മാർത്തോമ്മൻ മക്കൾ

മാർത്തോമ്മൻ മക്കൾ Singing For The Glory Of Lord Almighty. Spread the love of our God by sending your christian songs through this page. (സങ്കി : 34 :18 )

"ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് .മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു ."

18/06/2026

പരിശുദ്ധ ബാവ തിരുമേനിമാരുടെ കൽപ്പനയാൽ..കൂനൻ കുരിശ് തീർത്ഥാടനകേന്ദ്രത്തെ മലങ്കര സഭാ മക്കൾക്കു അഭിമാനമാക്കി തീർക്കുവാൻ ഏറെ അധ്വാനിക്കുന്ന ... 'വികാരിയും മാനേജരുമായി പന്തിരുകാലത്തിന്റെ (12) ശുശ്രുഷാ പുണ്യത്തിലേക്ക് കാൽവയ്ക്കുന്ന വന്ദ്യ റമ്പാച്ചന്... പ്രാർത്ഥനാശംസകൾ.

31/05/2026

HOLY QURBANA
Fr. Thomas Panicker
OCYM THEVALAKKARAPALLY

മയോയിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയ്ക്ക് തുടക്കം; ആദ്യ വിശുദ്ധ കുർബാന മേയ് 9ന്അയർലണ്ട്: മയോ: മലങ്കര ഓർത്തഡോക്...
26/04/2026

മയോയിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയ്ക്ക് തുടക്കം; ആദ്യ വിശുദ്ധ കുർബാന മേയ് 9ന്

അയർലണ്ട്: മയോ: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ അയർലണ്ടിലെ മയോയിൽ പുതുതായി പരിശുദ്ധ ദൈവമാതാവിൻ്റെ നാമദയത്തിൽ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആദ്യ വിശുദ്ധ കുർബാന 2026 മേയ് 9 ശനിയാഴ്ച രാവിലെ 09:30ന് കാസിൽബാറിലെ ബ്രഫിയിലെ സെന്റ് അലോഷ്യസ് ചർച്ചിൽ നടക്കും.

ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസിന്റെ ആശീർവാദത്തോടെ, ഇടവക വികാരി ഫാ. എൽദോസ് ബാബുവിന്റെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരത്തോടെ ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധ കുർബാനയും നടത്തപ്പെടും.

ഈ ചരിത്രപ്രധാനമായ ശുശ്രൂഷകൾക്ക് ഫാ. എൽദോസ് ബാബു, ഫാ. കാൽവിൻ പൂവത്തൂർ നേതൃത്വം നൽകും. അയർലണ്ടിലെ മലങ്കര ഓർത്തഡോക്സ് വിശ്വാസികൾക്ക് ആത്മീയമായി വലിയ പ്രാധാന്യമുള്ള ഒരു പുതിയ തുടക്കമായാണ് ഈ ഇടവകയുടെ സ്ഥാപനം കണക്കാക്കപ്പെടുന്നത്.

അതിപുരാതനമായ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സിറിയൻ ചർച്ച് & മാർ ആബോ തീർത്ഥാടന കേന്ദ്രത്തിലെ വികാരിയായി റവ.ഫാ.മാത്യു എബ്...
18/04/2026

അതിപുരാതനമായ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സിറിയൻ ചർച്ച് & മാർ ആബോ തീർത്ഥാടന കേന്ദ്രത്തിലെ വികാരിയായി റവ.ഫാ.മാത്യു എബ്രഹാം തലവൂർ അച്ചനേയും, സഹവികാരിയായി റവ.ഫാ. തോമസ് പണിക്കർ അച്ചനേയും കൊല്ലം മെത്രാസന മെത്രാപ്പോലീത്താ അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത നിയമിച്ചു.

വന്ദ്യ വൈദീകർക്ക് മാറാച്ചൻ്റെ മണ്ണിലേക്ക് സ്വാഗതം🥰❤️

Address

Kochi

Alerts

Be the first to know and let us send you an email when മാർത്തോമ്മൻ മക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മാർത്തോമ്മൻ മക്കൾ:

Shortcuts

Share