Thirumarayoor SREE Ramaswami Temple

Thirumarayoor SREE Ramaswami Temple The only HANUMADH POOJITHA SREERAMA SWAMI temple in kerala

30/04/2016
2016
21/04/2016

2016

ഞങ്ങളുടെ അമ്പലത്തിൻറെ പ്രദക്ഷിണ വഴി കല്ലിടൽ ചടങ്ങ് ക്ഷേത്രം തന്ത്രി സുരേഷ്‌ ശാന്തി നിർവഹിക്കുന്നു..ചിരകാല സ്വപ്‌നങ്ങൾ യാ...
25/06/2015

ഞങ്ങളുടെ അമ്പലത്തിൻറെ പ്രദക്ഷിണ വഴി കല്ലിടൽ ചടങ്ങ് ക്ഷേത്രം തന്ത്രി സുരേഷ്‌ ശാന്തി നിർവഹിക്കുന്നു..ചിരകാല സ്വപ്‌നങ്ങൾ യാഥാര്ത്യമാകുന്നു.. നന്ദി എല്ല്ലാവരോടും...പ്രത്യേകിച്ചു..jayaprakash ചേട്ടനോട്....ജയ് ശ്രീ റാം..

THIRUVULSAVAM 2015
29/04/2015

THIRUVULSAVAM 2015

17/04/2015
കർക്കിടകം രാമായണമാസംശ്രീരാമ കഥകള്‍ കൊണ്ട് കര്‍ക്കിടകമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍ ഒരു രാമായണ മാസം കൂടി വരവായി . ആടിമാസമെ...
14/07/2013

കർക്കിടകം രാമായണമാസം

ശ്രീരാമ കഥകള്‍ കൊണ്ട് കര്‍ക്കിടകമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍ ഒരു രാമായണ മാസം കൂടി വരവായി . ആടിമാസമെന്നും പഞ്ഞമാസമെന്നും രാമായണമാസമെന്നും അറിയപ്പെടുന്ന കര്‍ക്കടകമാസത്തില്‍ ആയുര്‍വേദ ചികിത്സകള്‍ക്കും ആദ്ധ്യാത്മരാമായണ പാരായണം തുടങ്ങിയ ആദ്ധ്യാത്മിക ആചാരങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുവരുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ശുദ്ധിക്ക് വേണ്ടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാകട്ടെ ഈ കര്‍ക്കടകവും. കിളിയെകൊണ്ട് എഴുത്തച്ഛന്‍ പാടിച്ച അദ്ധ്യാത്മരാമായണം പാരായണം ഇനിയുള്ള നാളുകളിൽ കേരളക്കരയെ ഭക്തിസാന്ദ്രമാക്കും…

കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന്‌ കൃത്യമായ ചിട്ടകളുണ്ട്‌.

രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം.

നമ്മുടെ പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'രാ'യും 'നമ:ശിവ' എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'മ'യും ചേര്‍ന്ന ശൈവ-വൈഷ്‌ണവ ചൈതന്യ സ്വരൂപമായ രാമന്റെ ദിവ്യചരിതവും, ഒപ്പം അക്ഷരങ്ങളാല്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ഗ്‌ഗലോകം എന്നീ ത്രിലോകങ്ങളെയും സംബന്‌ധിക്കുന്ന ദേവമാതാവായ ഗായത്രിയുടെ സ്ഥൂലരൂപവും സമന്വയിക്കുന്ന ഭാരതീയ പൈതൃകത്തിലെ അക്ഷയമായ പുണ്യമാണ്‌ ഈ മഹത്‌ഗ്രന്ഥം.

അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാം. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ പാരായണത്തിന്‌ ഉത്തമം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്‌ കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്‌ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ.

ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചുതീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

ഉച്ചവരെ കിഴക്കോട്ടും അതിനുശേഷം വടക്കോട്ടും തിരിഞ്ഞിരുന്നുവേണം പാരായണം ചെയ്യാന്‍. (പടിഞ്ഞാറോട്ട്‌ അഭിമുഖമായിരുന്ന്‌ പാരായണം ചെയ്യണമെന്നും ഒരു അഭിപ്രായമുണ്ട്‌.) വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്‌ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം അവസാനിപ്പിക്കാവൂ.

ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.

sreekovil
11/06/2013

sreekovil

Address

Ernakulam

Website

Alerts

Be the first to know and let us send you an email when Thirumarayoor SREE Ramaswami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share