Venithe Adoremus

Venithe Adoremus Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Venithe Adoremus, Religious organisation, Vimalamatha Church Palapra, Kanjirappally.

The aim and end of all preaching and apostolic work is that; " People of God come to Jesus and waste their life at the feet of Jesus present in the most blessed Sacrament" While he was at Bethany in the house of Simon the l***r, as he sat at the table, a women came with an alabaster jar of ointment of spikenard very costly; and she broke open the jar, and poured it over his head................B

ut somewhere there who said in anger, "why was the ointment wasted in this way?" But Jesus said...........Let her alone, why do you trouble her? She has performed a good service for me.............
Truly I tell you wherever the good news is proclaimed in the whole world, what she has done will be told in remembrance of her..(MARK 14:3. 6,9)
"The aim and end of all the preching and apostolic work is tht; " People of God come and waste their life at the feet of Jesus present in the Blessed Sacrament"

ഒക്ടോബര്‍ 2 -വ്യാഴം സുവര്‍ണ ജൂബിലി ആഘോഷ ദിവസം എല്ലാ സുഹ്രുത്തുക്കളുടെയുംമേല്‍ ദൈവ കൃപ പെയ്തിറങ്ങി ട്ടെയെന്നു പ്രാര്‍ഥിക്...
26/09/2014

ഒക്ടോബര്‍ 2 -വ്യാഴം സുവര്‍ണ ജൂബിലി ആഘോഷ ദിവസം എല്ലാ സുഹ്രുത്തുക്കളുടെയുംമേല്‍ ദൈവ കൃപ പെയ്തിറങ്ങി ട്ടെയെന്നു പ്രാര്‍ഥിക്കുന്നു

On my 77th birth day
21/08/2014

On my 77th birth day

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍:19-06-2014വരുവിന്‍ നമുക്കവിടുത്തെ ആരാധിക്കാംo'come let us adore him;Venite Adoremus
21/06/2014

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍:19-06-2014
വരുവിന്‍ നമുക്കവിടുത്തെ ആരാധിക്കാം
o'come let us adore him;
Venite Adoremus

എന്‍റെ പൌരോഹിത്യ സുവര്‍ണ ജുബിലീ
26/03/2014

എന്‍റെ പൌരോഹിത്യ സുവര്‍ണ ജുബിലീ

stanyachan visiting the sick
29/01/2014

stanyachan visiting the sick

28/01/2014

3) പവിഴമലയിൽ ഒരു ആരാധനാലയം.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ സഭാശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കുന്ന ഈ കാലയളവിൽ സഭാശുശ്രൂഷയിൽ അജപാലകർക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങളുടെ മാറ്റത്തെക്കുറിച്ച് പാപ്പാ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. നമ്മുടെ ഹൃദയത്തിലിരുന്ന് വാതിൽ മുട്ടിത്തുറന്ന് സാധുക്കളുടെയും നിരാലംബരുടെയും ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് ദൈവസ്‌നേഹം പങ്കുവെയ്ക്കാനാഗ്രഹിക്കുന്ന മിശിഹായെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ വ്യക്തമായ ഒരു ചിത്രം നമുക്ക് വരച്ചുകാട്ടിത്തരുന്നുണ്ട്. പഴുമലയിൽ മലനാടുഡവലെപ്‌മെന്റ് സൊസൈറ്റിയും (MDS) പാറത്തോട് പഞ്ചായത്തും ചേർന്ന് നിർമിച്ചുകൊടുത്ത പുനരധിവാസ കോളനിയിലെ വീടുകളും അംബേദ്ക്കർ അരയ് കോളനിയിലെ വീടുകളും ഉൾപ്പെടുന്നു. ഇതിനിടയിലാണ് ഈ ഇടവകക്കാരായ 17 വീട്ടുകാരും പൊടിമറ്റം, ചേറ്റുതോട് ഇടവകക്കാരായ കുറയെ കുടുംബങ്ങളും ഉള്ളത്. അവരുടെയിടയിൽ ദരിദ്രരും കാലുപഴുത്ത് മുറിച്ച രോഗികളും, കാലിൽ വ്രണം വന്ന് നടക്കുവാൻ ബുദ്ധിമുട്ടുന്നവരും ഹൃദ്രോഹബാധിതരുമെല്ലാമുണ്ട്. ഇവരെല്ലാവരുംതന്നെ താഴ്ന്ന വരുമാനക്കാരാണ്. (Below Average). ഇറങ്ങിച്ചെല്ലുവാനും കയറി വരുവാനും സാധിക്കാത്തവിധം അത്രദുഷ്‌ക്കരമായ സാഹചര്യത്തിലാണ് ചിലരെങ്കിലും ജീവിക്കുക.

500 ഏക്കറോളം വരുന്ന പഴുവത്തേടം എസ്റ്റേറ്റിന്റെ അതിർത്തികാണിക്കുന്ന റോഡും തോടും കടന്നാണ് ജനവാസമുള്ള പഴുമലയിൽ എത്തുക. പാലപ്ര ഇടവക വികാരിയായിരുന്നുകൊണ്ട് അത്രയ്ക്കു ദൂരെപ്പോയി അവരെ പരിഗണിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് ഇത്രയും കാലം അവർ അവഗണിക്കപ്പെട്ടുകിടന്നു. ഇനി അവരെ അവഗണിക്കുക പാപമാണെന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കുന്നുണ്ടല്ലൊ? അതിനാലാണ്, വികാരിക്കടുത്ത ശുശ്രൂഷയിൽ നിന്നും വിരമിക്കുമ്പോൾ ആരോഗ്യം അനുവദിക്കുന്ന അത്രയും കാലം പഴുമലയിൽ ഒരു ആരാധനാലയം സ്ഥാപിച്ച് അവരോടൊപ്പം ജീവിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് അവരുടെ ആദ്ധ്യാത്മികവും ഭൗതീകവുമായ പുരോഗതിക്കായി പരിശ്രമിക്കണം എന്ന് ഞാനാഗ്രഹിക്കുക.
ഇതിന്നായി എല്ലാവരുടെയും പ്രാര്‍ത്ഥനയും
സഹായ സഹകരണവും അഭ്യര്‍ത്ഥിക്കുന്നു
ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

27/01/2014

1)പവിഴമല: ഒരു സ്വപ്‌നസാക്ഷാത്കാരം

പാലപ്ര ഇടവകയ്ക്കുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന, നാനാജാതിമതസ്ഥർ താമസിക്കുന്നതുമായ പവിഴമലയിൽ വി. കുർബാന അർപ്പിക്കുവാൻ ഒരു ദേവാലയം ഉണ്ടാകണമെന്നും അതിന് ഒരുക്കമായി അവിടെ ഒരു കുരിശെങ്കിലും സ്ഥാപിക്കണമെന്നും വളരെക്കാലമായി അവിടെയുള്ളവർ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നതാണ്. എന്നാൽ പഴുമലക്കാർ പിന്നോക്കം നിൽക്കുന്നവരായതുകൊണ്ടും, അവിടെ സ്ഥലം കിട്ടാനില്ലാത്തതുകൊണ്ടും, ഉള്ളതിന് വലിയ വിലകൊടുക്കേണ്ടതുള്ളതുകൊണ്ടും അവരുടെ ആഗ്രഹം ഒരു സ്വപ്‌നമായിത്തന്നെ അവശേഷിച്ചു.

അങ്ങനെയിരിക്കെയാണ് 2013 മെയ്മാസം 14ന് രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പിതാവ് പുതുക്കിയ പാലപ്ര ദൈവാലയത്തിൽ ദിവ്യബലിയർപ്പിച്ച് ദൈവത്തിന് സമർപ്പിക്കുന്നതിനും കുട്ടികൾക്ക് പ്രാരംഭകൂദാശകൾ നൽകുന്നതിനുമായി ഇടവക സന്ദർശിച്ചത്. വി. കുർബാന മദ്ധ്യേയുള്ള സുവിശേഷ സന്ദേശത്തിൽ പഴുമലയെ പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. അതിനുശേഷം പഴുമലക്കാർ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടതനുസരിച്ചാണ് നമുക്കായി അവിടെ അല്പം സ്ഥലം ലഭ്യമാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പഠനം നടത്തിയത്. അതനുസരിച്ചാണ് സെന്റിന് ഒന്നേകാൽ ലക്ഷം രൂപ വിലവെച്ച് ഒരു സ്ഥലക്കച്ചവടക്കാരൻ അഡ്വാൻസ് തുക നൽകി എഴുതി വാങ്ങിയതും നമുക്കേറ്റവും പറ്റിയതുമായ സ്ഥലം നമുക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തിയത്. എല്ലാവരുടെയും പ്രാർത്ഥനാ സഹായത്താൽ ആഗസ്റ്റുമാസം 30ന് പവിഴമലയുടെ ഹൃദയഭാഗത്ത് ദൈവാലയം നിർമിക്കുന്നതിനു പറ്റിയ 25 സെന്റുസ്ഥലം ആധാരം ചെയ്തുവാങ്ങാൻ സാധിച്ചു. പവിഴമലക്കാരുടെ സ്വപ്‌നത്തിന്റെ ആദ്യഗഡു സാക്ഷാത്കരിക്കപ്പെട്ടു.

പവിഴ മലയില്‍ കുരിശു സ്ഥാപിക്കുന്നു
27/01/2014

പവിഴ മലയില്‍ കുരിശു സ്ഥാപിക്കുന്നു

07/09/2013

പവിഴമല Pearl Mount

കാഞ്ഞിരപ്പള്ളി രൂപതയിൽ പാലപ്ര വിമലമാതാ പള്ളി ഇടവക അതിർത്തിക്കുളളിലെ ഒരു ചെറിയ കുന്നിൻ പ്രദേശമാണ് പവിഴമല അഥവാ പഴൂമല. കാഞ്ഞിരപ്പള്ളിയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും ആധ്യാത്മിക പൈതൃകം ഇവിടെ ആരംഭിക്കുന്നു എന്നുള്ളത് കൗതുകകരമായി തോന്നാം.

എ.ഡി. 1325-നോടടുത്ത് നിലയ്ക്കലിലെ ക്രൈസ്തവകൂട്ടായ്മയ്ക്ക് ആകസ്മികമായ തകർച്ച ഉണ്ടായപ്പോൾ നിലയ്ക്കൽ പള്ളിയുടെ അന്നത്തെ കൈക്കാരനായിരുന്ന വലിയവീട്ടിൽ ശ്രീ തൊമ്മി എന്ന വിശ്വാസിയുടെ നേതൃത്വത്തിൽ ഒരു സംഘം ക്രൈസ്തവർ കാഞ്ഞിരപ്പളളിക്കടുത്തുള്ള പാലപ്രയ്ക്ക് സമീപം പഴൂർത്തടം - പഴുമല എന്ന സ്ഥലത്തേയ്ക്ക് കുടിയേറി പാർത്തു. നിലയ്ക്കലിൽ നിന്ന് പലായനം ചെയ്ത ഇവർ തോമ്മാശ്ലീഹായാൽ നിർമ്മിതമായ മാതാവിന്റെ തിരുസ്വരൂപം കൊണ്ടുപോന്നു എന്നതാണ് ചരിത്രം. പവിഴമലയിൽ നിന്നും മാതാവിന്റെ തിരുസ്വരൂപം എത്രയോ കാലം കഴിഞ്ഞായിരിക്കും പഴയപള്ളിയിലേയ്ക്ക് മാറ്റിയത്.

പവിഴമല പാലപ്ര വിമലമാതാ പള്ളിയിൽ നിന്നും മൂന്നര കിലോമീറ്റർ മുതൽ അഞ്ചു കിലോമീറ്റർ വരെയുള്ള ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇവിടെ പാലപ്ര ഇടവകക്കാരായ 17 കുടുംബങ്ങൾ താമസിക്കുന്നു. പാലപ്ര ഇടവകയുടെ പന്ത്രണ്ടാം കുടുംബകൂട്ടായ്മ യൂണിറ്റ്. ഇവരെല്ലാവരും തന്നെ സാധാരണക്കാരോ അതിൽ താഴ്ന്നവരോ ആണ്. എങ്കിലും അവരുടെ ആധ്യാത്മിക പൈതൃകത്തിന്റെ സമ്പന്നതയാകാം ഇത്രയും ദൂരം മലകൾ കയറിയിറങ്ങി ഈ പള്ളിയിൽ വന്ന് ആധ്യാത്മികജീവിതം പരിപോഷിപ്പിക്കുവാൻ അവരെ പ്രേരിപ്പിച്ചത്. ഈ പഴുമലയിൽ നാം ഉദ്ദേശിക്കുന്ന നിത്യാരാധനാകേന്ദ്രത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 63 സെന്റ് സ്ഥലം ഒരു പ്ലോട്ടായി കിടക്കുന്നു. ഈ സ്ഥലം പാറത്തോട് - ഈരാറ്റുപേട്ട റോഡിന് അരികിലാണ്. ഇവിടെ ആരാധനാകേന്ദ്രം സ്ഥാപിതമായാൽ ഇവിടുള്ള 17 വീട്ടുകാർക്കും നാട്ടുകാർക്കും ആധ്യാത്മിക ഉണർവിന് കേന്ദ്രമായി തീരും. അതിലൂടെ നാടിന്റെ വികസനം ത്വരിതപ്പെടും. ഈ സംരംഭത്തിനുവേണ്ടി നിങ്ങളുടെ പ്രാർത്ഥനാ സഹായവും സഹകരണവും അഭ്യർത്ഥിക്കുന്നു. ദിവ്യകാരുണ്യ ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

''ദിവ്യകാരുണ്യ ഈശോയെ നിരന്തരം ആരാധിക്കുന്നതിനുവേണ്ടി തന്റെ സാന്നിധ്യത്തിലുള്ള സന്തോഷത്തിലേയ്ക്ക് നമ്മെ വീണ്ടും വീണ്ടും ഉണർത്തണമെ എന്ന് ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. നിരന്തരമായ ദിവ്യകാരുണ്യആരാധനകളല്ലാതെ ലോകത്തെ രൂപാന്തരപ്പെടുക സാധ്യമല്ല''. (Pope Benedict XVI).

Poste

A dream has come true.25 cents of land is already purchased, at the heart of Pearl mount for the proposedPepetual adorat...
31/08/2013

A dream has come true.25 cents of land is already purchased,
at the heart of Pearl mount for the proposed
Pepetual adoration centre,venite adoremus.Praise God.
We are planning to erect a St. Thomas cross in the proper place
On 14th sept,the feast of the EXALTATION of the cross(finding of the cross)
to start with.Please pray.

31/08/2013

A dream has come true.25 cents of land is already purchased,
at the heart of Pearl mount for the proposed
Pepetual adoration centre,venite adoremus.Praise God.
We are planning to erect a St. Thomas cross in the proper place
On 14th sept,the feast of the EXALTATION of the cross(finding of the cross)
to start with.Please pray.

Venite adoremus is a movement topromote perpetual adoration and prayer
14/07/2013

Venite adoremus is a movement to
promote perpetual adoration and prayer

Address

Vimalamatha Church Palapra
Kanjirappally
686512

Alerts

Be the first to know and let us send you an email when Venithe Adoremus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Venithe Adoremus:

Share