St. Mary's Orthodox Valiyapally, Valamboor

St. Mary's Orthodox Valiyapally, Valamboor A Parish of Kandanad West Diocease of Malankara Orthodox Church, located at Valamboor, Kadayiruppu Post, Kolenchery, Ernakulam District, Kerala.

05/04/2026
കലർപ്പില്ലാത്ത രുചിക്ക് ഇരുപത്തിയഞ്ചാം പിറന്നാൾസംശുദ്ധിയും കാരുണ്യവും ആപ്തവാക്യങ്ങളാക്കി രണ്ട് പതിറ്റാണ്ടിലേറെയായി ജനഹൃദ...
14/03/2026

കലർപ്പില്ലാത്ത രുചിക്ക് ഇരുപത്തിയഞ്ചാം പിറന്നാൾ

സംശുദ്ധിയും കാരുണ്യവും ആപ്തവാക്യങ്ങളാക്കി രണ്ട് പതിറ്റാണ്ടിലേറെയായി ജനഹൃദയങ്ങളിൽ സ്നേഹവും വിശ്വാസവും വിതച്ചുകൊണ്ട് മുന്നേറുന്ന ബ്രാൻഡാണ് പ്രതിഭ.

പ്രതിഭയിൽ നിന്നുള്ള വരുമാനം നിരാലംബരും നിരാശ്രയരും രോഗികളും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ അനേകരുടെ ജീവിതത്തിൽ പ്രത്യാശയുടെ ദീപം തെളിയിക്കുന്നു എന്ന സത്യമാണ് മലയാളത്തിന്റെ മഹാനടൻ പത്മഭൂഷൻ മമ്മൂട്ടിയെ പോലും പ്രതിഫലമില്ലാതെ പ്രതിഭയോട് കൈകോർക്കാൻ പ്രചോദിപ്പിച്ചത്.

ഇരുപത്തിയഞ്ചാം വയസ്സിലേക്ക് കടക്കുന്ന പ്രതിഭ, 25 കർമ്മപദ്ധതികളോടുകൂടി രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത് മലങ്കര സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കതോലിക്കാ ബാവായാണ്.

ആദ്യ കർമ്മപദ്ധതിയായി മലങ്കര സഭയുടെ ഇടുക്കി ഭദ്രാസനത്തോട് ചേർന്ന്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 300 കുടുംബങ്ങൾക്ക് നിത്യോപയോഗ വസ്തുക്കൾ സമ്മാനിക്കുന്നതിലൂടെ, 3,50,000/- രൂപയ്ക്കുമേൽ മൂല്യമുള്ള സഹായം അവരുടെ ജീവിതത്തിലേക്ക് എത്തിച്ചേരുന്നു. ഈ സ്നേഹപങ്കാളിത്തത്തിന് പ്രതിഭയോടൊപ്പം നിന്ന എല്ലാ സുമനസുകൾക്കും ഹൃദയത്തിന്റെ നിറവോടെ നന്ദി.

ആഹാരത്തിൽ മായരഹിതമായ ചേരുവകൾ തേടുന്നവരുടെ വിശ്വാസത്തിന്റെ പേരാണ് പ്രതിഭ. പ്രതിഭയുടെ കറി പൗഡറുകളോ, മസാലകളോ തിരഞ്ഞെടുക്കുമ്പോൾ കലർപ്പില്ലാത്ത രുചിയുടെ ഭാഗമാകുന്നതോടൊപ്പം കരുണ തേടുന്ന അനേകരുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന മഹത്തരമായ ഒരു സ്നേഹയാത്രയിലും പങ്കാളികളാകാം.

മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ മൂറോൻ കൂദാശക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശുദ്ധ മൂറോൻ തയാറാക്കുന്ന പ്രത്യേക സ്ഥലത്തിന്റെ ശ...
07/03/2026

മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ മൂറോൻ കൂദാശക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശുദ്ധ മൂറോൻ തയാറാക്കുന്ന പ്രത്യേക സ്ഥലത്തിന്റെ ശുദ്ധീകരണ ശുശ്രൂഷ നടന്നു. പ്രാർത്ഥനയോടെ നമുക്കും ഒരുങ്ങാം.

മലങ്കരസഭയുടെ എറണാകുളം പബ്ലിക്ക് റിലേഷൻസ് സെന്റർ ഉദ്ഘാടനം ചെയ്തുകൊച്ചി : എറണാകുളം നഗര ഹൃദയത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാ...
02/03/2026

മലങ്കരസഭയുടെ എറണാകുളം പബ്ലിക്ക് റിലേഷൻസ് സെന്റർ ഉദ്ഘാടനം ചെയ്തു

കൊച്ചി : എറണാകുളം നഗര ഹൃദയത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക്ക് റിലേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിശുദ്ധ കൂദാശയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ചികിത്സ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി മെട്രോ നഗരത്തിലെത്തുന്നവർക്ക് സെന്റർ സഹായകരമാകുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ടി.ജെ വിനോദ് എംഎൽഎ, ജസ്റ്റിസ് ബെഞ്ചമിൻ കോശി, കൗൺസിലർ സിനി ആനന്ദ്, സെന്റർ ഇൻ ചാർജ് ഫാ.സൈമൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. സഭാ വർക്കിംഗ് കമ്മിറ്റി അംഗം എം.സി സണ്ണി, മാനേജിംഗ് കമ്മറ്റി, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായി അഞ്ചുമനയിലെ വാടക കെട്ടിടത്തിലായിരുന്ന പബ്ലിക്ക് റിലേഷൻസ് സെന്ററിന്റെ പ്രവർത്തനം വിജയകരമായതോടെയാണ് മാമംഗലം കണ്ണായത്ത് ലെയിനിലെ സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം വിപുലപ്പെടുത്തിയത്.

വൈദേശിക ആധിപത്യത്തിനെതിരെ 1653 ജനുവരി 3ാം തീയതി മട്ടാഞ്ചേരിയുടെ മണ്ണിൽ വെച്ച് നടന്ന  മലങ്കരയുടെ സ്വാതന്ത്ര്യസമരമായ 'കൂനൻ...
02/03/2026

വൈദേശിക ആധിപത്യത്തിനെതിരെ 1653 ജനുവരി 3ാം തീയതി മട്ടാഞ്ചേരിയുടെ മണ്ണിൽ വെച്ച് നടന്ന മലങ്കരയുടെ സ്വാതന്ത്ര്യസമരമായ 'കൂനൻ കുരിശ് സത്യത്തിന്റെ' സ്മരണാ ഫലകം പത്തനാപുരം സെന്റ് സ്റ്റീഫൻ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്തി ദിനത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ പരിശുദ്ധ ബാവ തിരുമേനി ഭാരത്തിന്റെ ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണന് സമർപ്പിച്ചു. കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി സമീപം

മലങ്കരസഭാ ആസ്ഥാനത്ത് ബിഷപ്പ്സ് ക്വാർട്ടേഴ്സിന് അടിസ്ഥാനശിലയിട്ടു.  ദേവലോകത്ത് നിർമ്മിക്കുന്ന ബിഷപ്പ്സ് ക്വാർട്ടേഴ്സിനുള്...
27/02/2026

മലങ്കരസഭാ ആസ്ഥാനത്ത് ബിഷപ്പ്സ് ക്വാർട്ടേഴ്സിന് അടിസ്ഥാനശിലയിട്ടു. ദേവലോകത്ത് നിർമ്മിക്കുന്ന ബിഷപ്പ്സ് ക്വാർട്ടേഴ്സിനുള്ള അടിസ്ഥാനശില സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശീർവ​ദിക്കുന്നു. നാലുനിലകളിലായി നിർമ്മിക്കുന്ന ക്വാർട്ടേഴ്സിൽ മെത്രാപ്പോലീത്താമാരുടെ താമസസൗകര്യത്തിന് പുറമേ, കോൺഫറൻസ് ഹാൾ, ലൈബ്രറി, മ്യൂസിയം, വിസിറ്റേഴ്സ് ലോഞ്ച് എന്നിവയുണ്ടാകും. 2 വർഷം കൊണ്ട് നിർമ്മാണം പൂർത്തകരിക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്താമാരും, വന്ദ്യ വൈദികരും സംബന്ധിച്ചു.

24/02/2026
കോട്ടയം: മലങ്കര സഭയുടെ വിശ്വാസ സംരക്ഷകനായ മഹാഗുരുവായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് കൊച്ചി...
23/02/2026

കോട്ടയം: മലങ്കര സഭയുടെ വിശ്വാസ സംരക്ഷകനായ മഹാഗുരുവായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 92-മത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പഴയ സെമിനാരിയിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലങ്കര സഭയുടെ സ്വാതന്ത്ര്യവും തനിമയും സംരക്ഷിക്കുന്നതിനായി ജീവിതം സമ്പൂർണ്ണമായി അദ്ദേഹം സമർപ്പിച്ചു എന്നും പറഞ്ഞു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ തോമസ് മാർ ഇവാനിയോസ് അദ്ധ്യക്ഷത വഹിച്ചു.

ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. ഡോ. ജോസ് ജോൺ, പ്രസാദ് ഏബ്രഹാം നെൽപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.

Address

Valamboor
Kadayiruppu
682311

Telephone

+919745110003

Website

Alerts

Be the first to know and let us send you an email when St. Mary's Orthodox Valiyapally, Valamboor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share