MCYM kattanam Eccl District

MCYM kattanam Eccl District Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM kattanam Eccl District, Religious organisation, Kattanam.

മാവേലിക്കര രൂപതാ അധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ച ജില്ലയിലെ കുരമ്പാല ഇട...
28/12/2022

മാവേലിക്കര രൂപതാ അധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ച ജില്ലയിലെ കുരമ്പാല ഇടവകാംഗമായ ബഹുമാനപ്പെട്ട ഗീവർഗീസ് ചരുവിളയിൽ അച്ചന് എം സി വൈ എം കറ്റാനം വൈദിക ജില്ലയുടെ പ്രാർത്ഥനാശംസകൾ

27/11/2022

THE *PHOENIX* MUST BURN TO EMERGE🔥🪄

യുവജനങ്ങൾ സഹായത്രികർ.. ✨️ ⚜️ ACTION PLAN INAUGURATION ⚜️പ്രിയ യുവജന സുഹൃത്തുക്കളെ... എം സി വൈ എം കറ്റാനം വൈദിക ജില്ലയുടെ...
24/02/2022

യുവജനങ്ങൾ സഹായത്രികർ.. ✨️

⚜️ ACTION PLAN INAUGURATION ⚜️

പ്രിയ യുവജന സുഹൃത്തുക്കളെ...

എം സി വൈ എം കറ്റാനം വൈദിക ജില്ലയുടെ 2022 വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനം 27/02/2022 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പാവുമ്പാ സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ* വെച്ച് നടത്തപ്പെടുന്നു..
ഏറ്റവും സ്നേഹത്തോടെ എല്ലാവരെയും ഞങ്ങൾ കർമ്മപദ്ധതി പ്രകാശനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.....

#യുവജനങ്ങൾ_സഹയാത്രികർ
#കർമ്മപദ്ധതി_ഉദ്ഘാടനം
❤🤍💛

എം സി വൈ എം
കറ്റാനം വൈദിക ജില്ല സമിതി

നമ്മുടെ കർത്താവിന്റെ ദൈവാലയ പ്രവേശന തിരുനാൾ 😇🙏🥰ഫെബ്രുവരി 2: മായൽത്തോ പെരുന്നാൾ  നമ്മുടെ കർത്താവിന്റെ ദേവാലയ പ്രവേശന പെരു...
02/02/2022

നമ്മുടെ കർത്താവിന്റെ ദൈവാലയ പ്രവേശന തിരുനാൾ 😇🙏🥰

ഫെബ്രുവരി 2: മായൽത്തോ പെരുന്നാൾ

നമ്മുടെ കർത്താവിന്റെ ദേവാലയ പ്രവേശന പെരുന്നാളും.മഹാ പരിശുദ്ധനും കർത്താവിനെ തന്റെ കൈകളിൽ എടുത്തു ആ രക്ഷകന്റെ മഹത്വം ദർശിച്ചവനായ മാർ ശെമവൂൻ സോബോയുടെയും (വൃദ്ധനായ ശെമവൂൻ ) ഓർമ " : സകലത്തിന്റെയും ഉടയവനും തന്റെ ഭക്തന്മാരുടെ യാഗങ്ങളിലും നേർച്ച കാഴ്കളിലും പ്രീതിപ്പെട്ടു അനുഗ്രഹിക്കുന്ന കർത്താവേ അവിടുന്ന് സ്വയം കാഴ്ചയായി തന്റെ പിതൃസന്നിധിയിൽ വന്ന് സ്വയം ശുദ്ധികൃത കാഴ്ചയായി അർപ്പിക്കപ്പെട്ട് ഞങ്ങൾക്ക് വേണ്ടി കാൽവരി യാഗമായി പാപങ്ങളിൽ നിന്ന് വീണ്ടെടുത്ത ദൈവ പുത്രാ അങ്ങയുടെ ഈ പെരുന്നാളിൽ ഞങ്ങളെ തന്നെ സ്വയം നിനക്ക് കാഴ്ചയായി അർപ്പിക്കുമ്പോൾ അവിടുന്ന് ഞങ്ങളെ ശുദ്ധികരിച്ച് അനുഗ്രഹിക്കുകയും വൃദ്ധനായ ശെമവൂനെ പോലെയും ഹന്നയെയും പോലെ ഈ പെരുന്നാളിൽ നിന്റെ മഹത്വം ദർശിക്കുവാനുള്ള കൃപ നൽകണമെ :

"ഗർഭം പിരിയുന്നാൺ ശിശു നാല്പതു തികയും നാളിൽ ബലിയോടാലയതലമേറ്റിടാൻ മുൻ കല്പിതമാം മനുജകുലത്തെ നിർമ്മലമാക്കാൻ പക്ഷി സമേതം മുറപോൽ മറിയാം ശിശുവിനെയവിടെ കാഴ്ചയണച്ചാൾ സംശുദ്ധഥാർത്ഥം ദേവാലയമതിലർപ്പിതനായി ട്ടാലയ ദർശനമതിനായ് പ്രേരണ നൽകിയോരിശോ നിർമ്മലാരാവാ നെറ്റിട്ടവരെ നിന്നൊടുക്കൂടെ മലിനതലേശം ചേർന്നിടാതെ കാത്തിടണമേ " : യാഗങ്ങൾ കൈകൊള്ളുന്നോൻ - അമ്മയയുമായി ചെങ്ങാലികളെ ആചാര്യന്നു സമർപ്പിച്ചു - താതൻ ചേർന്നതു കൈകൊണ്ടു മൃതുപുരേ ഞാൻ ചെന്നെത്തി - മൃതരോടുൽഘോഷിച്ചിടും മറിയാമിൽ രക്ഷകനുദയം-ചെയ്തു നിജേഷ്ടാൽ നരനായി പ്രത്യാശാവഹ സന്ദേശം -ചോന്നേവം വൃദ്ധൻ ശെമയോൻ തൻ പ്രാർഥന നമ്മൾക്കെന്നും -ബലമേറിടും പ്രാകാരം ":

🕊️

2022-23 വർഷത്തെ ഭദ്രാസന സമിതിയുടെ നിയുക്ത ഭാരവാഹികൾക്ക് കറ്റാനം വൈദിക ജില്ലയുടെ പ്രാർത്ഥനാശംസകൾ.... 🎉🔥🥰  🕊️
27/01/2022

2022-23 വർഷത്തെ ഭദ്രാസന സമിതിയുടെ നിയുക്ത ഭാരവാഹികൾക്ക് കറ്റാനം വൈദിക ജില്ലയുടെ പ്രാർത്ഥനാശംസകൾ.... 🎉🔥🥰

🕊️

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എം സി വൈ എം കറ്റാനം വൈദിക ജില്ലയുടെ അമരക്കാരൻ Jobin G John ന് ജില്ല സമിതിയുടെയും ജില്ലയിലെ ഓ...
16/01/2022

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എം സി വൈ എം കറ്റാനം വൈദിക ജില്ലയുടെ അമരക്കാരൻ Jobin G John ന് ജില്ല സമിതിയുടെയും ജില്ലയിലെ ഓരോ യുവജനങ്ങളുടെയും പേരിലുള്ള ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..

🕊️

‘കാഴ്ചയാലെയല്ല വിശ്വാസത്താലെയാം...’വിവാഹങ്ങൾ വളരെ ആഡംബരമായി നടത്തുന്നതും വിവാഹം മെത്രാൻമാർ ആശീർവദിക്കുന്നതും ഇന്ന് വലിയ ...
11/01/2022

‘കാഴ്ചയാലെയല്ല വിശ്വാസത്താലെയാം...’

വിവാഹങ്ങൾ വളരെ ആഡംബരമായി നടത്തുന്നതും വിവാഹം മെത്രാൻമാർ ആശീർവദിക്കുന്നതും ഇന്ന് വലിയ പുതുമയുള്ള വാർത്തയല്ല. പക്ഷെ 2021 ഡിസംബർ മാസം 29ന് പത്തനംതിട്ട ജില്ലയിലെ മൈലപ്ര പള്ളിയിൽ ബസേലിയോസ് ക്ളീമീസ് ബാവ തിരുമേനി നടത്തിയ വിവാഹ ആശീർവാദം ഏറെ വേറിട്ടു നിൽക്കുന്നു. അത് കാഴ്ചയില്ലാത്ത, നിറങ്ങളുടെയും വർണങ്ങളുടെയും
ലോകമന്യമായ രണ്ടുപേരുടെ ഒന്നാകലായിരുന്നു. എന്തും ഏതും വാർത്തയാക്കുന്ന ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് ഇതാരും അറിഞ്ഞില്ല എന്നതാണ് നമ്മെ അതിശയിപ്പിക്കേണ്ടത്.

രണ്ടു മാസം മുമ്പ് ഒരിക്കൽ ബാവാ തിരുമേനിയെ ഫോണിൽ വിളിച്ച കുമാർ എന്ന യുവാവ് സ്വയം പരിചയപ്പെടുത്തി, തിരുവനന്തപുരം ജില്ലയിലെ അമ്പിളികോണമാണ് സ്വദേശമെന്നും അമ്പിളികോണം ഇടവകാംഗമായ താൻ ജന്മനാ അന്ധനാണെന്നും തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ പോലെ അവളും അന്ധയാണെന്നും ഞങ്ങളുടെ വിവാഹം പിതാവ് ആശീർവദിക്കണമെന്നത് വലിയ ആഗ്രഹമാണെന്നുമെല്ലാം പറഞ്ഞു. കുമാർ നന്നായി കീബോർഡ് വായിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യും, ഇടവക ഗായക സംഘത്തിലെ സജീവാംഗം കൂടിയാണ്. കുമാറിനെയും അവന്റെ സാഹചര്യത്തെയുമെല്ലാം മനസ്സിലാക്കി വിവാഹം ആശീർവദിക്കാൻ നിശ്ചയമായും താൻ എത്തുമെന്ന് പിതാവ് പറഞ്ഞു. തുടർന്നും ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കുമാർ പിതാവിനെ വിളിച്ചിരുന്നു.

2021 ഡിസംബർ 29ന് പാറശ്ശാല രൂപതയിലെ അമ്പിളികോണം ഇടവകാംഗമായ കുമാർ പത്തനംതിട്ടയിലെ മൈലപ്ര ഇടവകാംഗമായ ജോമോൾ നൈനാനെ താലി ചാർത്തി ജീവിതസഖിയാക്കി കരം ഗ്രഹിച്ചപ്പോൾ ശ്‌ളൈഹീക ആശീർവാദവുമായി അപ്പന്റെ കരുതലോടെ ബാവാ തിരുമേനിയുമുണ്ടായിരുന്നു.

വിവാഹം ആശീർവദിച്ച് ആ മക്കൾക്ക് അനുമോദനങ്ങൾ നേർന്ന് പിതാവ് പറഞ്ഞു, "കുമാറിനും ജോമോൾക്കും കാഴ്ചയില്ലെന്ന് അറിയാം, പക്ഷെ നിങ്ങൾക്ക് വിശ്വാസത്തിന്റെ ഉൾക്കാഴ്ചകൾ ഉണ്ടെന്ന് ബോധ്യമുള്ളതിനാലാണ് ഈ വിവാഹം ആശീർവദിക്കാനായി ഞാനെത്തിയത്. കാഴ്ചയാലെയല്ല വിശ്വാസത്താലെ ക്രിസ്തുവിനെ മുറുകെ പിടിക്കുന്ന മക്കളെ, നിങ്ങളെ ഒന്നിപ്പിച്ച ദൈവം നിങ്ങളിന്നാരംഭിക്കുന്ന കുടുംബജീവിതത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.”

വിവാഹ ആശീർവാദത്തിനു വേണ്ട ക്രമീകരണങ്ങൾ എല്ലാം ചെയ്ത മൈലപ്ര ഇടവക വികാരി പോൾ അച്ചനാണ് സഭയുടെ വലിയ ഇടയന്റെ കാരുണ്യത്തിന്റെയും കരുതലിന്റെയും പിതൃഭാവം പങ്കുവെച്ചതും.

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

എം സി വൈ എം കറ്റാനം വൈദിക ജില്ലയെ ഇനി ഇവർ നയിക്കും ✨️🔥➡️ ജില്ല വികാരി 🔶റവ.ഫാ.സ്റ്റീഫൻ മാത്യു➡️ജില്ലാ ഡയറക്ടർ🔶റവ.ഫാ. വർഗീ...
10/01/2022

എം സി വൈ എം കറ്റാനം വൈദിക ജില്ലയെ ഇനി ഇവർ നയിക്കും ✨️🔥

➡️ ജില്ല വികാരി
🔶റവ.ഫാ.സ്റ്റീഫൻ മാത്യു

➡️ജില്ലാ ഡയറക്ടർ
🔶റവ.ഫാ. വർഗീസ് കുന്നത്തേത്

➡️ പ്രസിഡന്റ്
🔷ജോബിൻ ജി ജോൺ, വള്ളികുന്നം ഇടവക

➡️ സെക്രട്ടറി
🔷മെൽവിൻ എ തരകൻ, ചാരുംമൂട് ഇടവക

➡️ ട്രഷറർ
🔷 അനുമോൻ, കരിമുളയ്ക്കൽ ഇടവക

➡️ വൈസ് പ്രസിഡന്റ്
🔷എയ്ഞ്ചൽ ജോയി, തഴവ ഇടവക
🔷 മിഥുൻ കെ, പണയിൽ ഇടവക

➡️ ജോയിന്റ് സെക്രട്ടറി
🔷 സ്വാതി സത്യൻ, കായംകുളം ഇടവക
🔷 ജെഫിൻ കുരുവിള ജോർജ്, നൂറനാട് ഇടവക

➡️ ഭദ്രാസന സെനറ്റ്
🔷 ജസ്റ്റി ജോൺസൺ, കുടശ്ശനാട് ഇടവക
🔷 ബ്ലെസ്സൺ വർഗീസ്,പഴകുളം ഇടവക

➡️ ഭദ്രാസന സിൻഡിക്കേറ്റ്
🔷 കിച്ചു തോമസ്, കരിമുളയ്ക്കൽ ഇടവക
🔷 ക്രിസ്റ്റി രാജ്, പണയിൽ ഇടവക
🔷 ജോബിഷ് എബ്രഹാം, കുടശ്ശനാട് ഇടവക

നിയുക്ത ഭരണസമിതിക്ക് എം സി വൈ എം കറ്റാനം വൈദിക ജില്ല മീഡിയ വിംഗിന്റെ എല്ലാവിധമായ ആശംസകളും പ്രാർത്ഥനകളും..🤗😍

🕊️

Address

Kattanam

Website

Alerts

Be the first to know and let us send you an email when MCYM kattanam Eccl District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share