El Bethel Ministry's Calicut

El Bethel Ministry's Calicut In Christ alone my hope is found

30/03/2024

അങ്കി വേണോ.... യേശു വേണോ...!!

കൈകാലുകൾ പച്ചമരത്തോട് ചേർത്തു കാരിരുമ്പാണികളാൽ തറയ്ക്കപ്പെട്ടിരിക്കുന്ന വേളയിൽ, തലമുതൽ പാദം വരെ പടയാളികൾ കുത്തിത്തുളച്ച ആഴമുള്ള മുറിവുകളിൽ നിന്നു പ്രവഹിക്കുന്ന ചോരപ്പുഴയിൽ, അഖില ലോകത്തിന്റെയും പാപനിവാരണ യാഗമൃഗമായി യേശു ആ കാൽവരിയുടെ ചെറുകുന്നിൽ തൂങ്ങിനിൽക്കുബോൾ ഉയർത്തിവയ്ക്കുവാൻ കഴിയാതെ ആ പാവനരൂപന്റെ ശിരസ്സ് താഴേക്കു താണഘട്ടത്തിൽ അവിടുന്ന് കണ്ട കാഴ്ച്ച, പടയാളികൾ അവിടുത്തെ അങ്കിക്കായി ചീട്ടിടുന്നു...!!

ക്രിസ്തുവിനെക്കാൾ ക്രിസ്തുവിന്റെ അങ്കിക്കു മൂല്യം കണ്ട അകക്കണ്ണടഞ്ഞു പോയ അധമന്മാർ....!!

യേശുവിനോളം വരില്ല യേശുവിന്റേതൊന്നും....അപ്പമായാലും വിടുതലായാലും അങ്കിയായാലും അനുഗ്രഹമായാലും ഉയിർച്ചയായാലും പദവിയായാലും അധികാരമായാലും അവയെല്ലാം യേശുവിനു താഴെയാണ്...!!

അങ്കിയിൽ കണ്ണുവെച്ചാണ് നാം ക്രൂശിന്റെ ചുവട്ടിൽ എത്തിയിരിക്കുന്നതെങ്കിൽ നാം വഞ്ചിക്കപ്പെട്ടിരിക്കുന്നു.....!!

യേശുവിൽ നിന്നും ലഭിച്ചു എന്നുള്ള സാക്ഷ്യത്തെക്കാൾ യേശുവിനെ ലഭിച്ചു എന്നുള്ള പ്രഖ്യാപനമാകും ഏറ്റവും ശെരി...!!

വിലപിടിപ്പുള്ളതാണെങ്കിലും അങ്കി കാലപ്പഴക്കത്തിൽ ജീർണ്ണിച്ചില്ലാതെയാകും....മരുഭൂമിയിൽ മന്നാ തിന്ന നിങ്ങളുടെ പിതാക്കന്മാർ മണ്ണടരുകളിൽ നീറിയൊടുങ്ങി , എന്നാൽ എന്നെ തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും...!!

24/01/2024

ദൈവപ്രവർത്തിക്കായുള്ള കാലതാമസങ്ങളെ കാര്യമറിയാതെ ലോകം പലനിലകളിൽ വ്യാഖ്യാനിക്കും. ഉദരം അടഞ്ഞുപോയി എന്നും, പുരോഹിതഭാര്യക്ക് ഇങ്ങനെ ആകാമോ എന്നും ദൈവപദ്ധതി തിരിച്ചറിയാത്ത അനേകർ അവരുടെ അന്തിചർച്ചകളിൽ ഈ പ്രതിസന്ധി അതിരുവിട്ട് ആഘോഷമാക്കി. എലിശബെത്ത് എന്ന പേരിനുപകരം ഇപ്പോൾ ജീവിതത്തിലെ കയ്പ്പനുഭവങ്ങൾ ഇവൾക്കുമേൽ ഇട്ട വിളിപ്പേര്, മച്ചി..!!

എന്നാൽ ഇപ്പോൾ മരുഭൂമിയിൽ വഴിയൊരുക്കുന്ന യോഹന്നാൻ അതിന്റെ മറുപടിയാണ്....!!

അൽപ്പം കൂടി കാത്തിരിക്കുക, ദൈവം പ്രവർത്തിക്കും...!!

05/12/2023

ദൈവത്തിന്റേതാകുക....കാക്ക തേടിവരും...!!

ഏലിയാ പ്രവാചകൻ തിശ്ബ്യയിൽ നിന്നും പുറപ്പെട്ടു ദൈവത്തിന്റെ അരുളപ്പാടുകാരനായി മാറിയ സമയം തുടങ്ങി അവനായില്ല കരുതലുകൾ അവൻ ആവശ്യപ്പെടാതെ ഒരുങ്ങിവരികയാണ്.

ദൈവം നമ്മെ പുറപ്പെടുവിച്ചു തെറ്റിക്കൂടാത്ത ദൈവീക അരുളപ്പാടിന്റെ പ്രചാരകനായി നാം മാറിക്കഴിഞ്ഞാൽ പിന്നെ, നാം ചോദിക്കാതെ തന്നെ നമുക്കായി കരുതലിന്റെ ഉറവിടങ്ങൾ തുറക്കപ്പെടും...!!

അപ്പവാഹകനായ കാക്കയെ തേടി ഏലിയാ പ്രവാചകൻ അലഞ്ഞു നടന്നില്ല, പകരം ഏലിയാവ് ഇരുന്ന ഇടത്തേക്ക് സമയാസമയങ്ങളിൽ അപ്പമെത്തിക്കുവാൻ കാക്കയോട് ദൈവം കല്പിച്ചിരിക്കുന്നു..!!

കനത്ത ക്ഷാമം തീവ്രഭാവത്തിൽ കത്തി നിൽക്കുമ്പോഴും ദൈവത്തിന്റെതായി നാം മാറിക്കഴിയുമ്പോൾ മുതൽ കുടിക്കുവാനുള്ള വെള്ളവും കഴിക്കുവാനുള്ള അപ്പവും ആ ക്ഷാമത്തിനകത്തും ദൈവം ഏർപ്പാടാക്കും...കാരണം നാമിപ്പോൾ നമ്മുടേതല്ല, ദൈവത്തിന്റെതായിക്കഴിഞ്ഞു...!!

കുടിവെള്ളത്തിനു തോടു തേടി അലയേണ്ട, വെള്ളമുള്ള തോട്ടിന്റെ കരയിൽ നിന്നെ ഇരുത്തും...അപ്പത്തിനു കാക്കയെ തേടി അലയെണ്ട, കാക്ക നിന്റെ അടുക്കൽ അപ്പവുമായി എത്തും..!!

കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ കൃത്യമായ അരുളപ്പാടുകൾ അറിയിച്ചു നാം ദൈവത്തിന്റെതായി മാറുക...കരുതലുകൾ നമ്മെ പിന്തുടരും...!!

✍️ Shyju Daniel Adoor

05/12/2023

ഇടത്തായാലും വലത്തായാലും പ്രശ്നമില്ല.....!!

തിരഞ്ഞെടുപ്പിനുള്ള ആദ്യ അവസരം കൂടെക്കൂടിയ ലോത്തിന് അബ്രഹാം വിട്ടുകൊടുക്കുകയാണ് ; നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ട്..... നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ട്.....!!(ഉല്പത്തി 13:9).

എന്റെ യാത്രകളിലെ ശുഭത ഏതെങ്കിലും പ്രത്യേക ഇടങ്ങളുമായി ബന്ധപ്പെട്ടല്ല, പകരം ഇടത്തോട്ടോ വലത്തോട്ടോ സഞ്ചാരിച്ചാലും എന്നോടൊപ്പമുള്ള ദൈവസാനിധ്യമാണ് എന്റെ ശുഭതയുടെയും അനുഗ്രഹത്തിന്റെയും ഉറവിടം.

നീരോട്ടമുള്ളതും പച്ചപ്പുള്ളതുമായ പലതും കൈവിടപ്പെട്ടുപോയാലും തരിശ്ശിടങ്ങളിലും മരുഭൂമികളിലും കൂടെചലിക്കുന്ന ദൈവസാനിധ്യം കാലമേറെ കഴിയും മുൻപേ നിലവിലെ സാഹചര്യങ്ങളെ മുഴുവൻ മാറ്റിമറിക്കും..!!

ഇടത്തോ വലത്തോ അല്ല നിന്റെ ഭാവി തീരുമാനിക്കുന്നത്, പകരം പേരുചൊല്ലി വിളിച്ചിറക്കിയ ദൈവമാണ് കാര്യങ്ങളെ നിയന്ത്രിക്കുന്നത്...!!

✍️ Shyju Daniel Adoor

05/12/2023

How to Memorize Scriptures

1. Have a plan – Schedule time in your day or in your week and make your goal realistic.

2. Create your own system – Try the Navigator Memory System

3. Use a Scripture app – I personally like the Bible Memory App

4. Memorize the whole verse – Recall the verse word for word to keep the integrity of Scripture.

5. Memorize the same translation – The NKJV is a good one to choose

6. Memorize in sequence – To remember a verse better, try referencing the verse, quoting the entire verse, and then referencing the verse again.

7. Memorize Scripture before bed – It sticks better when you recite it before bed and right after you wake up.

8. Have accountability – Do it with a life group or a friend.

18/03/2023

Don't be afraid to continue with walking with Jesus when things get wrose

29/06/2021

മത്സരവും, താഴ്മയും
അധ്യായം 7
ശരീരത്തിലെ ദൈവനിയമിത അധികാരങ്ങലോടുള്ള കീഴ്പ്പെടല്‍
==========================================


ദൈവത്തിന്‍റെ ആത്യന്തിക പദ്ധതിയായ ദൈവസഭ എന്ന തന്‍റെ ശരീരത്തെ ഭൂമിയിൽ ആക്കി വെച്ചിരിക്കു ന്നത് എന്തിനാണ് എന്നതാണ് നാം ആദ്യ അദ്ധ്യായം മുതൽ ചിന്തിച്ചു വന്നത്. അത് സ്വർഗ്ഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും മുൻപിൽ തന്‍റെ നിത്യ ലക്ഷ്യ പ്രകാരമുള്ള പദ്ധതിയെ; തന്‍റെ ബഹുവിധമായജ്ഞാനത്തെ വെളിപ്പെടുത്താൻ വേണ്ടിയിട്ടാണ് എന്നാണ് ദൈവവചനം പറയുന്നത്.

പിശാചിന്‍റെ, എതിര്‍ ക്രിസ്തുവിന്‍റെ മത്സര ഭാവത്തിന്‍റെ നേരെ എതിരെ ഉള്ള തന്നെത്താൻ താഴ്ത്തുന്ന താഴ്മയുടെ ഭാവമാണ്.

വാഴ്ചകളുടെയും അധികാരങ്ങളുടെയും പുറകിൽ പ്രവ ർത്തിക്കുന്ന മത്സരം (rebellion) എന്ന പൈശാചിക പ്രമാ ണത്തിനു എതിരായ താഴ്മ (submission) എന്ന പ്രമാണത്തെ അവരുടെ മുൻപിൽ വെളിപ്പെടുത്തുക എന്ന തായിരുന്നു ദൈവത്തിന്‍റെ നിത്യലക്ഷ്യ പ്രകാരമുള്ള പദ്ധതി.

ഇന്ന് ദൈവസഭ ഈ ഭൂമിയിൽ പിശാചിന്‍റെ അധീനതയിലുള്ള ലോകത്തിൽ ആയിരിക്കുന്നു. സഭ ഈ ലോക ത്തിൽ ആയിരിക്കുമ്പോൾ ദൈവമക്കൾ ദൈവം നിയ മിച്ചിരിക്കുന്ന അധികാരസ്ഥാനങ്ങൾക്കു കീഴടങ്ങി ദൈവഭക്തിയുടെ മർമ്മം വെളിപ്പെടുത്തണം ആഗ്രഹിക്കുന്നു അത് പൂർണ്ണമായി ദൈവം സാധിക്കുന്നത് ദൈവസഭ എന്ന ശരീരത്തിലൂടെയാണ്

ദൈവസഭ എന്ന ശരീരം തലയായ ക്രിസ്തുവുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത് അതിന് മറ്റുള്ള അവയവ ങ്ങളും ആയും അതേ ജീവൽ ബന്ധമുണ്ട്. എന്നാൽ ആ ബന്ധം തലയിൽ കൂടിയാണ് ക്രിസ്തുവിൽ നാം ഒരു ശരീരവും തമ്മിൽ അവയവങ്ങളും ആണ്. അതായത് ഒരു അവയവം തലയുമായുള്ള ബന്ധത്തിൽ നിന്നും വേർപെടുമ്പോൾ മറ്റുള്ള അവയവങ്ങളും ആ അവയവത്തിൽ നിന്നുള്ള ബന്ധത്തിൽ നിന്നും വേർപെടുന്നു. അതുപോലെ തന്നെ അവയവങ്ങൾ തലയ്ക്കു മാത്രമല്ല തലയകുന്ന ക്രിസ്തുവുമായുള്ള ബന്ധത്തിൽ നിന്നും അന്യോന്യം കീഴ്പ്പെട്ട് ആണ് ജീവിക്കുന്നത്.

അവയവങ്ങളുടെ കീഴ്പ്പെടല്‍ തലയ്ക്കും അന്യോ ന്യവും മാത്രമല്ല ദൈവം ഭൂമിയില്‍ പല അധികാര സ്ഥാനങ്ങൾ നിയമിച്ചിരിക്കുന്നു. ഈ കീഴടങ്ങല്‍ ആണ് യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തി ക്രൂശു എടുത്തു കര്താ വീനെ അനുഗമിക്കുന്നു,പരിശുധത്മാവില്‍ നിറയപ്പെട്ട ജീവിതം നയിക്കുന്നു എന്നതിന്‍റെ എന്നതിന്‍റെ തെളിവ്.

അടിസ്ഥാനപരമായി വിശ്വാസികൾക്ക് മൂന്ന് മേഖലകളിൽ കീഴടങ്ങേണ്ട അധികാര സ്ഥാനങ്ങൾ ഉണ്ട്. ഒന്നാ മത്തേത് ഭവനത്തിലാണ് വീട്ടിൽ മക്കൾ മാതാപിതാക്കൾക്കും, ഭാര്യ ഭർത്താവിനും കീഴടങ്ങണം.

രണ്ടാമത്തേത് സമൂഹത്തിലാണ്, അവിടെ സർക്കാരോ, പോലീസോ ,നിങ്ങളുടെ ജോലിസ്ഥലത്ത് മേലധികാരി കളോ നിങ്ങള്ക്ക് കീഴടങ്ങുവാനായി ദൈവം നിയമിച്ചി രിക്കുന്നു

മൂന്നാമത്തെതു സഭയാണ്, അവിടെ മൂപ്പന്മാരെ ദൈവം അധികാരത്തിൽ നിയമിച്ചിരുന്നു .

ഈ മേഖലകളിലെവിടെയെങ്കിലും, ദൈവം നിങ്ങളുടെ മേൽ വച്ചിട്ടുള്ള അധികാരത്തിനെതിരെ നിങ്ങൾ മത്സരിക്കുകയാണെങ്കിൽ, നിങ്ങൾ സാത്താനുമായി കൂട്ടായ്മയിലാണ് . കാരണം, അധികാരത്തിനെതിരെ ആദ്യമായി മത്സരിച്ച വ്യക്തി സാത്താനാണ് , ഇന്നും അധികാരത്തിനെതിരെ മത്സരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് അവനാണ്. മാതാപിതാക്കൾക്കെതിരെ മത്സരിക്കാൻ കുട്ടികളെയും, ഭർത്താവിനെതിരെ മത്സരിക്കാൻ ഭാര്യയെയും, തൊഴിലാളികളെ അവരുടെ മേലധികാരികൾക്കുമെതിരെയും മത്സരിക്കാൻ സാത്താൻ പ്രേരിപ്പിക്കുന്നു.

നിങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ ചോദിക്കാൻ, നിയമാനുസൃതമായ മാർഗ്ഗം ഉപയോഗിക്കുന്ന തിൽ ഒരു തെറ്റുമില്ല എന്നാൽ അധികാരത്തിനെതിരെ മത്സരിക്കുന്നത് തെറ്റാണ്.

അതിനാൽ, മത്സരം എപ്പോഴും സാത്താനിൽ നിന്നാണെന്നു നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട് .

യേശുക്രിസ്തു തന്‍റെ തലയായ പിതാവായ ദൈവത്തിനു എപ്രകാരമാണ് കീഴടങ്ങിയിരുന്നത് എന്ന് നാം മുൻ അധ്യായങ്ങളിൽ കണ്ടു. എന്നാൽ പിതാവായ ദൈവത്തിനു മാത്രമല്ല. ദൈവനിയമിത അധികാരങ്ങൾക്കെല്ലാം പൂർണ്ണമായും കീഴടങ്ങിയാണ് കർത്താവ് ജീവിച്ചത്.

യേശു നസറെത്തിൽ യോസേഫിനും മറിയയ്ക്കും കീഴടങ്ങിയതായി നാം കാണുന്നു. ജോസഫും മറി യയും തികഞ്ഞവരായിരുന്നില്ല! വിവാഹിതരായ എല്ലാവരേയും പോലെ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഒരു പഴയ നിയമ ദമ്പതികൾ മാത്രമായിരുന്നു അവർ. രക്ഷകനെ ആവശ്യമുള്ള സാധാരണക്കാരായിരുന്നു അവർ.

എന്നാൽ യേശു പരിപൂർണനായിരുന്നു.എന്നിട്ടും യേശു തന്‍റെ മേൽ പിതാവ് വച്ച അപൂർണ്ണമായ ഒരു അധികാ രത്തിനു വിധേയമായി 30 വർഷം ജീവിച്ചു. .

വീട്ടിൽ, സമൂഹത്തിൽ,സഭയിൽ,ലോകത്തെവിടെയും പരിപൂർണ്ണരായ അധികാരമില്ല. എല്ലാവരും അപൂർണ്ണ രാണ്. എന്നാൽ അപൂർണ്ണമായ അധികാരികൾക്ക് കീഴ്‌ പെടാൻ ആവശ്യപ്പെട്ടുകൊണ്ട് അവിടുന്ന് നമ്മുടെ താഴ്മയെ പരിശോധിക്കുന്നു.

ദൈവ സഭയിലും ഇതേ വ്യവസ്ഥ തന്നെയാണ്. സഭ യിൽ ദൈവം മൂപ്പന്മാരെ നിയോഗിച്ചിരിക്കുന്നു, എബ്രായർ 13: 17-ൽ പറയുന്നു, “നിങ്ങളെ നടത്തുന്നവരെ അനു സരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്ക് ബോധി പ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ദുഃഖത്തോടെ യല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; *അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല.*

സഭയിലെ നേതൃത്വവും അപൂർണ്ണരാണ്. എന്നാൽ അവരെ ദൈവം സഭയിൽ നിയമിച്ചതാണ് എന്ന് നിങ്ങൾക്കു ബോധ്യമുണ്ട് എങ്കിൽ അവർക്കു ദൈവഹിത പ്രകാരം നിങ്ങൾ കീഴടങ്ങണം. നിങ്ങളെ തിരുത്തുവാനും, ശാസിക്കുവാനും, ശിക്ഷണത്തിൽ നടത്തുവാനുമുള്ള അവരുടെ ദൈവീക അധികാരത്തെ അംഗീകരി ക്കണം.

നിങ്ങൾ ആയിരിക്കുന്ന സഭയിൽ ദൈവം നിയമിച്ച ആത്മീക അധികാരങ്ങളോട് ദൈവവചന പ്രകാരം യോജിക്കാനോ,കീഴടങ്ങാനോ നിങ്ങൾക്ക് കഴിയുന്നില്ല എങ്കിൽ ദയവായി നിങ്ങൾ ആ സഭയിൽ നിന്ന് സ്നേ ഹത്തോടെ പിരിയുകയും എത്രയും പെട്ടെന്ന് വേറെ സഭ കണ്ടെത്തുകയും ചെയ്യുക.

എന്നാൽ നിങ്ങൾ ആയിരിക്കുന്ന സഭയുടെ നേതൃത്വം എത്ര തന്നെ നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തതു ആണ് എങ്കിലും *അവിടെ തന്നെ നിന്നു കൊണ്ട് ആ നേതൃത്വത്തിനെതിരെ മത്സരിക്കുവാനും, അവരെ അപവാദം പറയുവാനും അവിടെ കലക്കവും, കുഴ പ്പവും, വിഭാഗീയതയും ഉണ്ടാക്കുവാനും നിങ്ങൾ ശ്രമി ക്കരുത്*. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അപവാദിയും മത്സരിയുമായ പിശാചിനോടു കൈകോർക്കുകയാണ് ചെയ്യുന്നത്.

അത് ഒരിക്കലും ദൈവം ആഗ്രഹിക്കുന്ന കാര്യമല്ല. അത് പൈശാചികം ആയ ദൈവം ഏറ്റവും വെറുക്കുന്ന പാപ സ്വഭാവമാണ്. നിങ്ങൾക്ക് നിങ്ങൾ ആയിരിക്കുന്ന സഭയോട്, പ്രസ്ഥാനത്തോട് ദൈവവചനപ്രകാരം യോജിക്കാൻ കഴിയുന്നില്ല എങ്കിൽ ഒന്നുകിൽ സ്നേഹത്തിൽ, സമാധാനമായി അവരുമായി പിരിഞ്ഞു പുറ ത്തു പോവുക.

അതിനു പറ്റില്ല എങ്കിൽ, നിങ്ങൾ അതിനു തയ്യാർ അല്ല എങ്കിൽ, എത്ര അപൂർണ്ണമായ, നേതൃത്വം ആണ് എങ്കി ലും അതിനു കീഴടങ്ങി അവിടെ തന്നെ നിൽക്കുക. മറിച്ച് അവിടെ നിന്ന് കൊണ്ട് ഒരു മത്സരം ദൈവം ഒരി ക്കലും ആഗ്രഹിക്കുന്നില്ല. മത്സരികൾ എവിടെയായാലും, ഏതു സഭയിൽ ആയാലും വരണ്ട ദേശത്തായി രിക്കും അവരുടെ വാസം. ദൈവം സഭകളിൽ നിയമിച്ചിരിക്കുന്ന അധികാരത്തോട് മത്സരിക്കുന്ന ഇത്തരം നിഗളികളോട് ദൈവവും എതിർത്തു നിൽക്കുന്നു എന്ന് പത്രോസും, യാക്കോബും ഓർമ്മിപ്പി ക്കുന്നു.

1 പത്രൊ. 5:5 അതുപോലെ തന്നെ ഇളയവരേ, മൂപ്പന്മാർക്ക് കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴ ടങ്ങി താഴ്മ ധരിച്ചുകൊണ്ട് അന്യോന്യം സേവിപ്പിൻ; ദൈവം അഹങ്കാരികളോട് എതിർത്തു നില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.

യാക്കോ. 4: 6 എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് “ദൈവം അഹങ്കാരികളോട് എതിർത്തു നില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു”എന്ന് പറഞ്ഞിരിക്കുന്നു.

ഏതു കാരണത്താലും നിങ്ങൾ വർഷങ്ങൾ ആയിരുന്ന ഒരു സഭ വിട്ടുപോകുകയാണ് എങ്കിലും ഒരു കാര്യം നിങ്ങൾ മനസിലാക്കുക. അത് ലഖുവായ കാര്യമായി കാണരുത് സഭ എന്നത് ഒരു കുടുംബം ആണ്. ഒരു ക്ലബ്ബോ, സോഷ്യൽ മീഡിയ ഗ്രൂപ്പോ അല്ല എന്നതു മനസിലാ ക്കുക.

അതിനാൽ അതിനെ ഗൗരവമായി കാണുകയും നിങ്ങൾ സഭ വിട്ടു പോകുന്നതിന്‍റെ കാരണം സഭയിൽ പൊതുവായും, പ്രത്യേകിച്ച് ആ സഭയുടെ നേതൃത്വത്തിലുള്ളവരോടും വ്യക്തമായി പറയുകയും, നിരപ്പ് പ്രാപി ക്കേണ്ടവരോട് നിരപ്പ് പ്രാപിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്തതിനു ശേഷം മാത്രം സഭ വിട്ടു പോകുക*. അല്ലാത്ത വ്യക്തികൾ ദൈവത്തോടോ, ദൈവസഭയോടോ നന്ദിയില്ലാത്തവരാണ്, ദൈവസഭയെ തുച്ഛീകരിക്കുന്നവർ ആണ്.

നിങ്ങൾ യഥാർത്ഥത്തിലുള്ള ദൈവീക അധികാരം മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങൾ എവിടെയും ദൈവ ത്തിന്‍റെ അധികാരം കാണും. നിങ്ങൾ അന്വേഷിക്കുന്ന ആദ്യത്തെ കാര്യം നിങ്ങൾ ആർക്കാണ് കീഴടങ്ങേണ്ടത്, ആരുടെ വാക്ക് കേൾക്കണം എന്നതായിരിക്കും. ഒരു യഥാർത്ഥ വിശ്വാസിക്ക് രണ്ടു തരത്തിലുള്ള ബോധം ഉണ്ടായിരിക്കണം: ഒന്ന് പാപത്തെപറ്റിയുള്ള ബോധം , മറ്റൊന്ന് അധികാരത്തെ പറ്റിയുള്ള ബോധം.

എന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ ദൈവീക അധി കാരം മനസ്സിലാക്കാത്ത വ്യക്തിയാണ് എങ്കിൽ എത്ര നല്ല സഭയിലും നിങ്ങളുടെ മത്സര സ്വഭാവം പുറത്തു വരും. എല്ലായിടത്തും നിങ്ങൾ ഒരു പ്രശ്നക്കാരൻ ആയി ത്തീരും. എന്നാൽ ഇത്തരത്തിലുള്ള മത്സരികളെ ദൈവം ശിക്ഷിക്കാതെ വിടില്ല എന്ന് പത്രോസ് ആവർ ത്തിക്കുന്നു 2 പത്രൊ. 2:9.

അധികാരത്തിനു കീഴടങ്ങുന്നതിനെപ്പറ്റി ബോധമില്ലാതെ , പാപത്തെ പറ്റി മാത്രമുള്ള ബോധം യഥാര്‍ത്ഥമായ പാപബോധമല്ല. ഒരു അധികാരത്തിനും കീഴടങ്ങാതെ വിശുദ്ധരായി ജീവിക്കുന്നു എന്ന് സ്വയം ചിന്തിക്കുന്ന പല 'ഒറ്റയാൻ വിശുദ്ധരും' സ്വയം വഞ്ചിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ദൈവം പണിയുന്ന, കർത്താവിന്‍റെ ശരീരമായ യഥാർത്ഥ ദൈവസഭകളിൽ നാം യഥാർത്ഥമായ താഴ്മ പഠിക്കുവാൻ തന്‍റെ നേരിട്ടുള്ള അധികാരവും, താൻ നിയമിച്ച അധികാരസ്ഥാനങ്ങളും വച്ചിരി ക്കുന്നു. എഫെ. 4:11

അത്തരം സഭകളിൽ തലയായ ക്രിസ്തുവിനും ,ശരീരത്തിലെ ദൈവനിയമിത അധികാരങ്ങൾക്കും, മറ്റു അവയവങ്ങൾക്കും, തമ്മിൽ തമ്മിലും കീഴടങ്ങി വിശ്വാസികൾ ശൈശവാസ്ഥയിൽ നിന്നും ക്രിസ്തു എന്ന തലയോളം വളരുന്നു. എഫെ 4:14

അവർ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനലേക്കും വിശ്വാസത്തിലുള്ള ഐക്യത്തിലേക്കും എത്തിച്ചേരുന്നു; അവർ ക്രിസ്തുവിന്‍റെ പൂർണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത പ്രാപിക്കുകയും, തങ്ങളെപറ്റിയുള്ള ദൈവീകപദ്ധതി പൂർത്തീകരിക്കു കയും ചെയ്യുന്നു. എഫെ. 4:12

അത്തരം സഭകളിൽകൂടി മത്സരിയായ പിശാചിന്‍റെ യും, വാഴ്ചകളുടെയും അധികാരങ്ങളുടെയും മുൻപിൽ ദൈവം തന്‍റെ നിത്യ ലക്ഷ്യപ്രകാരമുള്ള പദ്ധതിയെ, അനാദി നിർണ്ണയത്തെ വെളിപ്പെടുത്തുന്നു. എഫെ. 3:10

അത്തരം സഭകൾ പിശാചിനോടും, പൈശാചിക വാഴ്ചകളോടും, അധികാരങ്ങളോടും, ശക്തികളോടും അന്ധകാര ലോകത്തിന്‍റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മ സേനയോടും പോരാടുകയും അവയെ ജയിക്കുകയും ചെയ്യുന്നു. എഫെ. 6:12, വെളിപാട് 12:11

ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ!!!!! വെളിപ്പാട് 3 :22

15/05/2021

പുറമെ കാണുന്ന തീ കത്തലിനുള്ളിൽ ഒരു സ്വയദഹനം ഉണ്ടാകണം എന്ന അറിവ് ഉത്തമമായ ആരാധനയ്ക്ക്, യാഗത്തിന് നമ്മെ പ്രാപ്തരാക്കും.
😎

19/10/2020
02/10/2020

God opens doors, but sometimes the way He does it is through your determination.

03/08/2020

അച്ചിന് കേടു സംഭവിച്ചാല്‍ അതില്‍ വാര്‍ക്കുന്ന എല്ലാ സാധനങ്ങളും തകരാറോടുകൂടിയുള്ളതായിരിക്കും. അതു പോലെ മനസ്സിനെ ശരിയാക്കിയില്ലെങ്കില്‍ അതില്‍ നിന്ന് ഉണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും ശരിയായിവരില്ല.

അതിനാല്‍ ആദ്യം വേണ്ടത് നമ്മുടെ മനസ്സിനെ വശത്താക്കുകയാണ്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാൻ പറ്റുന്ന മാര്‍ഗം ദൈവവചനധ്യാനവും, പ്രാർത്ഥനയും മാത്രമാണ്.... !!!

അതിനാൽ.. എല്ലാവർക്കും ശുഭരാത്രി.. 🌷🌷🌷🌷🌷🌷🌷🌷

Address

Calicut

Telephone

+919746371202

Website

Alerts

Be the first to know and let us send you an email when El Bethel Ministry's Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to El Bethel Ministry's Calicut:

Share