24/09/2023
*നിബന്ധനകൾ*
***************
1. ഒരു ടീമിൽ 8 അംഗങ്ങൾ മാത്രമേ പാടുള്ളു.അംഗങ്ങളുടെ മൊത്തം തൂക്കം 550+10 കി. ഗ്രാം ആയിരിക്കും.
2. വടം തോളിൽ എടുക്കാൻ പാടുള്ളതല്ല.
3. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് കൊണ്ട് മത്സരിക്കുന്ന ടീം അംഗങ്ങളെ മത്സരത്തിൽ നിന്നും ഒഴിവാക്കുന്നതാണ്.
4. എതിർ ടീമിന്റെ തൂക്കം സംശയമുണ്ടങ്കിൽ 500 രൂപ കെട്ടിവെച്ച് പുനർ നിർണ്ണയം നടത്താവുന്നതാണ്.തൂക്കം പുനർ നിർണ്ണയം നടത്തുമ്പോൾ അമിതമായി.തൂക്കം വന്നാൽ ആ ടീമിനെ മത്സരത്തിൽ നിന്ന് പുറത്താക്കുന്നതാണ്.
5. പരിപാടിയിൽ വേണ്ടത്ര മാറ്റം വരുത്തുന്നതിന് കമ്മിറ്റിക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കുന്നതാണ്.
6. മത്സരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ പരുക്ക് മൂലം ഒരു ടീം അംഗത്തെ മാറ്റേണ്ടി വന്നാൽ പകരം ഇറങ്ങുന്ന ആൾ 5 കി. ഗ്രാം തൂക്കം കുറഞ്ഞ ആൾ ആയിരിക്കും.
8. മത്സരത്തിൽ വിജയിക്കുന്ന ടീമിന് ലഭിക്കുന്ന ട്രോഫി എവർറോളിങ് ട്രോഫി ആയതിനാൽ 10 മാസത്തിനുള്ളിൽ യുണിറ്റ് ഭാരവാഹികൾക്ക് ട്രോഫി യാതൊരുവിധ കെടുപാടുകളും കൂടാതെ എത്തിച്ചുതരേണ്ടതാണ്.
9. മത്സരത്തിന് മുമ്പ് മത്സരത്തിന്റെ നിബന്ധനകൾ ചോദിച്ചറിയേണ്ടതാണ്.
10. മത്സരിക്കുന്ന അംഗങ്ങളുടെ പ്രായം 15 വയസ് മുതൽ 35 വയസിന്റെ ഇടയിൽ ആയിരിക്കണം.
11. പള്ളിയുടെ ലെറ്റർ പാടിൽ മത്സരിക്കുന്ന അംഗങ്ങളുടെ പേരും വികാരിയച്ചന്റെ ഒപ്പും പള്ളിയുടെ സീലും ഉണ്ടായിരിക്കേണ്ടതാണ്.
12. മത്സരിക്കുന്ന അംഗങ്ങൾ തങ്ങളുടെ ഐഡി കാർഡ് കൊണ്ടുവരണ്ടതാണ്.(പ്രായം രേഖപ്പെടുത്തിന്ന സർക്കാർ അംഗീകൃത ഫോട്ടോ ഐഡി)
13. റെജിസ്ട്രേഷൻ ചെയ്തതിന് ശേഷം മത്സരത്തിൽ പങ്കെടുക്കാതിരുന്നാൽ ഫീസ് തിരികെ നൽകുന്നതല്ല.
14.ആദ്യം റെജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കെ മത്സരിക്കാൻ സാധിക്കൂ.
15. റെജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി 28/09/2023 .