KCYL Padamugham

KCYL Padamugham Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYL Padamugham, Religious organisation, Sacred Heart Knanaya Catholic Forane Church, Idukki.

03/02/2024
03/12/2023

സ്നേഹമുള്ളവരെ,
2021-23പ്രവർത്തന വർഷത്തിൽ കെ.സി.വൈ. എൽ സംഘടനയുടെ ഈ യൂണിറ്റിന്റെ പ്രസിഡണ്ട് ആയി പ്രവർത്തിക്കാൻ സാധിച്ചതിന് എല്ലാവരോടുമുള്ള നന്ദി അറിയിക്കട്ടെ. ഈ കാലഘട്ടത്തിൽ എന്നാൽ കഴിയും വിധം ഈ നേതൃത്വസ്ഥാനം വഹിക്കാൻ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി നയിച്ച ബഹുമാനപ്പെട്ട ജോബി അച്ചനോടും ഷാജി അച്ചനോടും, സിസ്റ്റർ അഡ്വൈസർ ആയിരുന്ന സി.റെനിറ്റ്, സി.സുദീപ, സംഘടനയുടെ ഡയറക്ടർ എന്നതിലുപരി ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ നിർദേശങ്ങളും, പ്രോത്സാഹനങ്ങളും നൽകി കൂടെ നിന്ന് നയിച്ച മാത്യു ഡോക്ടറിനോടുമുള്ള നന്ദി അറിയിക്കട്ടെ. എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്ന ഡോണ ജോബി,അഭിജിത്ത് സാബു,തുഷാർ ജോൺസൺ, അശ്വിൻ ബിജു, സജീന സജി എന്നിവരെയും ഹൃദയപൂർവ്വം ഓർക്കുന്നു. സർവോപരി, എല്ലാ പ്രവർത്തങ്ങളിലും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച നിങ്ങൾക്കോരോരുത്തർക്കും അകൈതവമായ നന്ദി...

നിയുക്തപ്രസിഡണ്ട് അഖിൽ കോച്ചാപ്പള്ളിക്കും, മറ്റു ഭാരവാഹികളായ റിയ ജോയി,ബോണി ബിജു,അലീന തങ്കച്ചൻ, ബെനറ്റ് സുജി എന്നിവർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.
ജയ് KCYL😍😍😍

സ്റ്റെഫിൻ സാബു

15/06/2023
14/06/2023
26/04/2022

🔥😎

പെരുന്നാൾ 2022😍
25/04/2022

പെരുന്നാൾ 2022😍

Rev. Fr. John Chethalilഅജപാലന നൈപുണ്യവും ജീവിതവിശുദ്ധിയും ഒന്നുപോലെ സമ്മേളിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ബഹുമാന...
30/05/2021

Rev. Fr. John Chethalil

അജപാലന നൈപുണ്യവും ജീവിതവിശുദ്ധിയും ഒന്നുപോലെ സമ്മേളിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ബഹുമാനപ്പെട്ട ഫാദർ ജോൺ ചേത്തലിൽ. കൂടല്ലൂർ ഇടവകയിൽ 1945 ഏപ്രിൽ 12 ന് ചേത്തലിൽ ചാക്കോ മറിയം ദമ്പതികളുടെ മകനായി ജനിച്ചു . ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1962 ജൂൺ അഞ്ചിന് തന്നിലെ ദൈവവിളിക്ക് പ്രത്യുത്തരം എന്നതുപോലെ തിരുഹൃദയ കുന്നിലെ അതിരൂപത മൈനർ സെമിനാരിയിൽ ചേർന്നു വൈദിക പഠനം ആരംഭിച്ചു .ശേഷം 1971 മാർച്ച് 14ന് അഭിവന്ദ്യ തറയിൽ പിതാവിൻറെ കൈവെപ്പ് ശുശ്രൂഷയിലൂടെ ഒരു വൈദികനായി അഭിഷിക്തനായി. തുടർന്നുള്ള അദ്ദേഹത്തിൻറെ ബഹുമുഖ സേവന രംഗങ്ങളും വ്യക്തിത്വമഹിമയും വിവിധ ഇടവകകളുടെയും സഭയുടെയും തന്നെ വളർച്ചയ്ക്ക് കാരണമായി.

അദ്ദേഹത്തിന്റെ വിവിധങ്ങളായ പ്രവർത്തനത്തോടൊപ്പം എടുത്തുപറയേണ്ട ഒന്നാണ് ഹൈറേഞ്ചിലെ 'പടമുഖം തിരുഹൃദയ ദേവാലയത്തിന്റെ വളർച്ചയു൦'. പടമുഖം ഇടവകയുടെ രണ്ടാമത്തെ വികാരി ആയി നിയമിതനായ ചേത്തലിൽ അച്ചൻ നാല് വർഷക്കാലത്തോളം അദ്ദേഹത്തിൻറെ പ്രവർത്തനം ഇവിടെ തുടർന്നു.

കുട്ടികളുടെ വിദ്യാഭ്യാസവും നാടിൻറെ വളർച്ചയും മുന്നിൽകണ്ടുകൊണ്ട് 1975 ഏപ്രിൽ 20ന് പടമുഖത്ത് പള്ളിവക സ്കൂൾ നിർമിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി .നാടിൻറെ വളർച്ചയെ വളരെയധികം മുന്നിൽ ആക്കിയ ഈ തീരുമാനം നാടും നാട്ടുകാരും ഇരുകൈകളും ചേർന്നു സ്വീകരിച്ചു. 1975 ജൂൺ ആറാം തീയതി സ്കൂൾ വെഞ്ചിരിപ്പ് നടത്തി.

സ്കൂളിനോട് ഒപ്പംതന്നെ പള്ളിയോടു ചേർന്ന് സെൻറ് ജോസഫ് കോൺഗ്രിഗേഷനിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് വേണ്ടി ഒരു മഠം നിർമിക്കാൻ തീരുമാനമായി .സ്കൂളിന്റെയു൦ പള്ളിയുടെയും വളർച്ചയ്ക്ക് ഇത് വളരെയധികം സഹായകരമായിരുന്നു.

മഠം ആരംഭിച്ചതോടെ കൂടി പുതിയ പള്ളിമുറി പണിയുവാൻ അച്ചൻ തീരുമാനമെടുത്തു .ചെറിയ രീതിയിൽ പണി തുടങ്ങി അച്ചൻ പോകുന്നതിനു മുമ്പായി പള്ളിമുറി പൂർത്തിയാക്കി. പള്ളിയുടെ വളർച്ചയ്ക്കും സാമ്പത്തിക ഉന്നതിക്കുമായി പള്ളിവക കൃഷിസ്ഥലത്ത് കുരുമുളക് കൃഷി അച്ചൻ തുടങ്ങി. പതിയെ മറ്റു കൃഷികളിലേക്കു൦ അത് വളർന്നു.

കുർബാനയും മറ്റു കാര്യങ്ങളുമെല്ലാം നടത്താൻ പള്ളി എന്നത് ഒരു ചെറിയ കെട്ടിടമായിരുന്നു. അതിനാൽ തന്നെ അച്ചന്റെ നേതൃത്വത്തിൽ അതിരൂപതയിൽ നിന്ന് അനുവാദം വാങ്ങി ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും കഠിനപ്രയത്നത്തിലൂടെ 1977 ഫെബ്രുവരി 1 ന് അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പുതിയ പള്ളി വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

1975 മുതൽ 1979 വരെയുള്ള അച്ഛന്റെ പ്രവർത്തന കാലഘട്ടം പടമുഖം തിരുഹൃദയ ദേവാലയത്തിന്റെ വളർച്ചയ്ക്കും തുടർന്നുള്ള മുന്നേറ്റത്തിനും വളരെയധികം സഹായകരമായിരുന്നു. എല്ലാത്തിനുമുപരി 'ഹൈറേഞ്ചിലെ ജനങ്ങൾക്ക് ജാതിമതഭേദമന്യേ ഒരു വലിയ മാർഗ്ഗദർശിയും നല്ല ഇടയനും ആയിരുന്നു.

28 /05 /2021 ന് നമ്മുടെ ഇടയിൽ നിന്ന് ദൈവസന്നിധിയിലേക്ക് യാത്രയായ ബഹുമാനപ്പെട്ട ചേത്തലിൽ അച്ചന് അദ്ദേഹം നമുക്കും സഭക്കുമായി നൽകിയ എല്ലാ വളർച്ചയ്ക്കും നന്ദി അർപ്പിക്കുന്നു. അതോടൊപ്പ൦ തന്നെ പടമുഖം ഇടവകയുടെ ആദരാഞ്ജലികളു൦ അർപ്പിക്കുന്നു.

നിസ്തുല സേവനത്തിനുശേഷം ഇടുക്കിയിലെ പടമുഖം ഇടവകയിൽ നിന്നും കാസർഗോഡ് മാലക്കല്ല് ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഏറ്റവും പ്...
20/06/2020

നിസ്തുല സേവനത്തിനുശേഷം ഇടുക്കിയിലെ പടമുഖം ഇടവകയിൽ നിന്നും കാസർഗോഡ് മാലക്കല്ല് ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഏറ്റവും പ്രിയപ്പെട്ട ബെന്നി കന്നുവെട്ടിയേൽ അച്ചന് പടമുഖം KCYL ന്റെ സ്നേഹം നിറഞ്ഞ യാത്രാമംഗളങ്ങൾ...

മാലക്കല്ല് ഇടവകയിലെ അച്ചന്റെ പ്രവർത്തനങ്ങൾക്ക് മംഗളാശംസകളും പ്രാർത്ഥനകളും...

🌳 CHALLENGE ACCEPTED 🌳KCYL പടമുഖം ഫൊറോന സമിതിയുടെ ചലഞ്ച് സ്വീകരിച്ച് KCYL പടമുഖം യൂണിറ്റ് ഭാരവാഹികൾ‌ ഫലവൃക്ഷങ്ങൾ നട്ടു.ഫ...
04/06/2020

🌳 CHALLENGE ACCEPTED 🌳

KCYL പടമുഖം ഫൊറോന സമിതിയുടെ ചലഞ്ച് സ്വീകരിച്ച് KCYL പടമുഖം യൂണിറ്റ് ഭാരവാഹികൾ‌ ഫലവൃക്ഷങ്ങൾ നട്ടു.

ഫലവൃക്ഷത്തൈ നടുന്നതിന് പടമുഖം KCYL യൂണിറ്റിലെ എല്ലാ അംഗങ്ങളെയും KCYL യൂണിറ്റ് ഭരണസമിതി ചലഞ്ച് ചെയ്യുന്നു.
🌳🌳🌳🌳🌳🌳

Address

Sacred Heart Knanaya Catholic Forane Church
Idukki
685604

Telephone

+919526761415

Website

Alerts

Be the first to know and let us send you an email when KCYL Padamugham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYL Padamugham:

Share