Public Relations Department Archdiocese of Verapoly

Public Relations Department Archdiocese of Verapoly This is the official FB page of Public Relations Department, Archdiocese of Verapoly, Kerala, India.

വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ  എല്ലാവർക്കും അവസരം ഉണ്ടാവണം- ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽകൊച്ചി: നമുക്ക...
20/11/2023

വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ എല്ലാവർക്കും അവസരം ഉണ്ടാവണം- ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: നമുക്ക് ചുറ്റും നടക്കുന്ന വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാൻ എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം ഉണ്ടാകണം. സ്ഥിരമായി ചിലവിഭാഗങ്ങൾ ഇരകൾ മാത്രമായി മാറുന്ന സാഹചര്യം വേദനാജനകമാണ് എന്ന്ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത പാസ്റ്ററൽ കൗൺസിൽ വാർഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുക, കെടാവിളക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് നിഷേധിക്കപ്പെട്ട സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുക, പാലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ സമാധാനം പുനസ്ഥാപിക്കാൻ അന്താരാഷ്ട്ര തല നടപടികൾ ഉണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറൈൻ ഡ്രൈവ് -വടുതല തീരപ്രദേശത്ത് കൂടിയുള്ള നിർദ്ദിഷ്ട റോഡ്, കോസ്റ്റൽ ഹൈവേ നടപടിക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങൾ, ഷെവ. എൽ.എം. പൈലി ചെയർ എന്നിവ ചർച്ച ചെയ്തു.

പാസ്റ്ററൽ കൗൺസിൽ പുതിയ ഭാരവാഹികളായി അഡ്വ. ഷെറി ജെ തോമസ് (ജനറൽ സെക്രട്ടറി), ഫാ. ഡഗ്ളസ് പിൻഹീറോ, അഡ്വ എൽസി ജോർജ് (സെക്രട്ടറിമാർ) എന്നിവരെ നിയോഗിച്ചു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ (പ്രസിഡൻറ്), മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിറ്റം (വൈസ് പ്രസിഡൻറുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള കെആർഎൽസിസി അംഗങ്ങളായി ജോർജ് പാണ്ടിയത്തു പറമ്പിൽ, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, മേരിക്കുട്ടി ജെയിംസ്, ഡോ. ഗ്ളാഡിസ് തമ്പി എന്നിവരെ തിരഞ്ഞെടുത്തു.

ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിറ്റം, ഫാ. എബിജിൻ അറക്കൽ, ഫാ യേശുദാസ് പഴമ്പിള്ളി,
അഡ്വ ഷെറി ജെ തോമസ്, ശ്രീമതി മേരിക്കുട്ടി ജെയിംസ്, ഫാ.ഡഗ്ളസ് പിൻഹീറോ, എന്നിവർ പ്രസംഗിച്ചു.

ആയിരങ്ങൾ തീർത്ഥാടനമായി വല്ലാർപാടത്ത് ഒഴുകിയെത്തിപ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം:ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കള...
10/09/2023

ആയിരങ്ങൾ തീർത്ഥാടനമായി വല്ലാർപാടത്ത് ഒഴുകിയെത്തി

പ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം:ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു.
19-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19- മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ അതിരൂപത വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ നിര്‍വഹിച്ചു.
പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ നിന്ന് വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന നാനാജാതി മതസ്ഥരായ തീർത്ഥാടകർ തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ പങ്കെടുത്തു.
അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളായി. ഫാ. ഡോ.മാര്‍ട്ടിന്‍ എന്‍. ആന്റണി വചന സന്ദേശം നല്‍കി. തുടര്‍ന്ന് വിശ്വാസികളെ ആര്‍ച്ച്ബിഷപ്പ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു.

സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ ഫാ.എബ്രഹാം കടിയകുഴിയും ബ്രദര്‍ സാബു ആറുതൊട്ടിയിലും നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വെന്‍ഷന്‍ വൈകീട്ട് 4. 30 മുതല്‍ 9 വരെ ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയും നടക്കും .എട്ടാമിടം ഒക്ടോബര്‍ 1 ന്.

25/08/2023
*ഇനി മോൺ. ഇമ്മാനുവൽ ലോപ്പസ്- ദൈവദാസൻ ഇമ്മാനുവൽ ലോപ്പസ്**നാമകരണനടപടികൾക്ക് തുടക്കമായി*2023 ജൂലൈ 19,  ബുധൻ, വൈകിട്ട്  4ന് ...
19/07/2023

*ഇനി മോൺ. ഇമ്മാനുവൽ ലോപ്പസ്- ദൈവദാസൻ ഇമ്മാനുവൽ ലോപ്പസ്*

*നാമകരണനടപടികൾക്ക് തുടക്കമായി*

2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്
മോൺ.ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപശിഖ ചാത്യാത്ത് പള്ളി വികാരിക്ക് നൽകി. തുടർന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽ നിന്നും മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ഛായാചിത്ര പ്രയാണവും ഇതിനോട് കൂടിച്ചേർന്നു. എറണാകുളം ക്യുൻസ് വാക്ക് വേയിൽ വച്ച് ചാത്യാത് ഇടവകാംഗങ്ങൾ പ്രയാണങ്ങളെ സ്വീകരിച്ചു.തുടർന്ന് മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ മാതൃ ദേവാലയമായ ചാത്യാത് മൗണ്ട് കാർമൽ ദേവാലയങ്കണത്തിൽ വച്ച് വരാപ്പുഴ അതിരൂപത വികാർ ജനറൽമാർ ദീപശിഖയും ഛായാചിത്രവും സ്വീകരിച്ചു. തുടർന്ന് നടത്തപ്പെട്ട പരിശുദ്ധ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികനായി. കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതല സുവിശേഷ പ്രഘോഷണം നടത്തി. കോട്ടപ്പുറം മുൻ മെത്രാൻ ഡോ.ജോസഫ് കരിക്കാശ്ശേരി, ആർച്ചുബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, നെയ്യാറ്റിൻകര മെത്രാൻ ഡോ.വിൻസന്റ് സാമുവൽ എന്നിവർ സഹകാർമികരായി. ദിവ്യബലിയുടെ മദ്ധ്യേ മോൺ. ഇമ്മാനുവൽ ലോപ്പസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തികൊണ്ടുള്ള പേപ്പൽ അനുമതി ലത്തീനിൽ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ വായിച്ചു. തുടർന്ന് വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.ദിവ്യബലിയെ തുടർന്ന് മോൺ. ഇമ്മാനുവൽ ലോപ്പസിനെക്കുറിച്ച് ശ്രീ. ഇഗ്‌നേഷ്യസ് ഗോൻസാൽവസ് എഴുതിയ ജീവചരിത്ര ഗ്രന്ഥം ജസ്റ്റിസ് സുനിൽ തോമസിന് നൽകികൊണ്ട് ആർച്ചുബിഷപ്പ് പ്രകാശനം നടത്തി. എറണാകുളം സി.എ.സി. യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാസെറ്റ് പ്രകാശനവും നടത്തപ്പെട്ടു.തുടർന്ന് സിമിത്തേരിയിൽ വച്ച് മോൺ. ഇമ്മാനുവൽ ലോപ്പസിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നാമകരണ പ്രാർത്ഥനയ്ക്ക് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. തുടർന്ന് മോൺസിഞ്ഞോറിന്റെ സ്‌മൃതിമണ്ഡപത്തിൽ നെയ്യാറ്റിൻകര മെത്രാൻ ഡോ.വിൻസന്റ് സാമുവൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് സിമിത്തേരിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം നൽകി.വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള ആയിരങ്ങൾ ദൈവദാസതിരു കർമ്മങ്ങളിൽ സംബന്ധിച്ചു.

*വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം - ആർച്ച് ബിഷപ്പ്  ഡോ. ജോസഫ് കളത്തിപ്പറമ്പിൽ*വൈപ്പിൻ: വൈപ്പിൻ കട...
11/07/2023

*വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം - ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ*

വൈപ്പിൻ: വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തിൽ വെളിയത്താൻപറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. 20 വർഷത്തിലേറെയായി അനുഭവിക്കുന്ന യാതനകൾ അവിടെ കൂടിയ ജനം അദ്ദേഹത്തോട് വിവരിച്ചു.
സമയബന്ധിതമായി കടൽഭിത്തി നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. .

ജൂൺ 18ന് നടക്കുന്ന വൈപ്പിൻ വികസന സെമിനാറിന്റെ ലോഗോ കുരിശിങ്കൽ വികാരി റവ. ഫാ ആന്റണി ചെറിയകടവിൽ പ്രകാശനം ചെയ്തു.  സുസ്ഥിരവ...
12/06/2023

ജൂൺ 18ന് നടക്കുന്ന വൈപ്പിൻ വികസന സെമിനാറിന്റെ ലോഗോ കുരിശിങ്കൽ വികാരി റവ. ഫാ ആന്റണി ചെറിയകടവിൽ പ്രകാശനം ചെയ്തു. സുസ്ഥിരവികസനം- സമഗ്ര പുരോഗതി എന്നതാണ് ലോഗോയിലെ വാക്കുകൾ.

ജൂൺ 18ന് നടക്കുന്ന വൈപ്പിൻ വികസന സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമി...
12/06/2023

ജൂൺ 18ന് നടക്കുന്ന വൈപ്പിൻ വികസന സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം നിർവഹിച്ചു.

08/04/2023

Easter Message
Archbishop Dr Joseph Kalathiparambil
Metropolitan Archbishop of Verapoly

08/04/2023

Easter message :
Archbishop Dr Joseph Kalathiparambil,
Metropolitan Archbishop of Verapoly

ദുഃഖ വെള്ളിയാഴ്ച- എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തിട്രൽ ദേവാലയത്തിൽ  വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പ...
07/04/2023

ദുഃഖ വെള്ളിയാഴ്ച- എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തിട്രൽ ദേവാലയത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നഗരികാണിക്കൽ പ്രദക്ഷണത്തിന് മുമ്പായി ക്രിസ്തുവിൻറെ രൂപത്തിൽ ആശിർവാദകർമ്മം നിർവഹിക്കുന്നു.

Address

Fr Yesudas Pazhampillil0512, Adv Sherry J Thomas PRO 9447200500, Archdiocese Of Verapoly
Ernakulam
984615

Telephone

7902533137

Alerts

Be the first to know and let us send you an email when Public Relations Department Archdiocese of Verapoly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Public Relations Department Archdiocese of Verapoly:

Share