Sys Malappuram West District Committe

Call Website Contact the place of worship

Sys Malappuram West District Committe സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രധാന ഉപ സംഘടനയാണ് സുന്നി യുവജന സംഘം സമസ്തയുടെ ഊന്നു വടിയായിട്ടാണ് '

19/08/2026
16/08/2026

മീലാദ് വിളംബര റാലിയിൽ നിന്നും

രാജ്യത്തിൻറെ 80ാം സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി "മതേതരത്വം ഇന്ത്യയുടെ മതം" എന്ന പ്രമേയത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്...
16/08/2026

രാജ്യത്തിൻറെ 80ാം സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി "മതേതരത്വം ഇന്ത്യയുടെ മതം" എന്ന പ്രമേയത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തലക്കടത്തൂരിൽ സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമത്തിൽ നിന്നും

muyeenali shihab

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ജില്ലാ മീലാദ് വിളംബര റാലിയിൽ നിന്ന്തിരുനബി (സ) കാലം ത...
16/08/2026

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ജില്ലാ മീലാദ് വിളംബര റാലിയിൽ നിന്ന്
തിരുനബി (സ) കാലം തേടുന്ന കാരുണ്യം
#സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ
#പി കെ നവാസ് എംഎൽഎ

എസ് .വൈ .എസ്  ജില്ലാ മീലാദ് വിളംബര റാലിയും രാഷ്ട്ര രക്ഷാ സംഗമവും നാളെ തിരൂർ: തിരുനബികാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്ത...
14/08/2026

എസ് .വൈ .എസ് ജില്ലാ മീലാദ് വിളംബര റാലിയും രാഷ്ട്ര രക്ഷാ സംഗമവും നാളെ

തിരൂർ: തിരുനബികാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മിലാദ് വിളംബര റാലി ശനിയാഴ്ച നടക്കും.

വൈകീട്ട് നാലരയ്ക്ക് ഓവുങ്ങലിൽ നിന്നും ആരംഭിച്ച് തലക്കടത്തൂരിൽ സമാപിക്കും.

റാലി സമസ്ത കേന്ദ്ര മുശാവറ അംഗം സെയ്താലിക്കുട്ടി ഫൈസി കോറാട് ഫ്ലാഗ് ഓഫ് ചെയ്യും.

ശേഷം മതേതരത്വം ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ രാഷ്ട്രരക്ഷാ സംഗമം തലക്കടത്തൂരിൽ വൈകീട്ട് അഞ്ചിന് നടക്കും.

പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ. കെ .എസ് തങ്ങൾ വെട്ടിച്ചിറ ആമുഖഭാഷണം നിർവഹിക്കും. പി.കെ നവാസ് എം.എൽ.എ., വിഎസ് ജോയ് എം എൽ എ ,സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഇ.ജയൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകും.

സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നിർവഹിക്കും.

എസ്.കെ.ജെ.എം പ്രസിഡൻ്റ് നിയാസലി ശിഹാബ് തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ട്രഷറർ കാടാമ്പുഴ മൂസ ഹാജി, പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി.എ നാസർ, പി.ടി.കെ കുട്ടി, ഹുസൈൻ തലക്കടത്തൂർ,ഹൈദർ ഹാജി പറപ്പൂതടം തുടങ്ങിയവർ സംസാരിക്കും.

സയ്യിദ് ഉമറലി തങ്ങൾ മണ്ണാറക്കൽ, ജലീൽ റഹ്മാനി വാണിയന്നൂർ, സമദ് ഫൈസി താനൂർ, ഹക്കീം ഫൈസി കാളാട് , സലാഹുദ്ദീൻ ഫൈസി വെന്നിയൂർ, തുടങ്ങി ജില്ലാ ഭാരവാഹികളും പങ്കെടുക്കും.

രാവിലെ ഒൻപതിന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് എ.എസ്.കെ തങ്ങൾപതാക ഉയർത്തും. അബ്ബാസ് ഫൈസി പെരുഞ്ചിരി ഉദ്ബോധനം നടത്തും. ശാഖകളിൽ സ്വാതന്ത്ര്യ ദിനത്തിൻറെ

ഭാഗമായി പതാക ഉയർത്തൽ ഫ്രീഡം സ്വീറ്റ്, ഫ്രീഡം ടോക്ക് തുടങ്ങിയവയും നടക്കും

രാഷ്ട്രരക്ഷാ സംഗമം
13/08/2026

രാഷ്ട്രരക്ഷാ സംഗമം

ജില്ലാ രൂപീകരണം:കമ്മീഷനെ നിയോഗിക്കുന്നത് വേഗത്തിൽ ആക്കണം -എസ്.വൈ.എസ്കോട്ടക്കൽ: പുതിയ ജില്ലകൾ രൂപീകരിക്കുന്നതിന്റെ സാധ്യത...
02/08/2026

ജില്ലാ രൂപീകരണം:
കമ്മീഷനെ നിയോഗിക്കുന്നത് വേഗത്തിൽ ആക്കണം -എസ്.വൈ.എസ്
കോട്ടക്കൽ: പുതിയ ജില്ലകൾ രൂപീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനായി പ്രത്യേക പഠന കമ്മീഷനെ നിയോഗിക്കുമെന്ന 2026-27 കേരള ബജറ്റിലെ പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റി കോട്ടക്കലിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ആവശ്യപ്പെട്ടു. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഐഎഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ ആമുഖഭാഷണം നടത്തി. സുപ്രഭാതം റെസിഡൻ്റ് എഡിറ്റർ സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി അബ്ദുറഹീം മാസ്റ്റർ ചുഴലി മോഡറേറ്ററായി. ടേബിൾ ടോക്കിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ് കുറ്റൂർ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് അബ്ദുല്ല മൻസൂർ, കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ നാസർ, എസ്കെഎസ്എസ്എഫ് ട്രെൻഡ് ഡയറക്ടർ ഷംസുദ്ദീൻ ഒഴുകൂർ, എസ്കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ഹനീഫ് മാസ്റ്റർ അയ്യായ, തുടങ്ങിയവർ ആശയങ്ങൾ പങ്കുവെച്ചു. ജില്ലാ ട്രഷറർ കാടാമ്പുഴ മൂസ ഹാജി നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ മുഹമ്മദലി ദാരിമി കരേക്കാട്, കെ കെ എം ഷാഫി മാസ്റ്റർ ആലത്തിയൂർ, പ്രവർത്തകസമിതി അംഗങ്ങളായ അലി മുസ്ലിയാർ ഇന്ത്യനൂർ, അബ്ദുൽ ബാസിത് ഹുദവി ചെമ്പ്ര, യു എം ബഷീർ ആതവനാട്, അബ്ദുസമദ് റഹ്മാനി ഓമച്ചപ്പുഴ, യു എം മജീദ് ഫൈസി ഇന്ത്യനൂർ, ആഷിക് കുഴിപ്പുറം, സിപിഎം തങ്ങൾ, കബീർ ദാരിമി കോട്ടക്കൽ, സുഫിയാൻ അമരയിൽ, തുടങ്ങിയവർ സംബന്ധിച്ചു

ഔദ്യോഗികം സുപ്രഭാതം:ജില്ലാ തല ഉദ്ഘാടനം തിരൂർ ഡെപ്യൂട്ടി കളക്ടർ നിവഹിച്ചുതിരൂർ: സുപ്രഭാതം പതിമൂന്നാമത് വരിക്കാരെ ചേർക്കൽ ...
02/08/2026

ഔദ്യോഗികം സുപ്രഭാതം:ജില്ലാ തല ഉദ്ഘാടനം തിരൂർ ഡെപ്യൂട്ടി കളക്ടർ നിവഹിച്ചു

തിരൂർ: സുപ്രഭാതം പതിമൂന്നാമത് വരിക്കാരെ ചേർക്കൽ കാംപയിനിൻ്റെ ഭാഗമായി എസ്.വൈ. എസ് സംസ്ഥാന കമ്മറ്റി നടപ്പാക്കുന്ന ഔദ്യോഗികം സുപ്രഭാതം പദ്ധതിയുടെ മലപ്പുറം വെസ്റ്റ് ജില്ല തല ഉദ്ഘാടനം തിരൂരിൽ
സബ് കളക്ടർ ദിലീപ് കെ കൈനിക്കര നിർവഹിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, പബ്ലിക് ലൈബ്രറികള്‍, പൊതു
ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അനുയോജ്യമായ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി, ഒരു വര്‍ഷത്തേക്ക് സുപ്രഭാതം പത്രം ലഭ്യമാക്കുന്നതാണ് പദ്ധതി. ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.വൈ എസ് വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ പത്രം കൈമാറി.ജില്ലാ വൈസ് പ്രസിഡൻറ് കെ.എൻ.സി തങ്ങൾ അധ്യക്ഷത വഹിച്ചു. തിരൂർ താലൂക്ക് സമസ്ത സെക്രട്ടറി ഹക്കീം ഫൈസി, താനൂർ മണ്ഡലം എസ്.വൈ.എസ് സെക്രട്ടറി അബ്ബാസ് ഫൈസി, മുനിസിപ്പൽ സെക്രട്ടറി ഒ.സലിം, വൈസ് പ്രസിഡണ്ട് യൂനുസ് എന്നിവർ സംബന്ധിച്ചു.

Address

A. M. I. A College Pookkipparamba, Valakkulam
Kottakkal
676508

Alerts

Be the first to know and let us send you an email when Sys Malappuram West District Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sys Malappuram West District Committe:

Shortcuts

Share