St.George Karukappilly

St.George Karukappilly പരി.അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ എന്നെന്നും..(Having a long history since 1920)

27/08/2026

വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ അച്ചന്റെ അനുദിന സന്ദേശം

കറുകപ്പിള്ളി പള്ളിയിലെ 43-ാമത് കല്ലിട്ട പെരുന്നാള്‍ ആഗസ്റ്റ് 28,29 (വെള്ളി,ശനി)തിയതികളില്‍വെള്ളിയാഴ്ച പെരുന്നാള്‍ സന്ധ്യ...
26/08/2026

കറുകപ്പിള്ളി പള്ളിയിലെ 43-ാമത് കല്ലിട്ട പെരുന്നാള്‍ ആഗസ്റ്റ് 28,29 (വെള്ളി,ശനി)തിയതികളില്‍

വെള്ളിയാഴ്ച പെരുന്നാള്‍ സന്ധ്യാപ്രാര്‍ത്ഥന,ശനിയാഴ്ച രാവിലെ വി.കുര്‍ബ്ബാനയെ തുടര്‍ന്ന് താഴത്തെ കുരിശിങ്കലേക്കുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും.തുടര്‍ന്ന് വര്‍ഷങ്ങളായി നടത്തി വരുന്ന അവില്‍ നേര്‍ച്ചയും നേര്‍ച്ചവിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്.

26/08/2026

അഭി. മോർ അലക്സന്ദ്രയോസ് തോമസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

നിത്യ ഭവനത്തിൽ പ്രവേശിക്കുവാൻ

Restreaming©Areeparambu St Marys Jacobite Syrian Church

25/08/2026

ആഗസ്റ്റ് 26
മോര്‍ ബര്‍ത്തുല്‍മായി ശ്ലീഹായുടെ ഓര്‍മ്മ

25/08/2026

ആഗസ്റ്റ് 25
അറിയിപ്പുകാരനായ മോര്‍ തീത്തോസ് ശ്ലീഹായുടെ ഓര്‍മ്മ

സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ ബാവ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു സുറിയാ...
24/08/2026

സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ ബാവ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു

സുറിയാനി കത്തോലിക്ക സഭയുടെ മേലദ്ധ്യക്ഷന്‍ മോര്‍ ഇഗ്നേഷ്യസ് യൂസഫ് III യൗനാന്‍ പാത്രിയര്‍ക്കീസ് ബാവ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുമായി കൂടിക്കാഴ്ച നടത്തി.

ശ്രേഷ്ഠ ബാവയോടൊപ്പം സഭയുടെ മീഡിയാ സെല്‍ ചെയര്‍മാനും എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, അങ്കമാലി മേഖല മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ എന്നിവർ ചേര്‍ന്ന് പാത്രിയര്‍ക്കീസ് ബാവായെ സ്വീകരിച്ചു.

ഒരേ സുറിയാനി പൈതൃകം പിന്തുടരുന്ന ഇരു സഭകളും തമ്മിലുള്ള പരസ്പര ബന്ധം, സഹകരണം, പങ്കാളിത്തം എന്നിവയും, പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായുള്ള സ്നേഹബന്ധവും മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ പാത്രിയർക്കീസ് ബാവ കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. സുറിയാനി പാരമ്പര്യത്തിലധിഷ്ഠിതമായ ആത്മീയബന്ധവും ഇരുസഭകളും തമ്മിലുള്ള സൗഹൃദവും കൂടുതൽ ശക്തമാക്കുന്നതിനുള്ള വിഷയങ്ങൾ ചർച്ചയായി.

മോര്‍ ഇഗ്നേഷ്യസ് യൂസഫ് III യൗനാന്‍ പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി റവ. മോണ്‍സിഞ്ഞര്‍ ഹാബീബ്, റവ. ഫാ. മൗറിസ് അല്‍ കൂരി എന്നിവരും സന്നിഹിതരായിരുന്നു.

MJSSA കോലഞ്ചേരി ഡിസ്ട്രിക്ട് കലോത്സവം കറുകപ്പിള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ 2026 ആഗസ്റ്റ് 25 ചെ...
24/08/2026

MJSSA കോലഞ്ചേരി ഡിസ്ട്രിക്ട് കലോത്സവം കറുകപ്പിള്ളി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ 2026 ആഗസ്റ്റ് 25 ചൊവ്വാഴ്ച

കറുകപ്പിള്ളി പള്ളിയില്‍ 43-ാമത് കല്ലിട്ടപെരുന്നാളിനും 51-ാമത് എട്ട് നോമ്പ് പെരുന്നാളിനും ബഹു.വികാരി റവ.ഫാ എല്‍ദോസ് ചെറ...
24/08/2026

കറുകപ്പിള്ളി പള്ളിയില്‍ 43-ാമത് കല്ലിട്ടപെരുന്നാളിനും 51-ാമത് എട്ട് നോമ്പ് പെരുന്നാളിനും ബഹു.വികാരി റവ.ഫാ എല്‍ദോസ് ചെറുവിള്ളില്‍ കൊടിയേറ്റി.

ആഗസ്റ്റ് 28,29 തിയതികളിലായി നടക്കുന്ന കല്ലിട്ട പെരുന്നാളിനും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന എട്ട് നോമ്പ് പെരുന്നാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തി ആയി.പരി.സഭയില്‍ എട്ട്നോമ്പിന്‍റെ പ്രാധാന്യം ആരംഭിച്ച കാലയളവില്‍ തന്നെ കറുകപ്പിള്ളിയിലും എട്ട് നോമ്പ് പെരുന്നാള്‍ വിപുലമായി ആചരിച്ച് പോന്നിരുന്നു.

Address

Karukappily ( PO)
Kolenchery

Website

Alerts

Be the first to know and let us send you an email when St.George Karukappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share