SNDP 58 വെട്ടികാവുങ്കൽ

SNDP 58 വെട്ടികാവുങ്കൽ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

🙏ശിവരാത്രി🙏
23/02/2025

🙏ശിവരാത്രി🙏

28/01/2025

🕉 ഓം നമ: ശിവായ 🕉

(SNDP YOGAM BRANCH NO. 58)

ശ്രീ മഹാദേവ ക്ഷേത്രം, വെട്ടിക്കാവുങ്കൽ, കറുകച്ചാൽ

🙏🏼സജ്ജനങ്ങൾക്ക് വിനീതമായ നമസ്ക്കാരം🙏🏼.

ഭക്തജനങ്ങളേ,

2025 ലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആറാട്ട് ദിവസം (March 1, 2025, ശനി) അൻപൊലി വഴിപാട് നടത്തപ്പെടുന്നു. അന്നേദിവസം മാത്രമാണ് സേവയും, കാഴ്ച ശീവേലിയും, എഴുന്നള്ളിപ്പും നടത്തുന്നത്.

ആ ദിവസം അൻപൊലി നടത്താൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസിൽ Rs. 1500/- (ആയിരത്തി അഞ്ഞൂറ് മാത്രം ) അടച്ചാൽ മതിയാകും. (അൻ പൊലിക്കു ആവശ്യമായ എല്ലാ സാധനങ്ങളും ക്ഷേത്രത്തിൽ നിന്നും നൽകുന്നതാണ്)

അൻപൊലി നടത്താൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്

9946676096 / 9947109796 / 9446560152 / 9400088089

എല്ലാവരും അൻ പൊലി വഴിപാട് നടത്തി ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകണമെന്ന് അഭ്യർത്ഥിക്കുന്നു

🕉 ഓം നമ: ശിവായ 🕉

🙏🙏🙏
02/08/2024

🙏🙏🙏

ശിവരാത്രി മഹോത്സവം 🙏
09/02/2023

ശിവരാത്രി മഹോത്സവം 🙏

21/09/2020
 #ഗുരുദേവ ജയന്തി ആശംസകൾ
02/09/2020

#ഗുരുദേവ ജയന്തി ആശംസകൾ

13/05/2020

സർക്കുലർ

എല്ലാ യൂണിയൻ സെക്രട്ടറിമാർക്കും,

എസ്.എൻ.ഡി.പി.യോഗം സ്ഥാപിതമായിട്ട് 2020 മെയ് 15ന് 117 വർഷം പൂർത്തിയാവുകയാണ്. 1903 ജനുവരി 7 നാണ് ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന പേരിൽ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചതെങ്കിലും നിയമപ്രകാരം കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്ട്രേഷൻ ലഭിച്ചത് അതേ വർഷം മേയ് 15 നാണ്.

ലോകം മാരകമായൊരു വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന സമാനതകളില്ലാത്തൊരു സാഹചര്യത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. എല്ലാ ആഘോഷ പരിപാടികളും വേണ്ടന്നു വച്ച് ആഗോളതലത്തിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ നമ്മുടെ യോഗത്തിന്റെ സ്ഥാപകദിനം വിപുലമായി ആഘോഷിക്കുന്നതിനും പരിമിതികളുണ്ട്. അതു കൊണ്ട് എസ്.എൻ.ഡി.പി.യോഗത്തിന്റെ 117 മത് സ്ഥാപക ദിനം കൊറോണ വൈറസിനെതിരായ സംഘശക്തി തെളിച്ചുകൊണ്ടും ശുചിത്വ സന്ദേശം വിളിച്ചറിയിച്ചും മെയ് 15 ന് വൈകിട്ട് 6 മണിക്ക് എല്ലാ യൂണിയൻ ഓഫീസുകളിലും കഴിയുന്നത്ര ശാഖാ ഓഫീസുകളിലും ഭവനങ്ങളിലും 117 വിളക്കുകൾ / മൺചിരാതുകൾ കൊളുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

വെള്ളാപ്പള്ളി നടേശൻ
ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി.യോഗം.

NB : പരിപാടിക്ക് 5 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. എല്ലാവരും സാമൂഹികാകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.

ചതയദിനാശംസകൾ
13/09/2019

ചതയദിനാശംസകൾ

ശ്രീനാരായണഗുരു പിൽഗ്രിം ടൂറിസം സർക്യൂട്ടിന് കേന്ദ്രത്തിന്റെ 70 കോടി.ശിവഗിരി: ശ്രീനാരായണഗുരു പിൽഗ്രിം ടൂറിസം സർക്യൂട്ടിന്...
09/01/2019

ശ്രീനാരായണഗുരു പിൽഗ്രിം ടൂറിസം സർക്യൂട്ടിന് കേന്ദ്രത്തിന്റെ 70 കോടി.

ശിവഗിരി: ശ്രീനാരായണഗുരു പിൽഗ്രിം ടൂറിസം സർക്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനത്തിന് കേന്ദ്ര ടൂറിസം മന്ത്റാലയം ശിവഗിരി മഠത്തിന് 70 കോടി രൂപ അനുവദിച്ച് ഉത്തരവായി. ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ ക്ഷേത്രം, അരുവിപ്പുറം മഠം എന്നീ തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ഈ തുക വിനിയോഗിക്കും.

സോളാർ പ്ലാന്റ്, ബാറ്ററി കാറുകൾ, ക്രാഫ്റ്റ്ബസാർ, ആംഫി തിയേറ്റർ, സ്കൈവാക്ക്, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, കുടിവെള്ള പ്ലാന്റുകൾ, ഗുഹകളുടെയും നദീതീരത്തിന്റെയും നവീകരണം, വാട്ടർഫൗണ്ടൻ, കമ്മ്യൂണിറ്റിഹാൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ തുടങ്ങിയവ പദ്ധതിയിൽ ഉണ്ടാകും. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് (ഐ.ടി.ഡി.സി) പദ്ധതി നിർവഹണ ഏജൻസി. മൂന്നു വർഷത്തിനകം പൂർത്തിയാക്കും. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രോജക്ട് ഓഫീസ് ഉടൻ ശിവഗിരിയിൽ ആരംഭിക്കും. ഡൽഹിയിലെ ഉദ്യോഗസ്ഥർ നേരിട്ട് മേൽനോട്ടം വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഖജാൻജി സ്വാമി ശാരദാനന്ദ എന്നിവർ പ്രധാനമന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനവും പദ്ധതി രൂപരേഖയും ടൂറിസം മന്ത്രാലയം അംഗീകരിച്ച് അനുമതി നൽകുകയായിരുന്നു.

ഒന്നര വർഷമായി ശിവഗിരി മഠത്തിന്റെയും ബന്ധപ്പെട്ടവരുടെയും നിരന്തര ശ്രമങ്ങളുടെ ഫലമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രത്യേക താത്പര്യമെടുത്താണ് പ്രോജക്ട് യാഥാർത്ഥ്യമാക്കിയതെന്ന് സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

Address

Karukachal

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Telephone

04812486699

Website

Alerts

Be the first to know and let us send you an email when SNDP 58 വെട്ടികാവുങ്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SNDP 58 വെട്ടികാവുങ്കൽ:

Share