത്ത വർഷത്തെലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്, സൗജന്യമായും സര...
24/10/2020

വൃക്ഷത്തൈകള്‍ ആവശ്യമുള്ളവർക്ക് ഓൺലൈനിൽ അപേക്ഷിക്കാം..

അടുത്ത വർഷത്തെ
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്, സൗജന്യമായും സര്‍ക്കാര്‍ സഹായനിരക്കിലും വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ ആവശ്യമുള്ളവരില്‍ നിന്ന് വനം വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,
സർക്കാരേതിര
സന്നദ്ധ സംഘടനകള്‍,
മാധ്യമ, മത സ്ഥാപനങ്ങൾ എന്നിവര്‍ക്കാണ് തൈകള്‍ വിതരണം ചെയ്യുക.

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 31ന് മുമ്പ് http://harithakeralam.kcems.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം...

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ്  മുഖർജിക്ക് മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി  കമ്മിറ്റി (കൊട്ടാരക്കര -പുനലൂർ ഭദ്രാസനം) യു...
31/08/2020

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മിറ്റി (കൊട്ടാരക്കര -പുനലൂർ ഭദ്രാസനം) യുടെ ആദരാഞ്ജലികൾ ....

31/08/2020
*പരിസ്ഥിതി സംരക്ഷണ0 ഇന്നത്തെ യുഗത്തിൻ്റെ ആവശ്യം.*                    പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം പൊതുജനങ്ങള...
06/06/2020

*പരിസ്ഥിതി സംരക്ഷണ0 ഇന്നത്തെ യുഗത്തിൻ്റെ ആവശ്യം.* പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ വരുത്തുന്നതിനും വിവിധ ജനോപകാരപ്രദമായ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ആണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതിയെ സ്നേഹിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മലങ്കര മക്കളുടെ കടമയാണ്. നാം ഒര് മരം നടുന്നതിലൂടെ പരിസ്ഥിതി മലിനീകരണ ഭീഷണി താരതമ്യോന കുറയ്ക്കാൻ സാധിക്കുകയും അത്‌ നമുക്ക് ഭാവിയിൽ ഒര് ആസ്ഥിയായി തീരുകയും ചെയ്യും ഓർത്തഡോക്സ് സഭയിലെ മുഴുവൻ വിശ്വാസി കളം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒര് മരമെങ്കിലും നട്ട് അതിനെ പരിപോഷിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ ആഹ്വാനം ചെയ്തു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷൻ കേന്ദ്ര ഉദ്ഘാടനം പത്തനംതിട്ട മാരാമൺ ഓർത്തഡോക്സ് സെൻ്റർ സ്രമിഷ്ടി) യിൽ വച്ച് 05/06/2020 ന് ഉത്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനം കേ ന്ദ്ര പ്രസിഡൻറ് അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ളിമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. യോഗത്തിൽജനറൽ സെക്രട്ടറി ഫാദർ കോശിജോൺ കലയപുരം ഡോക്ടർ എം. ജോർജ്‌ ഫാദർ ജേക്കബ് 'ടിപി പ്രിൻസ്, അശോക് മാത്യു എന്നിവർ ആശംസ അർപ്പിച്ചു 2020 21 വർഷം സഭാ പരിസ്ഥിതി കമ്മീഷൻ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ജനറൽ സെക്രട്ടറി ഫാദർ കോശി ജോൺ കലയപുരം വിശദീകരിക്കുകയും എല്ലാ ഭദ്രാസനങ്ങളും പദ്ധതികൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിക്കണം എന്നും അഭ്യർത്ഥിച്ചു അഭിവന്ദ്യ തിരുമേനിയും പരിസ്ഥിതി പ്രവർത്തകരും കൂടി വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിന ആഘോഷത്തിൽ പങ്കുചേർന്നു. വിവിധ പ്രസ്ഥാനങ്ങൾക്ക് തൈകൾ വിതരണം ചെയ്തു.

ഇന്ന് മെത്രാഭിഷേകത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന  പരിസ്ഥിതി കമ്മിഷൻ കേന്ദ്ര പ്രസിഡൻറ് അഭിവന്ദ്യ കുരിയാക്കോസ് മാർ ...
30/04/2020

ഇന്ന് മെത്രാഭിഷേകത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന പരിസ്ഥിതി കമ്മിഷൻ കേന്ദ്ര പ്രസിഡൻറ് അഭിവന്ദ്യ കുരിയാക്കോസ് മാർ ക്ലിമ്മിസ് തിരുമനസ്സിന് പ്രാർത്ഥനാപൂർവമായ ഒരായിരം ആശംസകൾ അർപ്പിക്കുന്നു.

480 millions of wild life killed/ many others get effected/ australia Burning..Donate for them/ Pray for Rain / pray for...
06/01/2020

480 millions of wild life killed/ many others get effected/
australia Burning..
Donate for them/ Pray for Rain / pray for Australia🙏

01/01/2020

Happy new year 2020

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അൽമായ ട്രസ്‌റ്റി ശ്രി.ജോർജ് പോൾ കർത്താവിൽ നിദ്ര പ്രാപിച്ചു.... സംസ്കാരം പിന്നീട്.... ...
26/11/2019

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അൽമായ ട്രസ്‌റ്റി ശ്രി.ജോർജ് പോൾ കർത്താവിൽ നിദ്ര പ്രാപിച്ചു.... സംസ്കാരം പിന്നീട്.... ആദരാഞ്ജലികൾ

പരിസ്ഥിതി ദിന സമ്മേളനം പരുമലയിൽ  ,
02/11/2019

പരിസ്ഥിതി ദിന സമ്മേളനം പരുമലയിൽ ,

Address

Kottapuram Seminary. Kottarakara
Kottarakara

Telephone

+919745802937

Website

Alerts

Be the first to know and let us send you an email when Ecological commission of malankara orthodox church ktr-plr diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ecological commission of malankara orthodox church ktr-plr diocese:

Share