01/09/2026
എട്ടുനോമ്പ് പെരുന്നാൾ 2026
ഒന്നാം ദിവസം
കോട്ടമല സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് റവ.ഫാ.ബിനു തണുങ്ങുംപതിക്കൽ, റവ.ഫാ.ജോമോൻ മുപ്പതിൽ, റവ.ഫാപൗലോസ് പതിയിൽ , എന്നിവരുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ വി. കുർബാന അർപ്പിച്ചു, തുടർന്ന് മലങ്കരയുടെ പ്രകാശഗോപുരം - പുണ്യശ്ലോകനായ ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ 30-ാമത് ശ്രാദ്ധം,ധൂപ പ്രാർത്ഥനയും നടത്തപ്പെട്ടു.🙏