02/05/2024
ആത്മീയ അന്വേഷണത്തിന്റെ പരമമായ ഉത്തരങ്ങളാണ് ഭഗവത് ഗീതയിൽ അടങ്ങിയിട്ടുള്ളത്. ഒരു മനുഷ്യൻ അവന്റെ ജീവിത സപര്യയിൽ അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും പകർത്തേണ്ട മൂല്യങ്ങളും ഗീത മുൻപോട്ട് വയ്ക്കുന്നു. അതിനാൽ തന്നെ ഗീതാപാരായണത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്.
ചിന്മയ ശങ്കരം 2024 ന്റെ ഭാഗമായി ചിന്മയ മിഷൻ സംഘടിപ്പിയ്ക്കുന്ന സമ്പൂർണ്ണഗീതാപാരായണ യജ്ഞം മെയ് 3 രാവിലെ 7 മണിയ്ക്ക് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ( ഇരുമ്പനം)ആരംഭി യ്ക്കും. ബ്രഹ്മചാരി സുധീർ ചൈതന്യ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഈ അനുഗ്രഹീതമായ അവസരത്തിൽ എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിയ്ക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ വചനങ്ങൾ ഇനി ജീവിതത്തിൽ പകർത്താം.