St. Thomas Jacobite Syrian Cathedral Church, Mazhuvannoor

St. Thomas Jacobite Syrian Cathedral Church, Mazhuvannoor The St. Thomas JSO Church Mazhuvannoor is one of the famous churches in Angamaly Diocese, under the Holy See of Antioch. Fr. Rev. Daniel Nedumbrath, Rev.

The governing of the church is as per the constitution of Jacobite Christian Association (2002).The church has around 1350 parishners Thomas Jacobite Syrian Cathedral Valiya Palli, Mazhuvannoor is one of the famous churches in Angamaly Diocese, under the Holy See of Antioch. The governing of the church is as per the constitution of Jacobite Christian Association (2002). The church has around 1350

parishers in and around Thattamugal, Mangalathunada, Valamboor, Ezhupram, Mazhuvannoor, Kadakanad and Mangaatoor. Two chapels in Mangalathunada and Thattamugal, and various ‘kurisupallys’ on other areas have been established by the church. Earlier, the members of the church were belonged to the St. George Church Kadamattam, which was about 5 kms away from the present chruch. It was difficult for the believers to walk such a long distance (there was no transportation at that time) to attend the worship. Moreover, they nessed boats to flee during monsoon. At this point of time, taking the interests of the believers into consideration, the holy church has been constructed using straw and fencing and the first Holy Mass was conducted by Rev. Daniel Nedumbrath on the 14th of “Kanni Masam” of the Malayalam era 1037. The church with thatched roof has been there for about 30 years. In the year 1067 of the Malayalam era, the church was graced with the presence of Chathuruthil Gregorious thirumeni. Seeing the pathetic condition of the church, thirumeni made necessary arrangements for the renovation. As a result, the church was reconstructed and the building on the right side of the church was also made by the contributions of the believers. Thomas Venapadath, Rev. Geevarghese Kulangattil are just a few of the icons who rendered services in this church. In the Malayalam era 1077, Chathuruthil Gregorious thirumeni visited again and was hearty seeing the completed Holy church. He also blessed the village of Mazhuvannoor commanding that the Periyar river would flow amidst the village and give rich harvests. After a couple of years the agriculture was enriched with the help of the water from the Periyar river which flowed through the village as a result of the Periyar Valley Canal Project. To commemorate thirumeni, the church celebrates his death anniversary on November 1st, 2nd and 3rd of every year. In A.D 1919, the representative of the Antioch throne, Sleeba mar Osthathios bava graced the church with his presence and established the remnant of the Mar Kouma, which was a lampstand of hope for thousands. Though the old church was beautiful, space constraints made it inadequate for all the believers to take part in the worship. The General Body meeting that held in 2004 decided to construct a new church. The Catholicos Aboon Mor Baselios Thomas I laid the foundation stone, which was blessed by the Patriarchs of Antioch, on ddmmyyy. HH Moran Mor Ignatius Zakka I Iwas. In the presence of Catholicos Aboon Mor Baselios Thomas I and other bishops, HH Moran Mor Ignatius Zakka I Iwas conducted the Holy Mooron Consecration of the renovated church on 27th of October, 2008.

പെരുന്നാൾ പ്രഭയിൽ മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ....      മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി...
03/07/2023

പെരുന്നാൾ പ്രഭയിൽ മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ....
മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മോർ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും, മോർ കൗമായുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മ പെരുന്നാൾ ജൂലൈ 2,3 ദിനങ്ങളിലായി കൊണ്ടാടി..

സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറിനുള്ള കേരള കൗമുദി അവാർഡ് നേടിയ നമ്മുടെ മഴുവന്നൂർ പള്ളി ഇടവകാംഗവും, കുറുപ്പ...
29/06/2023

സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറിനുള്ള കേരള കൗമുദി അവാർഡ് നേടിയ നമ്മുടെ മഴുവന്നൂർ പള്ളി ഇടവകാംഗവും, കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസിലെ അദ്ധ്യാപകനുമായ ഫാ. എൽദോസ് കാണിയാട്ട് മന്ത്രി വി.എൻ. വാസവനിൽ നിന്ന് ആദരവ് ഏറ്റുവാങ്ങുന്നു..

25/06/2023

മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇന്ന് (25/06/23) നടന്ന വിശ്വാസ പ്രഖ്യാപനത്തിൽ നിന്നും

വിഘടിത മെത്രാൻ കക്ഷി തീവ്രവാദികളിൽ നിന്നും ഇടവക പളളിയെ സംരക്ഷിക്കുവാൻ മഴുവന്നൂർ ഇടവക ഒന്നായി നിന്നു പ്രതിരോധിക്കുന്നു.കേ...
24/06/2023

വിഘടിത മെത്രാൻ കക്ഷി തീവ്രവാദികളിൽ നിന്നും ഇടവക പളളിയെ സംരക്ഷിക്കുവാൻ മഴുവന്നൂർ ഇടവക ഒന്നായി നിന്നു പ്രതിരോധിക്കുന്നു.
കേവലം 5 വീട്ടുകാർക്ക് വേണ്ടി ആയിരക്കണക്കിന് ജനത്തെ ഇറക്കിവിട്ട് പള്ളിയും സ്വത്തുക്കളും പിടിച്ചെടുക്കാനുള്ള തീവ്രാവാദികളുടെ ശ്രമങ്ങളെ ഒന്നായി തന്നെ നേരിടുന്ന മഴുവന്നുർ ഇടവക !

ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിരോധത്തെ തുടർന്ന് ഇന്ത്യൻ ഓർത്തോഡോക്സ് വിഭാഗത്തിന് മഴുവന്നൂർ കത്തീഡ്രൽ പിടിച്ചെടുക്കാൻ സാധിച്ചില്ല.

അന്യായമായ കോടതി വിധിയെ തുടർന്ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പിടിച്ചെടുക്കാനെത്തിയ മെത്രാൻ കക്ഷികൾ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ഓർത്തോഡോക്സ് വിഭാഗത്തിന് ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിരോധത്തെ തുടർന്ന് പിരിഞ്ഞു പോയി.

14/06/2023

🚫 പ്രധാന അറിയിപ്പ് 🚫
ഏക്കാലത്തും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പരി. പിതാക്കന്മാർ ബലിയർപ്പിച്ചിട്ടുള്ള നമ്മുടെ മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ ഇന്ന് (15/06/23) കോടതി വിധിയുടെ മറവിൽ മുടക്കപ്പെട്ട മെത്രാങ്കക്ഷി വിഭാഗം പള്ളി കയ്യേറുന്നതിനു വരുന്നു എന്ന് അറിയുന്നു. ഇടവകയെ സ്നേഹിക്കുന്നതും, സത്യ സുറിയാനി സഭയിൽ നിലകൊള്ളുന്നതുമായ എല്ലാ വിശ്വാസികളും ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമാധാനപരമായി നടത്തുന്ന പ്രധിഷേധങ്ങളിൽ സാന്നിധ്യം കൊണ്ട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...
വികാരി

മഴുവന്നൂർ സെൻറ് തോമസ് യാക്കോബായസുറിയാനി കത്തീഡ്രലിൽ സത്യവിശ്വാസം സംരക്ഷിക്കുന്നതിനായി, രാവും പകലും മഴുവന്നൂർ ദേശം ഒന്നാക...
01/06/2023

മഴുവന്നൂർ സെൻറ് തോമസ് യാക്കോബായ
സുറിയാനി കത്തീഡ്രലിൽ സത്യവിശ്വാസം സംരക്ഷിക്കുന്നതിനായി, രാവും പകലും മഴുവന്നൂർ ദേശം ഒന്നാകെ ജാഗരണത്തോടും, പ്രാർത്ഥനയോടും ആയിരിക്കുന്ന ഈ അവസരത്തിൽ,ഇടവകയിൽ നിന്നും വാങ്ങിപ്പോയ, പൂർവപിതാക്കന്മാർ ചൊല്ലി തന്നു പഠിപ്പിച്ചു കാണിച്ചു തന്ന ആ സത്യവിശ്വാസം ഒരു നാളും അണഞ്ഞു പോകാതെ കാത്തു സംരക്ഷിക്കുക എന്നത് ഓരോ സത്യ സുറിയാനി വിശ്വാസിയുടെയും കടമയാണെന്നും,ഈ
സത്യവിശ്വാസം കാത്തുപരിപാലിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട്, പൂർവികരുടെ കബറുകളിൽ ഈ വരുന്ന ശനിയാഴ്ച വൈകിട്ട് 6.3ന് നടക്കുന്ന സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം തിരികൾ തെളിയിക്കുന്നു.

പെരുമ്പാവൂർ മേഖലാധിപൻ അഭി. മോർ അഫ്രേം മാത്യൂസ് തിരുമനസിന്റെ നേതൃത്വത്തിൽ സന്ധ്യപ്രാത്ഥനയോടെ ആരംഭിച്ചു പരിശുദ്ധ മദ്ബഹായിൽ നിന്ന് പകർന്നു നൽകുന്ന "വിശ്വാസ തിരിനാളം" വൈദീകർക്കു കൈമാറി,ആ ദീപം പ്രാർത്ഥനയോടെ വിശ്വസികൾ ഏറ്റുവാങ്ങി,എല്ലാവരും അവരവരുടെ പൂർവപിതാക്കന്മാരുടെ കല്ലറകളിൽ പ്രദക്ഷിണമായി കടന്ന് ചെന്ന് തെളിയ്ക്കും.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളുകളായി  എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന നമ്മുടെ ഇടവകാംഗമായ പ്രിയപ്...
17/05/2023

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളുകളായി എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന നമ്മുടെ ഇടവകാംഗമായ പ്രിയപ്പെട്ട ശ്രീ.റെജി പി യെ സഹായിക്കുക.

മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും, മഴുവന്നൂർ എഴിപ്രം കരയിൽ
ചെരയ്ക്കാകുഴിയിൽ പരേതനായ പൈലിയുടെ മകനുമാണ് ശ്രീ.റെജി പി. 51 വയസ്സുള്ള ഇദ്ദേഹം, കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളുകളായി എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ഇനി മുന്നോട്ടുള്ള ജീവിതത്തിന് കരൾ മാറ്റിവെക്കുക മാത്രമാണ് ഏക പോംവഴി എന്ന് അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചിരിക്കുന്നു. മാത്രവുമല്ല സർജറി എത്രയും വേഗത്തിൽ നടത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

തുടർ ചികിത്സയ്ക്ക് വേണ്ടി (A ) or ( O ) ബ്ലഡ് ഗ്രൂപ്പിൽപ്പെട്ടവരുടെ കരളാണ് ആവശ്യം. റെജിയുടെ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം ആവശ്യമാണ്. ഈ ബ്ലഡ് ഗ്രൂപ്പിൽ പെട്ട വ്യക്തികൾ ആരെങ്കിലും കരൾ പകുത്തു നൽകുവാൻ താത്പര്യപ്പെടുന്നു എങ്കിൽ അവരുടെ കാരുണ്യത്തിനായി റെജിയും, അദ്ദേഹത്തെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബവും കാത്തിരിക്കുന്നു.ഒപ്പം നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും.

(നിങ്ങൾ നൽകുന്ന കരൾ, ജീവിതം പാതിവഴിയിലായ റെജിക്കും അവരുടെ കുടുംബത്തിനും നൽകുന്ന ഒരു പുതു ജീവിതമാണ്. ഒരിക്കൽ കൂടി നന്മകൾ വറ്റിയിട്ടില്ലാത്തവരുടെ സഹായത്തിനായി കേഴുന്നു🙏🙏🙏🙏🙏🙏🙏🙏🙏 )

എന്ന്
പ്രിയപ്പെട്ട റെജിക്ക് വേണ്ടി
ജെയിൻ മാത്യു,
ഫോൺ 94479 21566

17-05-2023

മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിലുള്ള സെന്റ് തോമസ് സൺഡേ സ്കൂളിന്റെയും മർത്തമറിയം വനിതാ സമാജ...
02/05/2023

മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിലുള്ള സെന്റ് തോമസ് സൺഡേ സ്കൂളിന്റെയും മർത്തമറിയം വനിതാ സമാജത്തിന്റേയും സംയുക്ത വാർഷികം നടത്തി. യോഗത്തിന്റെ ഉദ്ഘാടനം റവ.ഫാ. ജിനോ ജോസ് കരിപ്പക്കാടൻ നിർവഹിച്ചു. മീറ്റിംഗിൽ വെരി.റവ.ഫാ.ഗീവർഗ്ഗീസ് കൂറ്റാലിൽ അധ്യക്ഷനായി. സ്വാഗതം സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ജെയിംസ് കെ എബ്രഹാം നിർവ്വഹിച്ചു. ചടങ്ങിൽ പെരുമ്പാവൂർ സോണൽ ഡയറക്ടറായി ചുമതലയേറ്റ അഡ്വ. ജോബി മാത്യുവിനെ ആദരിച്ചു. കുട്ടികൾക്കായി ക്രമീകരിച്ചിട്ടുള്ള വിവിധ എൻഡോവ്മെന്റ് ക്യാഷ് അവാർഡുകളും സമ്മാനദാനവും വിതരണം ചെയ്തു. ചടങ്ങിൽ സോൺ ഡയറക്ടർ എൽബി വർഗീസ്സ്‌ , സെക്രട്ടറി ജോബി മാത്യു, സി വി മർക്കോസ്, ഏബിൾ ഏലിയാസ് , എബി പോൾ വർഗീസ്, അനിൽ കെ ജോസ് , സോണി ജോബി, അനിയൻ പി ജോൺ , ജീന എൽദോ, ഷീജ ബിനോയ്, തമ്പി കെ വി ,വി പി മർക്കോസ്, എബ്രഹാം തോട്ടാമറ്റത്തിൽ, ഷീല ജോസ് എന്നിവർ സംസാരിച്ചു.

03/11/2022

𝔐𝔞𝔷𝔥𝔲𝔳𝔞𝔫𝔫𝔬𝔬𝔯 𝔓𝔞𝔩𝔩𝔦 𝔓𝔢𝔯𝔲𝔫𝔫𝔞𝔩 | 𝔏𝔦𝔤𝔥𝔱 𝔖𝔥𝔬𝔴

Address

South Mazhuvannoor P. O. , Ernakulam (Dist. )
Ernakulam
686669

Alerts

Be the first to know and let us send you an email when St. Thomas Jacobite Syrian Cathedral Church, Mazhuvannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Thomas Jacobite Syrian Cathedral Church, Mazhuvannoor:

Share