Attipuzhakavilamma

Attipuzhakavilamma " അമ്മേനാരായണ, ദേവീനാരായണ, ലക്ഷ്മിനാരായണ, ഭദ്രേനാരായണ "

പൂര്‍ണ്ണാ നദിയുടെ ( ആലുവാപ്പുഴയുടെ ) വടക്കേ ശാഖയുടെ പ്രയാണം പടിഞ്ഞാട്ടു തിരിയുമ്പോള്‍ വെളിയത്തുനാട് കരയുടെ മധ്യ ഭാഗത്ത് പുഴയോരത്തായി ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിനു ഏകദേശം 800 കൊല്ലം പഴക്കം ഉണ്ടാകുമെന്ന് തലമുറകളായി പകര്‍ന്നു വന്നതും മറ്റു ചില തെളിവുകളും കൂട്ടി വായിച്ചാല്‍ മനസിലാക്കാം. ഐരാണിക്കുളം എന്നാ കൂറ്റന്‍ ക്ഷേത്ര സമുച്ചയം കുഴൂര്‍ പഞ്ചായത്തിലെ ഐരാണിക്കുളം കര

യിലുണ്ട്. ആ ഗ്രമാക്ഷേത്ര സങ്കേതത്തില്‍ നിനും വെളിയത്ത് നാട്ടില്‍ വന്നു താമസിക്കുന്ന പിണക്കാമറ്റം മനക്കാരുടെ കുടുംബ ക്ഷേത്രമായി ആറ്റിപ്പുഴക്കാവില്‍ ഭദ്രകാളി പ്രതിഷ്ഠ നടത്തി ആരാധിച്ചു വരുന്നു.

ഐതിഹ്യ പരമായ ഒരു ശകലം
ഈ കുടുംബത്തിലെ ഒരു കാരണവര്‍ കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ പോയി ഭഗവതിയെ സേവിച്ചു സിദ്ധി വരുത്തി, അവിടെ തന്നെ താമസിച്ചു വന്നു. കുറെ നാള്‍ കഴിഞ്ഞു വാര്‍ധക്യം കൊണ്ട് ഏകാന്ത വാസത്തിനു ബുദ്ധിമുട്ടായപ്പോള്‍ ഇല്ലത്തെയ്ക്ക് തന്നെ തിരിച്ചു പോന്നു. അപ്പോഴും അദ്ദേഹം തിങ്കള്‍ ഭജനം മാത്രം മുടങ്ങാതെ നടത്തിക്കൊണ്ട് ഇരുന്നു. ഒരു കാല വര്‍ഷക്കാലത്ത് ഉണ്ടായ ശക്തമായ പേമാരിയും കൊടുംകാറ്റും മൂലം പുഴയും കരകളും ഒന്നായിപ്പോയി. ദേവീ ഭക്തനായ ഈ വൃദ്ധന്‍ നമ്പൂതിരിയ്ക്ക് പ്രകൃതിയുടെ ഈ പരീക്ഷണത്തെ ജയിക്കാനായില്ല. സ്വ കുടുംബത്തില്‍ തന്നെയിരുന്നു നിദ്രാവിഹീനനും നിരാഹാരനുമായി ദേവിയെ പ്രാര്‍ത്ഥിച്ചു കൊണ്ട് കിടക്കുമ്പോള്‍ ഒരു സ്വപ്ന ദര്‍ശനമുണ്ടായി. കൊടുങ്ങല്ലൂരമ്മയെ എതു രൂപത്തില്‍ ധ്യനിക്കുനുവോ അപ്രകാരമുള്ള രൂപത്തില്‍ ഒരു തേജോ രാശി പ്രത്യക്ഷപ്പെട്ടു " അങ്ങ് എന്നെ കാണാന്‍ കൊടുങ്ങല്ലൂര്‍ക്ക് വരണ്ട, ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും " എന്ന് ഒരു അരുളപ്പാട് നമ്പൂതിരിയ്ക്ക് അനുഭവപ്പെട്ടു. പ്രഭാത കൃത്യങ്ങള്‍ക്കായി രാവിലെ പുഴക്കരയിലെത്ത്തിയ ആ ഭക്ത ശിരോമണി ഒരു അത്ഭുത ദൃശ്യം കൂടി കണ്ടു. ഒരു വാഴയിലയില്‍ കുറെ ഉണക്കലരിയും, വാളും ചിലമ്പും പുഴയില്‍ ഒഴുകി വന്ന പോലെ കരയോട് ചേര്‍ന്ന് കടവില്‍ ഇരിയ്ക്കുന്നു. ഭഗവതിയുടെ പ്രതീകങ്ങളായ ഈ വസ്തുക്കള്‍ കണ്ടു കാര്യാ മനസ്സിലാക്കിയ അദ്ദേഹം അവയെടുത്ത് യുക്തമായ ഒരു സ്ഥലത്ത് വച്ചു ആരാധിച്ചു തുടങ്ങുകയും ക്രമേണ അവിടെ ഒരു ക്ഷേത്രം പണിത് ശിലാ വിഗ്രഹം പ്രതിഷ്ടിച്ച് ക്ഷേത്രാചാര പ്രകാരമുള്ള മറ്റു പൂജാവിധികളും നടത്തി തുടങ്ങി. ഇരുന്നാഴൂരി അരി വച്ചുള്ള നിവേദ്യ സമര്‍പ്പണം ഉപയോഗിച്ചത് കൊണ്ട് ആയിരിക്കാം അവ പ്രധാന വഴിപാടായാത്.

🙏🏼 ഈ ഉദ്യമത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
17/08/2026

🙏🏼
ഈ ഉദ്യമത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

*നേത്ര രോഗ നിർണ്ണയ ക്യാമ്പ്* സേവാഭാരതി കരുമാലൂരും, ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റും, അഹല്ല്യ ഫൗണ്ടേഷൻ കണ്ണാശുപത...
03/08/2026

*നേത്ര രോഗ നിർണ്ണയ ക്യാമ്പ്*

സേവാഭാരതി കരുമാലൂരും, ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റും, അഹല്ല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി പറവൂരും സംയുക്തമായി വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം ഹാളിൽ 02/08/2026 ന്,സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടന്നു.

കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസ്സർ ഡോ. സന്ധ്യ ദേവി ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു. ആറ്റിപ്പുഴ ക്ഷേത്ര ക്ഷേമ ട്രസ്റ്റ്‌ പ്രസിഡന്റ് കെ ഡി അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സേവാഭാരതി കരുമാല്ലൂർ യൂണിറ്റ് പ്രസിഡന്റ് ജയരാജൻ എസ് ബി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ വി. കെ. കുട്ടപ്പൻ, 10-ാം വാർഡ് മെമ്പർ മിനി മോഹൻ, 11-ാം വാർഡ് മെമ്പർ സജീന നിസാർ, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ജയചന്ദ്രൻ, ബോർഡ് മെമ്പർ രഞ്ജിത് ആർ, ക്ഷേത്ര ക്ഷേമ ട്രസ്റ്റ്‌ സെക്രട്ടറി വി കെ കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 150 ൽ പരം പങ്കെടുത്തു പരിശോധനക്ക് വിധേയരായി.

30 ൽ കൂടുതൽ ആളുകൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. 25 ൽ പരം പേർക്ക് സൗജന്യ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു. ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് വരും ദിവസങ്ങളിൽ തുടർ സേവന പ്രവർത്തനങ്ങൾ നൽകുമെന്ന് സേവാഭാരതി കരുമാല്ലൂർ യൂണിറ്റ് ജനറൽ സെക്രട്ടറി ബി. ജയകുമാർ അറിയിച്ചു.

🙏🏼
15/07/2026

🙏🏼

31/03/2026

നടതുറപ്പ് ദിവസം (28/03/26 ശനി) ദീപാരാധനക്ക് ശേഷം കാവിലമ്മ വാദ്യ കലാനിലയം അവതരിപ്പിച്ച മേളം.

24/03/2026

മീനഭരണി മഹോത്സവം 2026

23/03/2026

മീനഭരണി മഹോത്സവം 2026

മീനഭരണി മഹോത്സവം 2026.
23/03/2026

മീനഭരണി മഹോത്സവം 2026.

21/03/2026

Address

Kochi

Alerts

Be the first to know and let us send you an email when Attipuzhakavilamma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share