11/07/2023
എഴുപുന്നയുടെ യുവജനദിനാഘോഷങ്ങളിലൂടെ🔥🔥
യുവജനദിനത്തോടനുബന്ധിച്ച് യൂണിറ്റ് ഡയറക്ടർ ഫാ.ജേക്കബ് കയ്യാല മുഖ്യകാർമ്മികത്വം വഹിച്ച ദിവ്യബലിയിൽ KCYM എഴുപുന്നയുടെ സജീവസാന്നിദ്ധ്യവും, ദിവ്യബലിക്ക് ശേഷം യൂണിറ്റ് പ്രസിഡന്റ്.ഷിതിൻ ഇടമുറിയുടെ നേതൃത്വത്തിലുള്ള പുതുസമിതി സത്യപ്രതിജ്ഞയും ഏറ്റുചൊല്ലി❤️❤️
യൂത്ത്ഡേ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് പള്ളിയങ്കണത്തിൽ യുവജനങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണ മൈം* അവതരിപ്പിച്ചു....ജോയൽ കാനക്കാപ്പള്ളി, കെവിൻ വാലയിൽ, അബി നീലിവീട്, ഡിയോൺ കരോട്ട്, ആരോൺ വാടക്കകത്ത്, ബെൻജോസ് താനാട്ട്പ്പറമ്പ് എന്നിവർ കഥാപാത്രങ്ങളായി വേഷപ്പകർച്ച നടത്തി.... മുദ്രാവാക്യങ്ങളുടെയും KCYM ആന്തത്തിന്റെയും അകമ്പടിയോടെ യൂണിറ്റ് പ്രസിഡന്റ് പ്രസ്ഥാനപതാക വാനിലുയർത്തി🔥🔥🔥 സ്ക്കൂൾ ഹാളിൽ നടത്തപ്പെട്ട യുവജനദിന സമ്മേളനത്തിൽ *ഇടവകയിലെ SSLC, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കും, KCYM പ്രവർത്തകരായ വിജയികൾക്കും പ്രസ്ഥാനം ഒരുക്കിയ മൊമ്മെന്റോ, ജേക്കബ് കയ്യാല അച്ചൻ നൽകി ആദരിച്ചു .... മുൻ രൂപതാ പ്രസിഡന്റ്.ജോളി പവേലിൽ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.... ജിബിൻ പവേലിൽ, ജെറി വാടക്കകത്ത് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
KCYM പ്രസ്ഥാനത്തെപ്പറ്റി ലഘുപഠനക്ലാസി ന് മുൻനേതൃത്വം സെൽബൻ അറക്കൽ നേതൃത്വം നൽകി... ഫാ.വിപിൻ മാളിയേക്കൽ, രൂപതാ ആനിമേറ്റർ ആദർശ് ജോയ്, മുൻ നേതൃത്വങ്ങളായ സാനു വാലയിൽ, അജയ് തെക്കേകളത്തികൽ, റോക്സൻ ചാമക്കുഴി, ക്ലിന്റൻ ഫ്രാൻസീസ്, ഷാരോൺ ഷാജി, ഷെബിൻ സേവ്യർ എന്നിവർ യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു....
രാവിലെ 9.30 ന് ദിവ്യബലിയോടെ ആരംഭിച്ച് ഉച്ചയ്ക്ക് 1.30 വരെ നടത്തപ്പെട്ട KCYM എഴുപുന്നയുടെ യുവജനദിനാഘോഷങ്ങൾക്ക് യൂണിറ്റ് പ്രസി. ഷിതിൻ ഇടമുറി, മുൻ കമ്മിറ്റി അംഗം അലൻ ചാമക്കുഴി, സെക്രട്ടറി ജിബിൻ പവേലിൽ, വൈസ്.പ്രസിഡന്റ്. ഹന്ന ജോൺസൻ, ഖജാൻജി ആഷിക്ക് ബൈജു, ജോ.സെക്രട്ടറി ജോയൽ എന്നിവരോടൊപ്പം 50 ഓളം KCYM പ്രവർത്തകരും പങ്കു ചേർന്നു❤️🔥❤️🙏🏻❤️