06/10/2024
മലങ്കര സുറിയാനി കത്തോലിക്കാ യുവജന ദിനം ❤️🤍💛
MCYM ന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനോട് അനുബന്ധിച്ച് ഒക്ടോബർ മാസത്തിലെ ആദ്യ ഞായർ യുവജനദിനമായി മലങ്കര സുറിയാനി കത്തോലിക്കാ സഭാ ആചരിക്കുന്നു,
അഞ്ചര പതിറ്റാണ്ടുകൾക്കു മുമ്പ് മലങ്കരയിലെ യുവതയെ ആധ്യാത്മിക നവീകരണത്തിലൂടെ സഭാദർശനത്തിലൂന്നി രാഷ്ട്ര പുരോഗതിയിൽ പങ്കുകാരാക്കുക എന്ന ദർശനത്തോടെ സമാരംഭിച്ച നമ്മുടെ പ്രസ്ഥാനം.
ഇടനെഞ്ചിലെ തുടിപ്പ് നിലക്കും വരെ എന്റെ ഇടതു കൈയ്യിൽ പ്രസ്ഥാനത്തിന്റെ മൂവർണ്ണ കൊടിയുണ്ടാകും. വലതു കൈ ആകാശത്തിന്റെ അനന്ത വിഹായസിലേക്കു മുഷ്ടി ചുരുട്ടി എറിഞ്ഞു ഞാൻ വിളിക്കും ജയ് MCYM...🔥🔥💪🏻
ഏവർക്കും യുവജന ദിനത്തിന്റെ നന്മകൾ നേരുന്നു...💓
എം.സി.വൈ.എം സഭാതലം
❤️🤍💛