യാക്കോബായ സുറിയാനി സഭ

  • Home
  • India
  • Kochi
  • യാക്കോബായ സുറിയാനി സഭ

യാക്കോബായ സുറിയാനി സഭ The Jacobite Syrian Christian Church is part of the Syriac Orthodox Church, located in Kerala, India. More than everything in his life!

It recognizes the Syriac Orthodox Patriarch of Antioch, currently H.H Moran Mor Ignatius Zakka I Iwas, as its supreme head. It functions as a largely autonomous archdiocese within the church, under the authority of the Catholicose of India, currently H.B Baselios Thomas I. Its members are part of the Saint Thomas Christian community, which traces its origins to the evangelistic activity of Thomas

the Apostle in the 1st century

***************************************************************

Founder : JESUS CHRIST
Independence : Apostolic Era
Recognition : Oriental Orthodox
Primate : H.H Moran Mor Ignatius Zakka I Iwas
Headquarters : Puthencruz,Kerala, India
Territory : Universal
Possessions : India, Middle East, Europe, Australia and New Zealand, North America
Language : Syriac,Malayalam, English
Adherents : 2 million

***************************************************************

About the Admin : Someone who carries his Church, The Holy Syriac Orthodox Church in India as everything in his blood!

15/01/2021

പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ ഞങ്ങളുടെ സഹോദരങ്ങളേ, പത്രദൃശ്യമാധ്യമ സുഹൃത്തുക്കളേ, ജെ.എസ്.സി ന്യൂസിന്റെ പ്രിയപ്പെട്ട പ്രേക്ഷകരേ / വായനക്കാരേ,

ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുക എന്ന ആവശ്യമുന്നയിച്ച് യാക്കോബായ സുറിയാനി സഭാമക്കൾ നടത്തുന്ന സമാനതകളില്ലാത്ത പ്രതിഷേധ സമരങ്ങളിലും അവയുടെ മുന്നേറ്റത്തിലും വിറളിപൂണ്ട മെത്രാൻ കക്ഷികൾ പരിശുദ്ധ സഭയുടെ മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ പേരിൽ വ്യാജ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് സഭാമക്കളുടെയിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മെത്രാൻ കക്ഷികളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇക്കൂട്ടരുടെ പ്രധാന പരിപാടികൾ ഇപ്രകാരമാണ്.

● ജെ.എസ്.സി ന്യൂസിന്റെ ലോഗോയും കവർചിത്രങ്ങളും ഉപയോഗിച്ച് വ്യാജപേജുകൾ സൃഷ്ടിക്കുന്നു.

● മേൽപ്പറഞ്ഞ പ്രകാരം നിർമ്മിക്കുന്ന പേജുകൾ വഴി സഭയ്‌ക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു.

● ഫേസ്ബുക്ക് കൂടാതെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു.

സഭാമക്കളിൽ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ ഈ വ്യാജവാർത്തകളുടെ പ്രചാരകരാകുന്നത് കാണുന്നു. സംശയാസ്പദമായ വാർത്തകളോ ചിത്രങ്ങളോ മറ്റൊരാൾക്ക് അയക്കുന്നതിനു മുന്നേ അത് ജെ.എസ്.സി ന്യൂസിന്റെ വാർത്തയാണോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം മറ്റൊരാളുമായി ഷെയർ ചെയ്യുക. താഴെക്കാണുന്നയാണ് ജെ.എസ്.സി ന്യൂസിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ. അവ സന്ദർശിച്ചും സബ്സ്ക്രൈബ് ചെയ്തും നിരന്തരമായി വാർത്തകളുടെ ആധികാരീകത ഉറപ്പുവരുത്തുക.

ജെ.എസ്.സി ന്യൂസിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ:

വെബ് പോർട്ടൽ:
www.jscnews.org/

ഫേസ്ബുക്ക്:
https://www.facebook.com/JSCNews

യൂട്യൂബ്:
https://www.youtube.com/JSCNewsLive

ഇൻസ്റ്റാഗ്രാം:
https://www.instagram.com/JSCNewsOfficial/

ട്വിറ്റർ:
https://twitter.com/JSCNewsOfficial

ടെലിഗ്രാം:
https://t.me/JSCNewsOfficial

വിശ്വസ്തതയോടെ,
എഡിറ്റോറിയൽ ബോർഡ്, ജെ.എസ്.സി ന്യൂസ്
G4, പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ

പരി. യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്ക് പുല്ലുവില കൊടുത...
05/07/2020

പരി. യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് എം.ജെ.എസ്.എസ്.എയുടെ ഓൺലൈൻ ക്ലാസ്സുകളുടെ ചുമതലയിൽ നിന്നും സഭയുടെ മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിനെ മാറ്റി മറ്റുചില സ്വകാര്യ വ്യക്തികളെ ഏൽപ്പിച്ചത് ആര്??

ആരുടെ താല്പര്യം സംരക്ഷിക്കുവാൻ ??

BREAKING: മെത്രാൻ കക്ഷികളുടെ പള്ളികയ്യേറ്റം ചെറുക്കാൻ യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ ചാത്തമറ്റം ദൈവാലയത്തിലേക്ക്. ശ്ര...
01/02/2018

BREAKING: മെത്രാൻ കക്ഷികളുടെ പള്ളികയ്യേറ്റം ചെറുക്കാൻ യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ ചാത്തമറ്റം ദൈവാലയത്തിലേക്ക്. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം.

മലങ്കര യാക്കോബായ സുറിയാനി സഭയിൽ അൽമായ മുന്നേറ്റത്തിന്റെ കാഹളധ്വനി?പോസ്റ്റ്: പത്രോസിന്റെ പടക്കുതിര"രക്തത്താൽ ഞാൻ വാങ്ങിയൊ...
28/01/2018

മലങ്കര യാക്കോബായ സുറിയാനി സഭയിൽ അൽമായ മുന്നേറ്റത്തിന്റെ കാഹളധ്വനി?

പോസ്റ്റ്: പത്രോസിന്റെ പടക്കുതിര

"രക്തത്താൽ ഞാൻ വാങ്ങിയൊരീ സഭയെ നിങ്ങൾ സംരക്ഷിപ്പിൻ"...

തീർച്ചയും ഈ സഭയെ നമ്മൾ തന്നെ സംരക്ഷിക്കണം. കാരണം നമുക്ക് വേണ്ടി രക്തം ചിന്തപ്പെട്ട ക്രിസ്തു സ്ഥാപിച്ച ഈ സുറിയാനി സഭ ആരംഭകാലം മുതൽ പീഢകൾ അനുഭവിച്ച് തന്നെയാണ് നിലനിന്ന് വരുന്നത്. പരി.പിതാക്കൻമാരുടെ കരുതലിലും പ്രാർത്ഥനയിലും വളർത്തപ്പെട്ടതാണ് ഈ സുറിയാനി സഭ. മലങ്കരയിൽ ഈ സഭയെ നശിപ്പിക്കാൻ വട്ടശ്ശേരി പാകിയ വിഷ വിത്തിന് വട്ടക്കുന്നൻ വെള്ളവും വളവും നൽകി വളർത്തി. ഇപ്പോ അതിന്റെ കാവൽക്കാരൻ കുന്നംകുളമാണ്.

"പരി. സുറിയാനി സഭയെയും, അന്ത്യോഖ്യ സിംഹാസനത്തെയും കളങ്കമില്ലാതെ ചേർത്ത് പിടിച്ചിരിക്കുന്ന സഭയിലെ അഭി.മെത്രാപ്പോലീത്തമാരും, വൈദീകരും നേതൃസ്ഥാനികളും ഞങ്ങളോട് ക്ഷമിക്കുക".

ഒരു ശുദ്ധീകരണം നമ്മുടെ സഭയ്ക്ക് അനിവാര്യമാണ്. കാരണം സത്യ സുറിയാനിക്കാരന്റെ യാക്കോബായ പള്ളി പിടിച്ചെടുക്കാൻ വേണ്ടി ഒരു വിലയുമില്ലാത്ത 34 എന്ന ജാരസന്തതിയുമായി മെത്രാൻ കക്ഷി വരുമ്പോൾ കൂട്ടുകച്ചവടത്തിന്റെ പങ്ക് പറ്റി കൊണ്ട് പള്ളി വാതിലുകളുടെ ഓടാമ്പലുകൾ ഇളക്കി കൊടുത്ത് വഴി ഒരുക്കുന്ന കുറച്ച് പേരെ കുറിച്ച് വ്യക്തമായി തന്നെ പടക്കുതിര അറിഞ്ഞിട്ടുണ്ട്. മെത്രാൻ കക്ഷി കാതോലിക്കയും കുപ്പായക്കാരും പറയുന്നത് കേട്ട് അപ്പാടെ എഴുതുന്ന മർത്തോമയുടെ ചുണക്കുട്ടിയെന്ന് വീമ്പ് പറയുന്നവരെ പോലെയുള്ളവരല്ല ടീം പടക്കുതിര എന്ന് നിങ്ങൾ ഓർമ്മിക്കുന്നത് നന്നായിരിക്കും.

സഭയെ കൂടെ ഒറ്റുന്നവർ ഉണ്ടെന്ന് മുൻപ് തന്നെ വ്യക്തമായിരുന്നെങ്കിലും ആ കണ്ണികളെ തിരിച്ചറിയുവാൻ കുറച്ച് വൈകിപ്പോയി. പക്ഷേ ഇനി വച്ച് പൊറുപ്പിക്കില്ല, ചോറ് ഇവിടെയും കൂറ് അവിടെയും എന്ന നിങ്ങളുടെ നിലപാട്. അത് അച്ചനായാലും, മെത്രാച്ചനായാലും, സഭയുടെ ഏത് കൊമ്പത്തിരിക്കുന്ന മാന്യനായാലും. നിങ്ങൾക്ക് പോകണമെങ്കിൽ നിങ്ങൾ പൊയ്കൊൾക. ആരും നിങ്ങളെ തടയില്ല.

ഒരു കാര്യം എപ്പോഴും ഓർത്തുകൊള്ളുക, യാക്കോബായക്കാരന്റെ സത്യ വിശ്വാസത്തിന് നിങ്ങൾ വിലയിടാറായിട്ടില്ല. ഇനിയും നിങ്ങളുടെ ദ്വിതീയ സ്വഭാവവുമായി സഭയ്ക്കുള്ളിൽ നിന്ന് സഭക്കെതിരെ പ്രവർത്തിച്ചാൽ പടക്കുതിര പേര് സഹിതം സത്യങ്ങൾ വിളിച്ച് പറയും, ഒരു മടിയും, ഭയവുമില്ലാതെ.

ഓർമ്മയിൽ സൂക്ഷിക്കുക, ഇനി ഉപദേശമില്ല. മുൻ പറച്ചിലുമില്ല....

Address

Kochi
682308

Website

Alerts

Be the first to know and let us send you an email when യാക്കോബായ സുറിയാനി സഭ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share