Sree kallely Oorali Appooppan

Sree kallely Oorali Appooppan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree kallely Oorali Appooppan, Religious organisation, SREE KALLELY OORALI APPOOPPAN KAVU(orginal sanctum ), KALLELY , KONNI, Konni.

sree kallely oorali appooppan kavu (original sanctum )kallely, konni, pathanamthitta
contact /വഴിപാട് ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529 പ്രകൃതി നല്‍കുന്ന സംരക്ഷണത്തിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരാകുന്നത്. ഭാവി തലമുറക്കായി നമുക്ക് കാത്തു സൂക്ഷിക്കാവുന്ന ഏറ്റവും വിലപ്പെട്ട സമ്പത്ത് നമ്മുടെ അമൂല്യമായ പ്രകൃതി തന്നെയാണെന്നുള്ള ഓര്‍മ്മകള്‍ ഉണ്ടാകണം

26/08/2026

🦣എല്ലാ മാനവർക്കും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിന്റെ (മൂലസ്ഥാനം )
പൊന്നിൻ തിരുവോണ ആശംസകൾ 🐚

സുപ്രഭാതംഭക്തർക്ക് ശുഭദിനം നേരുന്നു 26/08/2026,ബുധൻ (1202 ചിങ്ങം -10) നക്ഷത്രം :തിരുവോണംതിഥി :ത്രയോദശിരാഹുകാലം: 12:00pm ...
25/08/2026

സുപ്രഭാതം

ഭക്തർക്ക് ശുഭദിനം നേരുന്നു

26/08/2026,ബുധൻ (1202 ചിങ്ങം -10)

നക്ഷത്രം :തിരുവോണം

തിഥി :ത്രയോദശി

രാഹുകാലം: 12:00pm മുതൽ 01:30pm വരെ

999 മലയ്ക്ക് അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റേയും കല്ലേലി അമ്മൂമ്മയുടെയും അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ

ഇന്നത്തെ വിശേഷം:തിരുവോണം,തിരുവോണസദ്യ

ശുഭചിന്ത:
"നന്മയുടെ പൂക്കാലവും, സ്നേഹത്തിന്റെ വസന്തവും, പ്രതീക്ഷയുടെ പുതുനാളുകളും ഈ തിരുവോണത്തിൽ ജീവിതത്തിലേക്ക് വരട്ടെ...."

വഴിപാടുകൾ (അപ്പൂപ്പന് താംബൂല സമർപ്പണം,അമ്മൂമ്മക്ക് വട്ടിയൊരുക്ക് സമർപ്പണം),വിശേഷാൽ പൂജകൾ,നേർച്ച-കാഴ്ചകൾ സമർപ്പിക്കാം

ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529

മണ്ണിൽ വേരൂന്നിയ വിശ്വാസം: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചുകല്ലേലി കാവ് : തലമുറകളായി കാത്തുസൂ...
25/08/2026

മണ്ണിൽ വേരൂന്നിയ വിശ്വാസം: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

കല്ലേലി കാവ് : തലമുറകളായി കാത്തുസൂക്ഷിച്ചുവരുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും മണ്ണിൽ കൗളശാസ്ത്രവിധി പ്രകാരം പൂർവികർക്ക് ഊട്ടും പൂജയും അർപ്പിച്ച് തിരുവോണദിനത്തിന്റെ വരവറിയിച്ച് 999 മലവില്ലന്മാർക്കും ഉത്രാടപ്പൂയൽ സമർപ്പിച്ചു.

മലകളുടെ ഉറപ്പിലും മണ്ണിന്റെ വിശ്വാസത്തിലും അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 21 തേക്കിലകൾ നാക്കുനീട്ടി അടുക്കിവെച്ച് ഓരോ ഇലയിലും ചുടുവർഗ്ഗങ്ങളും വിഭവങ്ങളും സമർപ്പിച്ച് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. കള്ളും കരിക്കും കലശവും സമർപ്പിച്ച് പ്രകൃതിശക്തികൾക്കും സർവ്വചരാചരങ്ങൾക്കും ഊട്ട് നൽകുന്നതായിരുന്നു ഉത്രാടപ്പൂയൽ സമർപ്പണം.

മണ്ണിൽ മുളച്ചുയരുന്ന ഓരോ വിത്തിലും ദൈവികചൈതന്യം കുടികൊള്ളുന്നു എന്ന ആദിദ്രാവിഡ–നാഗഗോത്ര സങ്കൽപ്പത്തിൽ ഊന്നിയുള്ള അനുഷ്ഠാന പൂജകളും അർപ്പിച്ചു.

പാരമ്പര്യത്തിന്റെ കാവൽക്കാരായ ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി. കല്ലേലി കാവിലെത്തിയ ഭക്തജനങ്ങൾക്ക് ഉത്രാടസദ്യയും നൽകി.

തിരുവോണദിനമായ ആഗസ്റ്റ് 26ന് തിരുവോണസദ്യയും ഒരുക്കിയിട്ടുണ്ട്. മണ്ണിനെയും മലകളെയും പ്രകൃതിയെയും പൂർവിക വിശ്വാസങ്ങളെയും ചേർത്തുപിടിക്കുന്ന കല്ലേലിയുടെ പാരമ്പര്യ ആചാരങ്ങൾക്ക് ഭക്തജനങ്ങളുടെ സാന്നിധ്യം അനുഗ്രഹമായി.

25/08/2026

ഉത്രാടം :വിശേഷാൽ പൂജ സമർപ്പണം

🦣ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം 🙏പ്രപഞ്ച സത്യമേ ശരണം🦋 ഉത്രാടം • ഉത്രാടപ്പൂയൽ • തിരു അമൃതേത്ത് • ഉത്രാടസദ്യകല്ലേലി മണ...
25/08/2026

🦣ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം 🙏
പ്രപഞ്ച സത്യമേ ശരണം🦋

ഉത്രാടം • ഉത്രാടപ്പൂയൽ • തിരു അമൃതേത്ത് • ഉത്രാടസദ്യ

കല്ലേലി മണ്ണിന്റെ പാരമ്പര്യവും കാവിന്റെ വിശ്വാസവും പ്രകൃതിയുടെ ദൈവിക ചൈതന്യവും ഒത്തുചേരുന്ന പുണ്യദിനത്തിൽ, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരുമുമ്പിൽ ഉത്രാടപ്പൂയലും തിരു അമൃതേത്തും ഉത്രാടസദ്യയും കാവ് ആചാരാനുഷ്ഠാനങ്ങളും ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

അപ്പൂപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങാനും, കല്ലേലി മണ്ണിന്റെ പുണ്യവും പ്രകൃതിയുടെ ആത്മചൈതന്യവും അനുഭവിക്കാനും ഏവർക്കും സ്നേഹപൂർവ്വം സ്വാഗതം.

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം
പ്രപഞ്ച സത്യമേ ശരണം
സത്യത്തിന്റെ നേർ വഴിയേ ശരണം 🙏

സുപ്രഭാതംഭക്തർക്ക് ശുഭദിനം നേരുന്നു  25/08/2026,ചൊവ്വ (1202 ചിങ്ങം -09)  നക്ഷത്രം :ഉത്രാടംതിഥി :ദ്വാദശിരാഹുകാലം: 03:00pm...
24/08/2026

സുപ്രഭാതം

ഭക്തർക്ക് ശുഭദിനം നേരുന്നു

25/08/2026,ചൊവ്വ (1202 ചിങ്ങം -09)

നക്ഷത്രം :ഉത്രാടം

തിഥി :ദ്വാദശി

രാഹുകാലം: 03:00pm മുതൽ 04:30pm വരെ

999 മലയ്ക്ക് അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റേയും കല്ലേലി അമ്മൂമ്മയുടെയും അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ

ഇന്നത്തെ വിശേഷം:ഒന്നാം ഓണം, ഉത്രാടപ്പൂയൽ, ഉത്രാട സദ്യ, അപ്പൂപ്പന് തിരു അമൃതേത്ത്

ശുഭചിന്ത:
"കുടുംബമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പൂക്കളം. സ്നേഹത്തിന്റെ നിറങ്ങൾ ഒരിക്കലും മങ്ങാതിരിക്കട്ടെ..."

വഴിപാടുകൾ (അപ്പൂപ്പന് താംബൂല സമർപ്പണം,അമ്മൂമ്മക്ക് വട്ടിയൊരുക്ക് സമർപ്പണം), വിശേഷാൽ പൂജകൾ,നേർച്ച-കാഴ്ചകൾ സമർപ്പിക്കാം

ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529

ഉത്രാടപ്പൂയൽ • ഉത്രാടസദ്യ🦣 പുണ്യഭൂമിയായ കല്ലേലി മണ്ണിലേക്ക് ഏവർക്കും സ്വാഗതം 🦋
24/08/2026

ഉത്രാടപ്പൂയൽ • ഉത്രാടസദ്യ
🦣 പുണ്യഭൂമിയായ കല്ലേലി മണ്ണിലേക്ക് ഏവർക്കും സ്വാഗതം 🦋

മണ്ണിൽ വേരൂന്നിയ വിശ്വാസം… കല്ലേലിയുടെ ആത്മചൈതന്യംഈ മണ്ണിൽ കാലുകുത്തുന്നത് ഒരു യാത്രകല്ലേലിയുടെ മണ്ണിൽ വീഴുന്ന ഓരോ മഴത്ത...
24/08/2026

മണ്ണിൽ വേരൂന്നിയ വിശ്വാസം… കല്ലേലിയുടെ ആത്മചൈതന്യം

ഈ മണ്ണിൽ കാലുകുത്തുന്നത് ഒരു യാത്ര

കല്ലേലിയുടെ മണ്ണിൽ വീഴുന്ന ഓരോ മഴത്തുള്ളിയിലും
പൂർവ്വികരുടെ പ്രാർത്ഥനകളുടെ ഓർമ്മയുണ്ട്.കാടിന്റെ നിശ്ശബ്ദതയിൽ
പഴമയുടെ മന്ത്രധ്വനിയുണ്ട്…
മലകളുടെ ഉറപ്പിൽ
വിശ്വാസത്തിന്റെ ശക്തിയുണ്ട്…
പുഴയുടെ ഒഴുക്കിൽ
ജീവന്റെ തുടർച്ചയുണ്ട്…
മണ്ണിൽ മുളയ്ക്കുന്ന ഓരോ വിത്തിലും
അപ്പൂപ്പന്റെ അനുഗ്രഹത്തിന്റെ പ്രതീക്ഷയുണ്ട്…

ഈ മണ്ണ് വെറും മണ്ണല്ല…
വിശ്വാസം വിതച്ച മണ്ണാണ്.
പാരമ്പര്യം കാത്ത മണ്ണാണ്.
പ്രകൃതിയെ ദൈവമായി കണ്ട മണ്ണാണ്.
തലമുറകളുടെ കാൽപ്പാടുകൾ പതിഞ്ഞ പുണ്യമണ്ണാണ്.

മണ്ണിൽ ജനിച്ച് മണ്ണിനോടൊപ്പം ജീവിച്ച്
മണ്ണിനോട് നന്ദി പറഞ്ഞ മനുഷ്യരുടെ വിശ്വാസമാണ്
കല്ലേലിയുടെ ആത്മാവ്.

കാട്ടിനെയും മലകളെയും പുഴകളെയും മരങ്ങളെയും
ജീവജാലങ്ങളെയും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി കണ്ട
ആ പഴമയുടെ വിശ്വാസത്തിൽ…

അപ്പൂപ്പന്റെ തിരുമുമ്പിൽ ഒരു പിടി മണ്ണ് പോലും
ഒരു പ്രാർത്ഥനയായി മാറുന്നു.

കൈയിൽ പൂവും മനസ്സിൽ ഭക്തിയും മാത്രം കൊണ്ടുവരൂ…
കാവിൽ വന്നു നിന്നു താംബൂലം (മുറുക്കാൻ )വെച്ചു ഈ പുണ്യമണ്ണിനോട് സമർപ്പിക്കൂ.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹ വർഷം ഏറ്റു വാങ്ങൂ... സത്യത്തിന്റെ നേർ വഴിയിലേക്ക് സ്വാഗതം.

ജീവിതത്തിന്റെ ഭാരങ്ങളുമായി വരാം…
പ്രതീക്ഷകളുമായി വരാം…
പ്രാർത്ഥനകളുമായി വരാം…

കല്ലേലി മണ്ണിൽ വിശ്വാസത്തോടെ നിൽക്കുമ്പോൾ
മണ്ണ് മനസ്സിന് ആശ്വാസമാകട്ടെ,
കാട് ആത്മാവിന് ശാന്തിയാകട്ടെ,
അപ്

നിത്യവും അന്നദാനം വഴിപാടായുള്ള ഏക കാനന വിശ്വാസ തീരം.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )കല്ലേലി, കോന്നി, പത്തന...
24/08/2026

നിത്യവും അന്നദാനം വഴിപാടായുള്ള ഏക കാനന വിശ്വാസ തീരം.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )കല്ലേലി, കോന്നി, പത്തനംതിട്ട ജില്ല
വഴിപാടുകൾ, വിശേഷാൽ പൂജകൾ,നേർച്ച-കാഴ്ചകൾ സമർപ്പിക്കാം
ബുക്കിംഗിന് - 9946383143, 9946283143, 9447504529,0468-2990448

Address

SREE KALLELY OORALI APPOOPPAN KAVU(orginal Sanctum ), KALLELY , KONNI
Konni
689691

Alerts

Be the first to know and let us send you an email when Sree kallely Oorali Appooppan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree kallely Oorali Appooppan:

Shortcuts

Share