CML Kerala State

CML Kerala State Mission work Cherupushpa Mission League
Cherupushpa Mission League ( CML )
is the biggest Missionary Organisation for Laity in Asia. P.C. Rev. Fr.

CML was
started under the guidance and blessings of the Bishop of the
Changanacherry Arch Diocese Mar James Kaalassery, in the year 1947 at
Bharananganam by the Kerala Church - Missionleague Kunjettan Founder of Missionleage (Mr. Abraham Pallaattukunnel) and Late V. Joseph Malipparambil
who was the founder Director of CML.

09/02/2025

https://youtu.be/nIGRTw1faOE?si=iqm3EsEJ1ibapFEA
വിശുദ്ധ പത്രോസിന്റെ കബറിടത്തിന് മുകളിലുള്ള പേപ്പൽ അൾത്താരയിൽ കയറിനിന്ന് അവഹേളനം

6 തിരിക്കാലുകൾ മറിച്ചിട്ടു ; അൾത്താരവിരി നീക്കം ചെയ്തു

റൊമേനിയക്കാരൻ അറസ്റ്റിൽ

09/02/2025
09/02/2025

പ്രണയത്തിലായിരിക്കുന്ന രണ്ടു പേരിൽ ഒരാൾക്ക് ബന്ധം അവസാനിപ്പിക്കണം എന്നു തോന്നിയാൽ അതിനു കഴിയണം. ഇതിനെ തേപ്പ് എന്ന് പേരിട്ടു പരിഹസിക്കുന്നതിലൊന്നും കാര്യമില്ല. ഈ വിഷയത്തിൽ അടുത്തിടെയായി കാണുന്ന ഒരു കാര്യമിതാണ്. പെണ്ണിനാണ് ബന്ധം മടുത്തതെങ്കിൽ ആണിനെ എറിഞ്ഞിട്ടു പോകാം. ആണാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു പോലുള്ള വാദങ്ങൾ വന്നേക്കാം.

മാന്യമായി പിരിയാൻ രണ്ടു പേർക്ക് സാധിക്കാതെ വരുന്നത് എപ്പോഴാണ്? ഒരാൾ മറ്റേയാളിൽ അനിയന്ത്രിതമാം വിധം വീണുപോവുമ്പോഴാണത്. ഇത് ്് ആണിനോ പെണ്ണിനോ സംഭവിക്കാം. നീയിങ്ങനെയായത് എൻ്റെ കുറ്റമല്ല എന്ന് ചിന്തിച്ചു മറ്റേയാൾ പിന്തിരിഞ്ഞു നടക്കുന്നതോടെ ബന്ധത്തിൽ അകപ്പെട്ടു പോയയാൾ തകരുന്നു. സ്വാഭാവികമായും പ്രണയിയെ തിരിച്ചു പിടിക്കാനുള്ള ക്രൂരമായ നീക്കങ്ങളാവും എതിർ കക്ഷി നടത്തുക. ഇതൊക്കെയും തൻ്റെ സ്നേഹമാണെന്ന് അയാൾ / അവൾ വാദിക്കുകയും ചെയ്യും.
അതിനാൽ പിരിയാൻ തീരുമാനമെടുക്കുന്നയാൾ ആദ്യം ചെയ്യേണ്ടത് കൂടെയുള്ള ആൾ അതിന് എത്ര സന്നദ്ധൻ ആണെന്ന് തിരിച്ചറിയുകയാണ്. വിട്ടു പോകാൻ പറ്റില്ല എന്ന് നിരന്തരം ആവർത്തിക്കുന്ന പക്ഷം കുറച്ചുകൂടി അയാളോടൊപ്പം തുടരാൻ തീരുമാനിക്കുക. ഈ സമയത്ത് അവരെ നന്നായി സ്വാധീനിക്കാൻ കഴിയുന്ന സുഹൃത്തുക്കൾ / ബന്ധുക്കൾ എന്നിവരെ കാര്യം അറിയിക്കുക. തലച്ചോറിൽ നടക്കുന്ന രാസപ്രവർത്തനങ്ങളാണ് ബന്ധങ്ങൾക്ക് നിദാനം എന്നതിനാൽ ചിലപ്പോൾ അവർക്ക് തെറാപ്പി ആവശ്യമായി വന്നേക്കും. കൂടെ നിൽക്കുക.

ഘട്ടം ഘട്ടമായി അവർ യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വരുന്ന മുറയ്ക്ക് ബന്ധത്തിൻ്റെ സ്വഭാവം മാറ്റാം..അകന്നു കഴിഞ്ഞാലും വല്ലപ്പോഴുമൊന്ന് വിളിക്കാവുന്ന രീതിയിൽ പിൻതിരിഞ്ഞു പോകാവുന്നതാണ്.

പ്രണയിക്കുന്ന രണ്ടു പേർ തിരിച്ചറിയേണ്ടത് താൻ മറ്റേയാളിൻ്റെ ഉടമസ്ഥൻ അല്ല എന്നാണ്. അയാൾക്ക് തൻ്റേതായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടാവും. അതിൽ പലതും നിറവേറ്റാൻ നിങ്ങളെ മാറ്റി നിർത്തേണ്ടിവരും. അയാളുടെ സ്വപ്നങ്ങൾക്കും ജീവിതാവശ്യങ്ങൾക്കും തടയിടുന്നൊരാളായി നിങ്ങൾ മാറരുത്. നാല്പതു കഴിഞ്ഞ മനുഷ്യരുടെ പ്രണയത്തിൽ പോലും വേർപിരിയാനുള്ള ബുദ്ധിമുട്ടും സ്വന്തമാക്കി വയ്ക്കാനുള്ള പ്രേരണയും കണ്ടുവരുന്നു. നിങ്ങളുടെ ജീവിത പങ്കാളിയേയും മക്കളെയും വെറുപ്പോടെ കാണുന്ന ഒരു കാമുകിയെ / കാമുകനെ പോറ്റാതിരിക്കാനുള്ള വൈകാരിക പക്വത ആർജിക്കുക. കഷായം കൊടുത്ത് കൊല്ലേണ്ട കാര്യമില്ല. മണ്ണെണ്ണയൊഴിച്ച് കത്തിച്ചോ പാമ്പിനെക്കൊണ്ട് കൊത്തിച്ചോ കൊല്ലേണ്ടതില്ല. പ്രണയിക്കാൻ അനേകം വഴികൾ ഉള്ളതുപോലെ ഒഴിവാക്കാനും അനേകം വഴികളുള്ളതത്രേ ഈ ലോകം.

വി. ജോൺ മരിയ വിയനി    ------------------വൈദികരെ പ്രത്യേകം ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മാനുഷികമായ അവരുടെ ബ...
03/08/2023

വി. ജോൺ മരിയ വിയനി
------------------

വൈദികരെ പ്രത്യേകം ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മാനുഷികമായ അവരുടെ ബലഹീനതയെ വിളിച്ചവന്റെ കൃപയാൽ ശക്തിയായി മാറ്റണമേയെന്ന് യാചിക്കുകയും ചെയ്യേണ്ട ദിനം!
കഴിവ് തെളിയിച്ചു ജനപ്രിയനാവാൻ ശ്രമിക്കുന്ന അച്ചന്മാർക്ക് പ്രചോദനമായും വെല്ലുവിളിയായും മാറുന്ന വിയാനി അച്ചൻ കഴിവുള്ള അച്ചന്മാരെ തേടിപോകുന്നവർക്ക് ഒരു ഉണർത്തുപാട്ടുകൂടിയാണ്. വിളിച്ചവന്റെ വിരൽ തുമ്പിലുള്ള പിടിയാണ് ഒരു സമർപ്പിതന്റെ കഴിവിനും മികവിനും അടിത്തറയെന്ന സത്യം ഏവരും - വിളിക്കപ്പെട്ടവരും ജനവും - തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ തിരുനാൾ ദിനം അങ്ങനെയൊരു തിരിച്ചറിവിന് കൂടി കാരണമാവട്ടെ.

കുമ്പസാരക്കൂടും ബലിയർപ്പണവേദിയും തന്റെ പ്രവർത്തനമേഖലയായി സ്വീകരിച്ച വിയാനി അച്ചൻ ഞാനുൾപ്പെടുന്ന വൈദിക സമൂഹത്തിന് ഇന്നേ ദിവസം തരുന്ന സമ്മാനം സന്തോഷിപ്പിക്കേണ്ടത് ചെവി തിന്നുന്ന ഉപഗ്രഹങ്ങളെയല്ല , മറിച്ചു കുറവുകൾ നോക്കാതെ വിളിച്ച നാഥനെ ആണെന്നുള്ള തിരിച്ചറിവാകട്ടെ. വൈദികൻ പൊതുമുതലാണെന്ന സത്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും സ്വകാര്യവത്കരിക്കാനുള്ള താല്പര്യത്തോടെ അടുത്തുകൂടുന്ന സ്ഥാപിത താല്പര്യക്കാരെ ആരോഗ്യകരമായ അകലത്തിൽ നിറുത്തുവാനുള്ള വിവേകം ഉണ്ടായിരിക്കുകയും ചെയ്യട്ടെ ഓരോ വൈദികനും.

മാതൃക ആകേണ്ടവൻ ഉതപ്പിന്‌ കാരണമാകുകയും വഴിനടത്തേണ്ടവർ ദുർമാതൃക കൊണ്ടും ദുർവ്യാഖ്യാനങ്ങൾ കൊണ്ടും വഴിതെറ്റിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇന്ന് കാലം കാഴ്ച്ച വയ്ക്കുന്നതെന്ന സങ്കടം വൈദികരുടെ മധ്യസ്ഥന്റെ മുമ്പിൽ ഏറ്റുപറയാം.

അവഹേളിക്കപെടുമ്പോഴും ഒറ്റപ്പെടുമ്പോഴും കൂടുതൽ തീക്ഷ്ണതയോടെ അവനോടു ചേർന്ന് നിൽക്കാൻ വി. വിയാനി അച്ചൻ നമുക്ക് ശക്തിയും പ്രചോദനവും തരട്ടെ.

എല്ലാവർക്കും പ്രത്യേകിച്ച് വൈദിക സഹോദരങ്ങൾക്കു സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുനാൾ മംഗളങ്ങൾ നേരുന്നു .

സ്നേഹത്തോടെ , പ്രാർത്ഥനയോടെ

✍️ സാബു വേങ്ങച്ചുവട്ടിൽ

എല്ലാവർക്കും സ്വാഗതം
24/06/2023

എല്ലാവർക്കും സ്വാഗതം

Sacred Heart of Jesus have Mercy on us
16/06/2023

Sacred Heart of Jesus have Mercy on us

മെത്രാഭിഷേകത്തിന്റെ 19 -)0 ജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ഇടയൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ആശംസകൾ
02/05/2023

മെത്രാഭിഷേകത്തിന്റെ 19 -)0 ജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ഇടയൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ആശംസകൾ

Congratulations Dearest Binoy Palliparambil
31/01/2023

Congratulations Dearest Binoy Palliparambil

നമ്മുടെ കര്‍ത്താവ് ഈശോ മ്ശീഹായുടെ  പിറവിതിരുനാള്‍ മംഗളങ്ങള്‍...  ܒܪܝܼܟ ܝܲܠܕܹܗ ܕܡܵܪܲܢ ܐܝܼܫܘܿܥ ܡܫܝܼܚܵܐ
25/12/2022

നമ്മുടെ കര്‍ത്താവ് ഈശോ മ്ശീഹായുടെ പിറവിതിരുനാള്‍ മംഗളങ്ങള്‍... ܒܪܝܼܟ ܝܲܠܕܹܗ ܕܡܵܪܲܢ ܐܝܼܫܘܿܥ ܡܫܝܼܚܵܐ

09/10/2022

Address

Bharananganam

Alerts

Be the first to know and let us send you an email when CML Kerala State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CML Kerala State:

Share