27/11/2024
#ശിവഗിരി_തീർത്ഥാടകർക്ക്_ഒരു_ഇടത്താവളം.
ശിവഗിരി തീർത്ഥാടകർക്ക് ഇടത്താവളം ഒരുക്കിക്കൊണ്ട് തുരുത്തി 61 -ാം നമ്പർ എസ്എൻഡിപി യോഗം ശാഖ മാതൃകയാകുന്നു
എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയനിലെ തുരുത്തി 61 നമ്പർ ശാഖാ യോഗമാണ് 2024 ഡിസംബർ 26 മുതൽ 30 വരെ ഇടത്താവളം ഒരുക്കുന്നത്
ഇടത്താവള നോട്ടീസ് പ്രകാശനം ശാഖാ യോഗം പ്രസിഡൻ്റ് ശ്രീ ബിജു വിജയഭവൻ യൂണിയൻ പ്രസിഡൻ്റ് ശ്രീ ഗിരീഷ് കോനാട്ടിന് നൽകിക്കൊണ്ട് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീ സുരേഷ് പരമേശ്വരൻ,ശാഖാ യോഗം സെക്രട്ടറി ഇൻ ചർജ് ശ്രീ വിനീഷ് സി.വി, ശാഖാ യോഗം കമ്മറ്റി അംഗങ്ങൾ, സമീപ ശാഖയോഗം പ്രസിഡൻ്റുംമാർ, വൈസ് പ്രസിഡൻ്റുംമാർ,സെക്രട്ടറിമാർ,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ യൂത്ത് മൂവ്മെൻറ് താലൂക്ക് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.