Villoor MADAN KAVU

Villoor MADAN KAVU ഓം നമ: ശിവായ.....

04/09/2024

ഓം നമഃ ശിവയ
അഷ്ഠബന്ധ പ്രതിഷ്ഠയോട്
അനുബന്ധിച്ചുള്ള പൂജാ കർമ്മങ്ങൾ sept 6,7,8 തീയതികളിൽ നടക്കുന്നതിനാൽ *(7/9/24) ശനി ആഴ്ച ശിവദീപം ഉണ്ടായിരിക്കുന്നത് അല്ല*

*7/9/24 ശനി ആഴ്ച രാവിലെ ക്ഷേത്രത്തിൽ അഷ്ട്ട ദ്രവ്യ മഹാഗണപതി ഹോമം ഉണ്ടായിരിക്കുന്നത് ആണ്* ഗണപതി ഹോമം നടത്താൻ ആഗ്രഹിക്കുന്ന ഭഗ്‌ത ജനങ്ങൾ മുൻകൂട്ടി ക്ഷേത്രത്തിൽ അറിയിക്കേണ്ടത് ആണ് *അഷ്ഠബന്ധ പ്രതിഷ്ഠയോട്* *അനുബന്ധിച്ചുള്ള പൂജകർമങ്ങൾക്ക് 3 ലക്ഷം രൂപയോളം ചിലവ് വരും*
*ഈ കർമ്മത്തിലേക്ക് എല്ലാ ഭഗ്‌ത ജനങ്ങളുടെയും *സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു*
*സമാപന ദിവസമായ 8/9/24 ഞായറാഴ്ച 1 മണി മുതൽ ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നത് ആണ് ഏല്ലാ ഭക്തജനങ്ങളും ഈ അന്നദാനത്തിൽ പങ്കെടുക്കണം എന്ന് മാടൻ തമ്പുരാൻ്റെ നാമധേയത്തിൽ അറിയിച്ച് കൊള്ളുന്നു*

14/01/2024
*ഓം നമഃ ശിവായ*ഭക്ത വത്സലനും , അഭയ വരധനും ആയ ശ്രീ വില്ലൂർ മാടൻ  തമ്പുരാൻ്റെ തിരു ഉത്സവം 2024 ജനുവരി 22 , 23 , ദിവസങ്ങളിൽ ...
29/12/2023

*ഓം നമഃ ശിവായ*
ഭക്ത വത്സലനും , അഭയ വരധനും ആയ ശ്രീ വില്ലൂർ മാടൻ തമ്പുരാൻ്റെ തിരു ഉത്സവം 2024 ജനുവരി 22 , 23 , ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ച വിവരം എല്ലാ ഭക്ത ജനങ്ങളെയും അറിയിച്ചു കൊള്ളുന്നു, ക്ഷേത്രത്തിൽ നേർച്ചകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ,ഗ്രൂപ്പിൽ ഇടുകയോ ക്ഷേത്ര കമ്മിറ്റിയും ആയി ബന്ധപ്പെടുകയോ ചെയ്യുക.

ഇത് നമ്മുടെ wats app group ആണ്
28/12/2023

ഇത് നമ്മുടെ wats app group ആണ്

WhatsApp Group Invite

27/01/2023

ഓം നമഃ ശിവയ
രണ്ടാം ഉത്സവ ദിവസം ആയ(27/01/2023) ഇന്നത്തെ ഉത്സവ പൂജ നേർച്ച ആയി നടത്തുന്നത് സിജു രാജേന്ദ്രൻ , മുല്ലശ്ശേരി വീട്

ഓം നമഃ ശിവയ ശ്രീ വില്ലൂർ മാടൻ കാവ് ക്ഷേത്രത്തിലെ 13 മത് പ്രതിഷ്ഠാ വാർഷികവും ,മകര തിരുവാതിര മഹത്സവവും
26/01/2023

ഓം നമഃ ശിവയ ശ്രീ വില്ലൂർ മാടൻ കാവ് ക്ഷേത്രത്തിലെ
13 മത് പ്രതിഷ്ഠാ വാർഷികവും ,മകര തിരുവാതിര മഹത്സവവും

06/01/2022

നിലവിളക്കിന്‍റെ മഹത്വം

1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ
2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
3. നിലവിളക്കിന്റെ മുകൽ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
ശിവനെ
4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
ലക്ഷ്മി
5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
സരസ്വതി
6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
പാര്‍വ്വതി
7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
ശിവന്‍
9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
ദുഃഖങ്ങള്‍ ഇല്ലാതാകുന്നു
10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
കടബാധ്യത തീരും
11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
സമ്പത്ത് വര്‍ദ്ധന
12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടുണ്ടോ?
ഇല്ല
13. നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം എന്ത്?
പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
14. ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
വിവാഹ തടസ്സം നീങ്ങള്‍
15. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
മാനസ്സിക ദുഃഖനിവാരണം
16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ധനലാഭം
18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
അജ്ഞത
19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം
20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)

നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം. വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്‌നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു.

ദീപം കത്തുന്നതോടെ ഓംകാരത്തിന്റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.
രണ്ടു, അഞ്ച്, ഏഴു (ഏഴിന്റെ ഗുണിതങ്ങള്‍ ആയിട്ടുള്ള) തിരികളിട്ടുവേണം നിലവിളക്ക് കൊളുത്താൻ.
നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!!
കൊടിവിളക്ക് ഉണ്ടെങ്കിൽ അതിൽ നിന്നും നിലവിളക്ക് കൊളുത്താം,
സൂര്യദേവനെ മുൻ നിർത്തിയാണ് വിളക്ക് തെളിയിക്കേണ്ടത്.
രാവിലെയാണെങ്കിൽ കിഴക്കോട്ട് രണ്ട് തിരി ചേർത്ത് ഒരു തീനാളം തെളിയിച്ചാൽ മതി.സന്ധ്യാസമയത്ത് കിഴക്കും പടിഞ്ഞാറുമായി രണ്ട് തീനാളെ തെളിയിക്കാം. വിശേഷ കാര്യങ്ങൾക്ക് അഞ്ച് തിരിയിട്ട വിളക്കും തെളിയിക്കാം. കാർത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ് ഈ നക്ഷത്രം വരുന്ന ദിവസങ്ങളിൽ അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കുന്നത് വീട്ടിൽ ഐശ്വര്യം ഉണ്ടാക്കും എന്ന് നമ്മുടെ വിശ്വാസം.

കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച് പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.വിളക്കുകളില്‍ നെയ്യ് വിളക്കിനാണ് ഏറ്റവും മഹത്വമുള്ളത്. പഞ്ചമുഖനെയ് വിളക്കിനുമുമ്പിലിരുന്ന് അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നെയ് വിളക്ക് മറ്റ് എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ് എണ്ണകള്‍ ഉപയോഗിച്ച് വിളക്ക്‌കൊളുത്തരുതെന്നാണ് സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത് അശ്രീകരമാണ്.പ്രശ്‌നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്. ദീപം ഇടത്തുവശത്തേക്ക് തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്.

സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന് പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്‌കൊണ്ട് ഊതി നിലവിളക്ക് അണയ്ക്കരുത്. തിരി പിന്നിലേക്കെടുത്ത് എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ് വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക് എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത് മംഗളപ്രദമാണ്. ഒരുപിടി പൂവ് വിളക്കിന് മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് നാമം ജപിക്കുന്നതിന് ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന് അറിയുക.കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്‌നിയാണ്. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊളുത്തുന്നത് ഐശ്വര്യപ്രദമാണ്.

NB:-അറിയാവുന്ന കാര്യം മറ്റുള്ളവരിലേക്ക് പകർന്നു. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക, പറഞ്ഞു തന്നാൽ തിരുത്താം.

25/10/2021

🕉️ഓം നമഃ ശിവായ🕉️

വില്ലൂർ ശ്രീ മാടൻകാവ് ക്ഷേത്രം പെരുമ്പുഴ

ഭക്തജനങ്ങളെ
ക്ഷേത്രത്തിൽ 30/10/2021 വിശേഷൽ ആയില്യ പൂജ, നൂറുംപാലും ഉണ്ടായിരിക്കുന്നതാണ് (തുലാ മാസത്തിലെ ആയില്യം ) സർപ്പപ്രീതിക്കും സർപ്പ ദോഷങ്ങൾ മാറാനും നടത്തുന്ന വിശേഷൽ ആയില്യപൂജയും നൂറും പാലും എല്ലാ ഭക്തജനങ്ങളും പങ്കുകൊള്ളണമെന്ന് അറിയിക്കുന്നു
ആയില്യപൂജയും നൂറും പാലും നടത്താൻ ആഗ്രഹിക്കുന്നവർ ഗ്രൂപ്പിലോ കമ്മിറ്റി അംഗങ്ങളെയോ വിളിച്ചു പറയുക
നൂറും പാലും -100
ആയില്യ പൂജ -50

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ്  ശിവരാത്രി വ്രതം. ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട വ്രതം എന...
20/02/2020

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട വ്രതം എന്ന പ്രത്യേകതയും ഉണ്ട് . മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമത്രേ . ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം "പെരുംമ്പുഴ താഴം വില്ലൂർ ശ്രീ വില്ലൂർ മാടൻ കാവ് ക്ഷേത്രത്തിൽ ശിവരാത്രി വ്രതം എടുക്കാൻ ഉള്ള സൗകര്യം ഭക്ത ജനങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്."

30/01/2020
ഓം നമഃശിവയ ,പെരുമ്പുഴ താഴം വില്ലൂർ മാടൻ കാവ് ക്ഷേത്രത്തിലെ 10 മത് പ്രതിഷ്‌ടാ വാർഷികവും മകര തിരുവാതിര മഹോത്സവവും
25/01/2020

ഓം നമഃശിവയ ,പെരുമ്പുഴ താഴം വില്ലൂർ മാടൻ കാവ് ക്ഷേത്രത്തിലെ 10 മത് പ്രതിഷ്‌ടാ വാർഷികവും മകര തിരുവാതിര മഹോത്സവവും

Address

Kollam
Kollam

Telephone

+919746550232

Website

Alerts

Be the first to know and let us send you an email when Villoor MADAN KAVU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Villoor MADAN KAVU:

Share

Category