15/05/2026
നായർ സർവ്വീസ് സൊസൈറ്റിയുടെ ആദരണീയനായ ജനറൽ സെക്രട്ടറി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കു മ്പോഴും, ഭരണപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോഴും 'സോഷ്യൽ മീഡിയാ രാഷ്ട്രീയക്കാർ' പലപ്പോഴും പരിഹാസവുമായി രംഗത്തിറങ്ങാറുണ്ട്. ഇത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് ആഴത്തിലുള്ള അറിവില്ലായ്മ യിൽ നിന്ന് സംഭവിക്കുന്നതാണ്. സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ കാലഘട്ടംതൊട്ട് കേരള രാഷ്ട്രീയത്തോട് യോജിച്ചും വിയോജിച്ചും കൃത്യമായ നിലപാടുകൾ എൻ.എസ്.എസ് സ്വീകരിച്ചിട്ടുണ്ട്. അത് കേവലം ഒരു സമുദായത്തിന്റെ താൽപ്പര്യം മാത്രമായി രുന്നില്ല, മറിച്ച് കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താനുള്ള ഇടപെടലായിരുന്നു.
വിമോചന സമരത്തിന്റെ ഗുണഭോക്താ ക്കൾ ആരായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്നവർക്ക് മനസ്സിലാകും. ആ സമരത്തിന്റെ മുൻനിരയിൽ NSS ഉണ്ടായിരുന്നു എന്ന കാര്യം മറന്നുപോകു ന്നത് നന്ദികേടാണ്.UDFൻ്റെ ഭാഗമായിരുന്ന എൻ.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം എൻ.എസ്.എസിന്റെ നിലപാടുകളുടെ രാഷ്ട്രീയ രൂപമായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് ഭരണത്തിൽ ക്രിയാത്മ കമായ അഭിപ്രായങ്ങൾ പറയാൻ NSSന് ചരിത്രപരമായ അവകാശമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ ഭാഗമായി രുന്ന കോൺഗ്രസ് പാർട്ടി നയിക്കുന്ന മുന്നണി ഭരണത്തിൽ വരുമ്പോൾ, സമുദായ പ്രസ്ഥാനങ്ങൾക്ക് നിലപാടുകൾ പറയാൻ പൂർണ്ണ അവകാശവുമുണ്ട്. പുതുതലമുറ രാഷ്ട്രീയ വാദികൾ ഒന്നോർക്കുക; കേരളത്തിലെ രാഷ്ട്രീയ ഭൂമിക വെറുതെ ഉണ്ടായതല്ല. സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മിലുള്ള നിരന്തരമായ സംവാദങ്ങളിലൂ ടെയും സമരങ്ങളിലൂടെയുമാണ് ഇന്നത്തെ കേരളം രൂപപ്പെട്ടത്.ചരിത്രബോധമില്ലാത്ത പരിഹാസങ്ങൾ കേരളീയ ജനതയുടെ പ്രബുദ്ധതയ്ക്ക് ചേർന്നതല്ല. കേരള ചരിത്രം വായിക്കാത്തവർക്ക് വർത്തമാന കാലത്തെക്കുറിച്ച് അഭിപ്രായം പറയാൻ എളുപ്പമാണ്, എന്നാൽ ചരിത്രം അറിയുന്ന വർ നിലപാടുകൾ ആർജ്ജവത്തോടെ തുറന്നു പറയുക തന്നെ ചെയ്യും.