Thiyya Community Collective

Thiyya Community Collective Page for TCC Facebook group.

ആരോടും വെറുപ്പില്ല. പക്ഷെ സമുദായത്തിന് അവകാശപെട്ടത് കിട്ടുക തന്നെ വേണം. കാലാകാലങ്ങളായി സംവരണനഷ്ട്ടം എന്ന ചതി കണ്ടില്ലെന്...
17/09/2021

ആരോടും വെറുപ്പില്ല. പക്ഷെ സമുദായത്തിന് അവകാശപെട്ടത് കിട്ടുക തന്നെ വേണം. കാലാകാലങ്ങളായി സംവരണനഷ്ട്ടം എന്ന ചതി കണ്ടില്ലെന്ന് നടിച്ചു! എന്തിന് വേണ്ടി?
ആർക്ക് വേണ്ടി?
ഇനിയും മൗനമായിരുന്നാൽ, സമുദായത്തിന്റെ കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നതിന് സാക്ഷിയാവാം, അത്രതന്നെ.

07/09/2021

അഞ്ഞൂറ് ബില്ലവരെയും പടനായകനെയും വെട്ടിനുറുക്കിയ മറുതലക്കൂട്ടത്തെ മൂന്നേ മുക്കാൽ നാഴിക കൊണ്ട് മുച്ചൂടും മുടിച്ച വീരൻ

"ഉച്ചഭ്രാന്തൻ" തുളുവീരൻ ദൈവം

Photo courtesy: shiju kv korom

❤
04/09/2021

തീയ്യക്ഷേമസഭ
സംഘടനയും ലക്ഷ്യങ്ങളും
_________🔥🔥🔥🔥🔥🔥🔥🔥🔥🔥

മലബാറിലെ തീയ്യസമുദായത്തെ സര്‍ക്കാര്‍ രേഖകളിലും പൊതുസമൂഹത്തിലും ഇല്ലാതാക്കി മറ്റൊരു ജാതിയാക്കി മാറ്റാനുള്ള ആസൂത്രിതശ്രമങ്ങള്‍ തീയ്യസമുദായത്തിന്‍റെ ശ്രദ്ധയിൽ പെട്ടിട്ട് അധികവര്‍ഷങ്ങളായില്ല. തീയ്യസമുദായത്തിന്‍റെ പൂര്‍വികാചാരങ്ങള്‍ അടക്കം മാറ്റി തിരുവിതാംകൂറിലെ ഈഴവ എന്ന മറ്റൊരു സമുദായത്തിന്‍റെ ആചാരങ്ങള്‍ ആക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ അടക്കം ഈ ആസൂത്രിത ജാതി പരിവര്‍ത്തനത്തിന്‍റെ ഭാഗമായി തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. SNDP, ശിവഗിരി മഠം തുടങ്ങിയ തീയ്യ സമുദായവുമായി പുലബന്ധം പോലുമില്ലാത്ത മറ്റു സമുദായ കേന്ദ്രങ്ങളാണ് ഈ ആസൂത്രിത ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. മലബാറിലെ തീയ്യ സമുദായത്തെ ഇത്തരത്തില്‍ മറ്റൊരു ജാതിയാക്കി മാറ്റുന്നതിന് പിന്നിലെ ലക്ഷ്യം സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും സമുദായപരമായും തീയ്യരെ തിരുവിതാംകൂറിലെ ഈഴവസംഘടനകള്‍ക്ക് ചൂഷണം ചെയ്യാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്. ഗൗരവ പൂര്‍വം ഈ വിഷയത്തെ സമീപിച്ചില്ലെങ്കില്‍ ചിലപ്പോള്‍ തീയ്യ സമുദായം നേരിടാന്‍ പോകുന്നത് നികത്താനാകാത്ത നഷ്ടങ്ങളിലേക്കും ചിലപ്പോള്‍ തീയ്യര്‍ എന്ന സമുദായം തന്നെ ഇല്ലാതാവുന്നതിലേക്കുമായിരിക്കും.
സമുദായം നേരിടുന്ന നിര്‍ബന്ധിത ജാതിപരിവര്‍ത്തനം, സംവരണനഷ്ടം തുടങ്ങിയ പ്രശ്നങ്ങള്‍ സമുദായശ്രദ്ധയില്‍പെടുത്തുന്നതിനും വിഷയഗൗരവം സമുദായശ്രദ്ധയിലും സര്‍ക്കാര്‍ ശ്രദ്ധയിലുംപെടുത്തി പ്രശ്ന പരിഹാരം കാണുന്നതിനും തീയ്യസമുദായത്തെ സര്‍ക്കാര്‍ രേഖകളില്‍ സ്വാതന്ത്രജാതിയായി രേഖപ്പെടുത്തിക്കുക, തീയ്യ സമുദായത്തിന് 7% സംവരണം സര്‍ക്കാര്‍ സര്‍വീസില്‍ നേടിയെടുക്കുക, തീയ്യസമുദായത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളില്‍ ഇതരസമുദായ സംഘടനകളുടെ കൈകടത്തലുകള്‍ ഇല്ലാതാക്കുക, സമുദായാംഗങ്ങള്‍ നേരിടുന്ന മറ്റു പൊതുപ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് സമുദായത്തിന് നല്ല സാമൂഹിക,സാമ്പത്തിക,വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ട് രൂപം നല്‍കിയ സംഘടനയാണ് തീയ്യക്ഷേമസഭ

സമുദായസ്വത്വത്തിനും സമുദായത്തെ ആസൂത്രിതമായി മറ്റു സമുദായങ്ങളുടെ സംഘടനകള്‍ ചൂഷണം ചെയ്യുകയും തീയ്യസമുദായത്തെ മറ്റൊരു ജാതിയാക്കി മാറ്റുവാനുമുള്ള ശ്രമത്തിനെതിരെ നടക്കുന്ന ഞങ്ങളുടെ പരിശ്രമങ്ങളില്‍ ഞങ്ങളോട് സഹകരിക്കുവാനും ഞങ്ങളുടെ ഭാഗമാകാനും എല്ലാ സമുദായാംഗങ്ങളെയും ക്ഷണിക്കുകയാണ്...
ഗൗരവമേറിയ ഈ വിഷയത്തെ സമുദായം ഉത്തരവാദിത്വം എന്ന നിലയില്‍ കാണേണ്ടതുണ്ട്‌ ...
ഈ വിഷയം തീയ്യസമുദായം ഗൗരവമായി ശ്രദ്ധ കൊടുക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ...

മലബാറിലെ തീയ്യ സമുദായത്തെ ജാതി പരിവര്‍ത്തനം ചെയ്യുന്നത് വഴി തിരുവിതാംകൂറിലെ ഈഴവ സംഘടനകള്‍ ലക്ഷ്യമിടുന്നത്

1. മലബാറിലെ തീയ്യ സമുദായത്തിന് അര്‍ഹതപ്പെട്ട , വിദ്യാഭ്യാസ സംവരണത്തിന്‍റെ സിംഹഭാഗവും ഇന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത് ഇന്ന് തിരുവിതാംകൂറിലെ ഈഴവ സമുദായത്തിനാണ്. തീയ്യരെ ജാതിപരിവര്‍ത്തനം ചെയ്യുന്നതിന്‍റെ പ്രധാന ലക്ഷ്യം ഇതാണ്.

2. സാമുദായികമായി ലഭിക്കുന്ന ആനുകൂല്യങ്ങളും സാമ്പത്തികസഹായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും SNDP പോലുള്ള ഈഴവ സംഘടനകള്‍ തീയ്യ സമുദായത്തിന്‍റെ കൂടി ജനസംഖ്യ കൂടി കാണിച്ചുകൊണ്ട് നേടിയെടുക്കുകയും അവ തിരുവിതാംകൂറിലെ ഈഴവരുടെ ഉന്നമനത്തിനു വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്യുക.

3. തീയ്യ സമുദായത്തിന്‍റെ സംസ്കാരങ്ങളും അനുഷ്ടാനങ്ങളും പൈതൃകവും തിരുവിതാംകൂറിലെ ഈഴവരുടേതാക്കി പ്രചരിപ്പിക്കുക. സമൂഹത്തില്‍ ഇവ രണ്ടും ഒന്നാണെന്ന തെറ്റിദ്ധാരണ പരത്തുക.
4. തീയ്യ സമുദായ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം SNDP യുടെ ഉടമസ്ഥതയിലാക്കുകയും പ്രതിഷ്ഠാവകാശവും ആത്മീയ നേതൃത്വവും ശിവഗിരി മഠത്തിന്‍റെ അധികാരത്തില്‍ വരുത്തുകയും ചെയ്യുക.

5. തീയ്യ സമുദായത്തിന്‍റെ സ്വത്വം പൊതുസമൂഹത്തില്‍ ഇല്ലാതാക്കുക. അവരെ ഈഴവരാണെന്ന് സമൂഹത്തില്‍ തെറ്റായി പ്രചരിപ്പിക്കുക.

6. തീയ്യ സമുദായത്തിന്‍റെ വിവാഹ ചടങ്ങുകളും മരണ-മരണാന്തര ചടങ്ങുകളും ശിവഗിരി മഠവും SNDP യും നിര്‍ദ്ദേശിക്കുന്ന രീതിയിലെക്ക് മാറ്റുക.

ഇത്തരത്തില്‍ ആസൂത്രിതമായി തീയ്യ സമുദായത്തിന് നേരെ നടക്കുന്ന ചൂഷണ ശ്രമങ്ങള്‍ ഗൗരവമായ രീതിയില്‍ ആണ് തീയ്യ സമുദായത്തെ ബാധിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ തീയ്യ സമുദായത്തില്പെട്ട യുവാക്കള്‍ക്ക് ലഭിക്കേണ്ട 25000 ല്‍ പരം സര്‍ക്കാര്‍ ജോലികളില്‍ ഇന്ന് തിരുവിതാംകൂറിലെ മറ്റൊരു സമുദായം ഇരിക്കുന്നു.
തീയ്യ സമുദായത്തിന്‍റെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണുവാനുള്ള കൈമെയ് മറന്നുള്ള പരിശ്രമത്തിലാണ് തീയ്യക്ഷേമസഭ. ഒരു താല്‍ക്കാലിക കമ്മിറ്റി ഉണ്ടാക്കി ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ഈ സംഘടന തീയ്യക്ഷേമസഭ എന്ന സംഘടനയായി രൂപം കൊള്ളുന്നത്. സംഘടന തീയ്യസമുദായം നേരിടുന്ന നിര്‍ബന്ധിത ജാതിപരിവര്‍ത്തനവും സംവരണനഷ്ടവും എന്ന വിഷയത്തെ ആഴത്തില്‍ പഠിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും റിപ്പോര്‍ട്ടില്‍ വിഷയഗൗരവം ചുരുക്കത്തില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ നിന്ന് തീയ്യസമുദായത്തിന്‍റെ ആത്യന്തികമായ മോചനം ലക്ഷ്യമിട്ടുകൊണ്ട് തീയ്യക്ഷേമസഭ ബോധവത്കരണ സെമിനറുകളും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. ഈ സദുദ്യമത്തില്‍ തീയ്യക്ഷേമസഭയുടെ ഭാഗമായി നിന്നുകൊണ്ട് കൂടുതല്‍ സമുദായംഗങ്ങള്‍ പ്രവര്‍ത്തനനിരതരായി മുന്നോട്ട് വരേണ്ടത് അത്യന്താപേക്ഷിതമാണ്.

തീയ്യക്ഷേമസഭയുടെ ലക്ഷ്യങ്ങള്‍

1. തീയ്യസമുദായത്തെ സര്‍ക്കാര്‍ രേഖകളില്‍ സ്വതന്ത്രമായി രേഖപെടുത്തിക്കുക

2. PSC യില്‍ തീയ്യസമുദായത്തിന് 7% സംവരണം സ്വതന്ത്രമായി നേടിയെടുക്കുക. അതുവഴി തീയ്യസമുദായത്തില്പെട്ട സര്‍ക്കാര്‍ ജോലിയന്വേഷകരായ യുവാക്കള്‍ക്ക് മുന്നില്‍ 25000 നു മേല്‍ സര്‍ക്കാര്‍ ജോലിയവസരങ്ങളിലേക്കുള്ള വാതില്‍ തുറന്നിടുക.

3. തീയ്യസമുദായം നേരിടുന്ന ആസൂത്രിത ജാതിപരിവര്‍ത്തനം ചെറുക്കുക.

4. ശിവഗിരി മഠം, SNDP തുടങ്ങിയ മറ്റു സമുദായ സംഘടനകള്‍ തീയ്യ സമുദായത്തിന്‍റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും നടത്തുന്ന ആസൂത്രിത കടന്നു കയറ്റങ്ങള്‍ ഇല്ലാതാക്കുക

തീയ്യക്ഷേമസഭ ലക്ഷ്യം വെച്ചിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംഘടനയ്ക്ക് മുന്നില്‍ ഉള്ള വെല്ലുവിളികള്‍ വളരെ വലുതാണ്. സമുദായത്തെ പുതിയൊരുണര്‍വിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തീയ്യക്ഷേമസഭയുടെ ഭാഗമാകുന്നതിനായി സമുദായാംഗങ്ങളെയും ഹൃദയപൂര്‍വം ക്ഷണിക്കുകയാണ്.
ഈ സമുദായത്തെ ബാഹ്യ ആസൂത്രിത ശ്രമങ്ങള്‍ വിഴുങ്ങാതിരിക്കാന്‍ തീയ്യക്ഷേമസഭയുമായ് കൈകോര്‍ത്തു നീങ്ങാന്‍ എല്ലാ സമുദായാംഗങ്ങളെയും സ്വാഗതം ചെയ്യുന്നു
തീയ്യസമുദായം ഇനിയും വൈകിയാല്‍
വളരെ ജനസംഖ്യ കുറവുള്ള സമുദായങ്ങളെപ്പോലും സര്‍ക്കാര്‍ രേഖകളില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട് എന്നിരിക്കെ മലബാറിലെ വലിയ തീയ്യസമുദായം സര്‍ക്കാരിന്‍റെ ലിസ്റ്റില്‍ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സമുദായത്തിന്‍റെ ജനസംഖ്യ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുവാനോ സമുദായത്തിന്‍റെ നിലവിലെ സാമൂഹ്യസ്ഥിയെ അറിയുവാനോ ഉള്ള എല്ലാ സാധ്യതകളും ഇവിടെ തീയ്യര്‍ക്ക് മുന്നില്‍ അടഞ്ഞുപോകുകയാണ്. ഈ സമുദായത്തെ സര്‍ക്കാര്‍ രേഖകളില്‍ സ്വാതന്ത്രജാതിയാക്കി മാറ്റുവാനും സംവരണം സ്വതന്ത്രമായി നേടിയെടുക്കുക്കുവാനുമുള്ള നടപടികള്‍ എത്രയും പെട്ടെന്ന് തന്നെ ചെയ്യേണ്‍ണ്ടതുണ്ടണ്‍്, ഇനിയും വൈകുന്ന പക്ഷം ഈ സമുദായം ചിലപ്പോള്‍ പൊതുസമൂഹത്തില്‍ നിന്ന് മാഞ്ഞുപോകുന്നതിലേക്കായിരിക്കാം കലാശിക്കുന്നത് ...
നമ്മുടെ പൂര്‍വികര്‍ തെയ്യത്തോറ്റങ്ങളിലൂടെയും തറവാട് കാവ് കൂട്ടായ്മയിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും നിലനിര്‍ത്തിയ സമുദായികസ്വത്വത്തെ നമ്മുടെ അനാസ്ഥ കൊണ്ട് ഇല്ലാതാക്കിക്കളയരുത്. ഒരുപക്ഷെ ഈ സമുദായികസ്വത്വം നശിച്ച് പോയാല്‍ നാം നേരിടേണ്‍ണ്ടി വരിക ജനന-വിവാഹ-മരണ കര്‍മങ്ങളിലെ അരാജകത്വവും കാവധികാരങ്ങളില്‍ നിന്ന് ഈ സമുദായം എടുത്തെറിയപ്പെടലും സര്‍ക്കാര്‍ അവസരങ്ങളില്‍ നിന്ന് പിന്തള്ളപ്പെടലും മറ്റ് മതങ്ങളിലേക്ക് കൂട്ടമായി മതപരിവര്‍ത്തനത്തിന് വിധേയമാകേണ്ടണ്‍ി വരികയും ഒക്കെയാകും.
തീയ്യസമുദായത്തിന്‍റെ സ്വാതന്ത്രസ്വത്വം സ്വപ്നം കണ്ടുകൊണ്ട്
സമുദായത്തിന്‍റെ കാവുകള്‍ സമുദായാംഗങ്ങളുടെ പ്രശ്നങ്ങളിലും സമുദായം നേരിടുന്ന പ്രശ്നങ്ങളിലും കാര്യക്ഷമമായി ഇടപെടുന്ന ശോഭനമായ ഒരു ഭാവിയെ സ്വപ്നം കണ്ടുകൊണ്ട്ٹ
ഈ സദുദ്യമത്തില്‍ തീയ്യക്ഷേമസഭയുടെ ഭാഗമാവുവാന്‍ താങ്കളെ ഹാര്‍ദ്ദവമായി ക്ഷണിക്കുകയാണ്

Address

Kannur

Website

Alerts

Be the first to know and let us send you an email when Thiyya Community Collective posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share