KorattyMuthy Amma

KorattyMuthy Amma Most renowned Marian pilgrim in India. Also known as Lourde of Kerala. Established in AD 1381.
(1)

03/06/2026

Feast of Holy Eucharist ❤️

പരിശുദ്ധ മാതാവിന്റെ വണക്കമാസം.മുപ്പത്തി ഒന്നാം ദിവസം.പ്രാർത്ഥന പ.കന്യകാമറിയമേ, അങ്ങ് ഞങ്ങളുടെ സങ്കേതമാണ്. ഞങ്ങളുടെ ആദ്ധ്...
31/05/2026

പരിശുദ്ധ മാതാവിന്റെ വണക്കമാസം.

മുപ്പത്തി ഒന്നാം ദിവസം.

പ്രാർത്ഥന

പ.കന്യകാമറിയമേ, അങ്ങ് ഞങ്ങളുടെ സങ്കേതമാണ്. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമേ. അമലോത്ഭവ കന്യകയെ, ഞങ്ങള്‍ ഈശോമിശിഹായ്ക്കും നിനക്കും ഉള്ളവരാകുവാന്‍ മനസ്സായിരിക്കുന്നു. എനിക്ക് നിന്‍റെ നേരെയുള്ള സ്നേഹത്തിന്‍റെ ലക്ഷ്യമായി എന്‍റെ ആത്മാവിനെയും ശരീരത്തെയും ഓര്‍മ, ബുദ്ധി, മനസ്സ്, ശരീരം എന്നിവയേയും അങ്ങേയ്ക്കു കാഴ്ച വയ്ക്കുന്നു. നീ എന്നെ അനുഗ്രഹിച്ച് എന്‍റെ രക്ഷയായിരിക്കേണമേ. എന്നെ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിച്ച് ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ സഹായിക്കണമേ. പിതാവായ ദൈവത്തിന്‍റെ പുത്രിയും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവിന്‍റെ പ്രിയമുള്ള മണവാട്ടിയുമായ പ.കന്യകയെ, ഞങ്ങളെ അനുഗ്രഹിക്കണമേ.

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

(3 പ്രാവശ്യം)

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

വിമലഹൃദയ പ്രതിഷ്ഠ

പരിശുദ്ധ കന്യകയായ ദൈവമാതാവേ! ഞങ്ങള്‍ക്കു മാതാവായി നിയമിക്കപ്പെട്ടിരിക്കുന്ന പരലോക ഭൂലോകങ്ങളുടെയും രാജ്ഞി! സര്‍വ്വ വല്ലഭനായിരിക്കുന്ന കര്‍ത്താവിന്‍റെ അമ്മേ! സകല സൃഷ്ടികളിലും ഉത്തമസൃഷ്ടിയായ നാഥേ!സകല ആരാധനയ്ക്കും യോഗ്യമായ ഏകത്രീത്വത്തിന് ഏറ്റവും പ്രസാദിച്ച കന്യകയെ, അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തിന്‍റെ അന്ത്യത്തില്‍ അങ്ങേപ്പക്കല്‍ നന്ദിയുള്ള മനസ്സോടുകൂടി ഞങ്ങളെ മുഴുവനും കാഴ്ച്ചവയ്ക്കുന്നതിനു ഞങ്ങള്‍ വരുന്നു. ഞങ്ങളാല്‍ കഴിയുംവണ്ണം എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളെ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നതിനും മോക്ഷവാസികളെല്ലാവരും ചെയ്തുവരുന്ന സ്തോത്രങ്ങള്‍ എല്ലാം കാണിക്കയായി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നതിനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അങ്ങേ സിംഹാസനത്തിന്‍‍ പക്കല്‍ സാഷ്ടാംഗം വീണ് ഞങ്ങളെ കാക്കുന്ന ദൈവദൂതന്‍മാരുടെയും എല്ലാ മോക്ഷവാസികളുടെയും സമക്ഷത്തില്‍ ഏറ്റവും വണക്കത്തോടും തീക്ഷ്ണമായ സ്നേഹത്തോടും കൂടി അങ്ങയെ ഞങ്ങള്‍ രാജ്ഞിയായും നാഥയായും സങ്കേതമായും മാതാവായും കരുതിക്കൊണ്ടു സ്ഥിരമായ മനസ്സോടും കറയറ്റ സ്നേഹത്തോടും കൂടെ ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും അവയവങ്ങളെയും ശക്തികളെയും മറ്റു ഞങ്ങള്‍ക്കുള്ള സകലത്തെയും അങ്ങേയ്ക്കു ഞങ്ങള്‍ കാഴ്ച വയ്ക്കുന്നു. അങ്ങേയ്ക്കു യോഗ്യമായ വണക്കത്തെ പ്രസിദ്ധപ്പെടുത്തിയും അങ്ങേ ശത്രുക്കളോടെതിര്‍ത്തും ശേഷം പേരെ അങ്ങേപ്പക്കല്‍ ചേര്‍ത്തുകൊണ്ട് എല്ലാ ദിവസവും അങ്ങേ ഞങ്ങള്‍ സ്തുതിക്കുന്നതാണ്. ഇടവിടാതെ ഞങ്ങളെ നിരൂപിച്ചുകൊണ്ട് ഞങ്ങള്‍ക്കു വേണ്ട ഉപകാരങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്ന അങ്ങയെ മറക്കുന്നതെങ്ങനെ? പരിശുദ്ധ മറിയമേ! ഇന്നു തുടങ്ങി ഞങ്ങളുടെ മരണപര്യന്തം അങ്ങേ മക്കളായിട്ടും ശുശ്രൂഷകരായിട്ടും ദാസരായിട്ടും ഞങ്ങള്‍ ജീവിക്കുന്നുണ്ട്. അങ്ങേ ഭരണത്തിന്‍ കീഴില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്രയോ ഭാഗ്യം.

കണ്ണുനീരിന്‍റെ ഉറവയായ ഈ സ്ഥലത്തില്‍ നിന്ന്‍ അങ്ങയെ നോക്കി പ്രലപിച്ചു കൊണ്ട് അങ്ങേ സഹായം പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന ആപത്തുകളെയും ഞങ്ങളുടെ ശത്രുക്കളുടെ ക്രൂരതയും തൃക്കണ്‍പാര്‍ക്കണമേ. ഞങ്ങളുടെ മേല്‍ അലിവായി ഞങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരന്‍റെ പക്കല്‍ പ്രാര്‍ത്ഥിച്ച് ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ. സകല‍ നന്മകളും കൃപയും നിറഞ്ഞ മാതാവേ! അങ്ങേയ്ക്കു കാഴ്ചവയ്ക്കപ്പെട്ട ഞങ്ങളെ സഹായിച്ചു കാത്തുകൊള്ളണമേ. ഞങ്ങള്‍ക്കു വരാനിരിക്കുന്ന തിനമകളെ നീക്കി ഞങ്ങളുടെ ആത്മീയ ശത്രുക്കളെ പരാജയപ്പെടുത്തണമേ. ഞങ്ങളുടെ ബലഹീനത നീക്കി സ്ഥിരപ്പെടുത്തണമേ.ഈ ലോകത്തില്‍ ഞങ്ങള്‍ ജീവിച്ചിരിക്കും വരെയും ഞങ്ങളെ കൈവിടാതെ കൊടുങ്കാറ്റിന്‍റെ ആധിക്യത്തില്‍ ക്ഷോഭിച്ച സമുദ്രത്തെപ്പോലെയുള്ള ഈ ലോകത്തില്‍ ഞങ്ങളെ നാശം കൂടാതെ നടത്തി അങ്ങയോടുകൂടെ സകല ഭാഗ്യങ്ങളും പ്രാപിക്കുംവരെയും അമ്മേ! ഞങ്ങളെ കൈ വിടരുതേ.

ആമ്മേനീശോ..

പരിശുദ്ധ മാതാവിന്റെ വണക്കമാസം.മുപ്പതാം ദിവസം.പ്രാർത്ഥന സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയെ, സകല ...
30/05/2026

പരിശുദ്ധ മാതാവിന്റെ വണക്കമാസം.

മുപ്പതാം ദിവസം.

പ്രാർത്ഥന

സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയെ, സകല സ്വര്‍ഗ്ഗവാസികളുടെയും സാന്നിധ്യത്തില്‍ നിന്നെ എന്‍റെ രാജ്ഞിയും മാതാവുമായി ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പിശാചിനെയും അവന്‍റെ എല്ലാ പ്രവൃ‍ത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചു കൊള്ളാമെന്ന് വാഗാദാനം ചെയ്തുകൊണ്ട് എന്‍റെ ജ്ഞാനസ്നാന വ്രതങ്ങളെ നവീകരിക്കുന്നു. നിന്‍റെ അവകാശങ്ങള്‍ എന്‍റെമേല്‍ പ്രയോഗിച്ചു കൊള്ളുക. ഞാന്‍ എന്നെത്തന്നെ നിന്‍റെ സ്നേഹ ദൗത്യത്തിനു സമര്‍പ്പിക്കുന്നു. എന്‍റെ ആത്മാവിനെയും ശരീരത്തെയും അതിന്‍റെ എല്ലാ കഴിവുകളെയും എന്‍റെ ആദ്ധ്യാത്മികവും ഭൗമികവുമായ എല്ലാ നന്മകളെയും സകല സല്‍കൃത്യങ്ങളെയും അവയുടെ യോഗ്യതകളെയും നിനക്ക് ഞാന്‍ കാഴ്ച വയ്ക്കുന്നു. കാലത്തിലും നിത്യത്വത്തിലും ദൈവത്തിന്‍റെ ഉപരിമഹത്വത്തിനായി അങ്ങ് അവയെ വിനിയോഗിച്ചു കൊള്ളണമേ.

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

(3 പ്രാവശ്യം)

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

സുകൃതജപം

സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമേ.

പരിശുദ്ധ മാതാവിന്റെ വണക്കമാസം.ഇരുപത്തിയൊമ്പതാം ദിവസം.പ്രാർത്ഥന പ.കന്യകയെ, അങ്ങ് ഞങ്ങളുടെ സര്‍വ്വ വല്ലഭയായ മദ്ധ്യസ്ഥയാണെന...
29/05/2026

പരിശുദ്ധ മാതാവിന്റെ വണക്കമാസം.

ഇരുപത്തിയൊമ്പതാം ദിവസം.

പ്രാർത്ഥന

പ.കന്യകയെ, അങ്ങ് ഞങ്ങളുടെ സര്‍വ്വ വല്ലഭയായ മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങേ സ്നേഹിക്കുവാനും അനുകരിക്കുവാനും ഞങ്ങള്‍ക്കു കടമയുണ്ട്. അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഭാവിയിലും ഞങ്ങള്‍ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും അങ്ങു നല്‍കേണമേ. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളിലും അങ്ങേ സഹായം അനുപേക്ഷണീയമാണ്. പ്രലോഭനങ്ങളിലും വിഷമതകളിലും അങ്ങാണ് ഞങ്ങള്‍ക്കും പ്രത്യാശ. ദുഃഖങ്ങളില്‍ അവിടുന്നാശ്വാസം. നാഥേ, അങ്ങേ കരുണാ കടാക്ഷം ഞങ്ങളുടെ മേല്‍ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസജീവിതത്തിനു ശേഷം അങ്ങയുടെ ഉദരഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചുതരണമേ. കരുണയും മാധുര്യവും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ഞങ്ങളെ പരിപാലിക്കേണമേ.

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

(3 പ്രാവശ്യം)

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

സുകൃതജപം

ശാന്തഗുണത്തിനു മാതൃകയായ മറിയമേ ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തി വിതയ്ക്കണമേ.

പരിശുദ്ധ മാതാവിന്റെ വണക്കമാസം.ഇരുപത്തിയെട്ടാം ദിവസം.പ്രാർത്ഥന അമലമനോഹരിയായ മരിയാംബികയെ അങ്ങ വിശുദ്ധിയുടെ നികേതനമാണ് എങ്ക...
28/05/2026

പരിശുദ്ധ മാതാവിന്റെ വണക്കമാസം.

ഇരുപത്തിയെട്ടാം ദിവസം.

പ്രാർത്ഥന

അമലമനോഹരിയായ മരിയാംബികയെ അങ്ങ വിശുദ്ധിയുടെ നികേതനമാണ് എങ്കിലും നീ പാപികളോടു വളരെ കാരുണ്യപൂര്‍വ്വമാണ് വര്‍ത്തിക്കുന്നത്. പാപികളില്‍ അങ്ങേ ദിവ്യകുമാരന്‍റെ പ്രതിഛായ കാണുവാന്‍ അങ്ങ് ആഗ്രഹിക്കുന്നു. നാഥേ, ഇന്നു ലോകത്തില്‍ പാപം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പാപബോധവും സത്യത്തെക്കുറിച്ചുള്ള അറിവും മനുഷ്യരില്‍ കുറഞ്ഞുവരുന്നു. അങ്ങ് പാപികളെ നിരന്തരം മാനസാന്തരത്തിനായി ആഹ്വാനം ചെയ്ത് കൊണ്ടിരിക്കുകയാണ്. പാപികളായ ഞങ്ങള്‍ പാപത്തെ പരിത്യജിച്ചു നിര്‍മ്മല ജീവിതം നയിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. അപ്രകാരം ഞങ്ങള്‍ ഈശോയ്ക്കും അങ്ങേയ്ക്കും പ്രിയങ്കരരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കേണമേ.

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

(3 പ്രാവശ്യം)

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

സുകൃതജപം

വരപ്രസാദപൂര്‍ണ്ണയായ മാതാവേ, ദൈവവരപ്രസാദത്തിന്‍റെ ചാലുകള്‍ ഞങ്ങളിലേക്ക് നീ ഒഴുക്കേണമേ.

പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ഉയർത്തുന്ന പ്രാർത്ഥനകൾക്ക് അമ്മ തീർച്ചയായും ഉത്തരം നൽകും
27/05/2026

പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ഉയർത്തുന്ന പ്രാർത്ഥനകൾക്ക് അമ്മ തീർച്ചയായും ഉത്തരം നൽകും

പരിശുദ്ധ മാതാവിന്റെ വണക്കമാസം.ഇരുപത്തിയെഴാം ദിവസം.പ്രാർത്ഥന ദൈവമാതാവേ! അങ്ങ് സര്‍വ്വവരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥനായ മിശി...
27/05/2026

പരിശുദ്ധ മാതാവിന്റെ വണക്കമാസം.

ഇരുപത്തിയെഴാം ദിവസം.

പ്രാർത്ഥന

ദൈവമാതാവേ! അങ്ങ് സര്‍വ്വവരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥനായ മിശിഹാ കഴിഞ്ഞാല്‍ എല്ലാ അനുഗ്രഹങ്ങളും അങ്ങ് വഴിയാണ് ഞങ്ങള്‍ പ്രാപിക്കുന്നത്. ദൈവം അവിടുത്തെ അനുഗ്രഹങ്ങളുടെ നിക്ഷേപം അങ്ങേ ഭരമേല്‍പ്പിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുമ്പോഴും ആഗ്രഹിക്കുന്ന വിധത്തിലും ആഗ്രഹിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കേണമേ. ലോക സമാധാനം, പാപികളുടെ മാനസാന്തരം, ക്രൈസ്തവ ഐക്യം എന്നിവയ്ക്കാവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍ വര്‍ഷിക്കണമേ.

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

(3 പ്രാവശ്യം)

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

സുകൃതജപം

നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ.

പരിശുദ്ധ മാതാവിന്റെ വണക്കമാസം.ഇരുപത്തിയാറാം ദിവസം.പ്രാർത്ഥന സ്വര്‍ഗ്ഗാരോപിതയായ ദിവ്യകന്യകയെ, അങ്ങ് ആത്മശരീരസമന്വിതയായി സ...
26/05/2026

പരിശുദ്ധ മാതാവിന്റെ വണക്കമാസം.

ഇരുപത്തിയാറാം ദിവസം.

പ്രാർത്ഥന

സ്വര്‍ഗ്ഗാരോപിതയായ ദിവ്യകന്യകയെ, അങ്ങ് ആത്മശരീരസമന്വിതയായി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായപ്പോള്‍ അനുഭവിച്ച മഹത്വവും നിസ്സീമമായ ആനന്ദവും അഗ്രാഹ്യമാണ്‌. നാഥേ, അങ്ങേ സ്വര്‍ഗാരോപണം ഞങ്ങള്‍ക്ക് ഏറ്റവും വലിയ ധൈര്യവും പ്രത്യാശയും നല്‍കുന്നു. അങ്ങേ അമലോത്ഭവവും പാപരഹിതമായ ജീവിതവും ദൈവമാതൃത്വവുമാണ് അതിന് അങ്ങേ അര്‍ഹയാക്കിത്തീര്‍ത്തത്. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് പാപരഹിതമായി ജീവിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം ലഭിച്ചു തരേണമേ. സ്വര്‍ഗ്ഗമാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഭവനമെന്നുള്ള വസ്തുത ഞങ്ങള്‍ ഗ്രഹിക്കട്ടെ. അതിനനുസരണമായി ജീവിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനത പരിഹരിക്കുവാനായി അനുഗ്രഹിക്കണമേ.

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

(3 പ്രാവശ്യം)

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

സുകൃതജപം

പാപികളുടെ സങ്കേതമായ മറിയമേ, പാപികളായ ഞങ്ങള്‍ക്കു നീ മദ്ധ്യസ്ഥയാകേണമേ.

പരിശുദ്ധ മാതാവിന്റെ വണക്കമാസം.ഇരുപത്തിയഞ്ചാം ദിവസം.പ്രാർത്ഥന പ.കന്യകയെ, അങ്ങയുടെ മരണം ഒരു സ്നേഹനിദ്രയായിരുന്നുവല്ലോ. അങ്...
25/05/2026

പരിശുദ്ധ മാതാവിന്റെ വണക്കമാസം.

ഇരുപത്തിയഞ്ചാം ദിവസം.

പ്രാർത്ഥന

പ.കന്യകയെ, അങ്ങയുടെ മരണം ഒരു സ്നേഹനിദ്രയായിരുന്നുവല്ലോ. അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയുടെ പൂര്‍ത്തീകരണമായിരുന്നു. നാഥേ, ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ ദിവ്യകുമാരനോടും കൂടി സ്വര്‍ഗീയ സൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കേണമേ. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അവയെ വിജയപൂര്‍വ്വം തരണം ചെയ്ത് നിത്യാനന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ.

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

(3 പ്രാവശ്യം)

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

സുകൃതജപം

ദൈവമാതാവേ, ഞങ്ങള്‍ക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ.

Address

St. Mary's Forane Church
Koratty
680308

Opening Hours

Monday 4:45am - 8:30pm
Tuesday 4:45am - 8:30pm
Wednesday 4:45am - 8:30pm
Thursday 4:45am - 8:30pm
Friday 4:45am - 8:30pm
Saturday 4:45am - 8:30pm
Sunday 4:45am - 8:30pm

Telephone

+914802732780

Alerts

Be the first to know and let us send you an email when KorattyMuthy Amma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share