J4 Media

J4 Media TELL THE TRUTH!!!

24/05/2026

സയ്യിദ് മൗദൂദി: അറിവിന്റെ വേരുകളും ആദർശത്തിന്റെ ആദ്യക്ഷരങ്ങളും

​ചരിത്രം വഴിമാറിയൊഴുകുന്ന നിർണ്ണായക നിമിഷങ്ങളിൽ, കാലത്തിന് കേവലം സാക്ഷ്യം നിൽക്കുകയല്ല, മറിച്ച് തങ്ങളുടെ ബൗദ്ധികപ്രഭ കൊണ്ട് പുതിയൊരു വിചാരപഥം വെട്ടിത്തെളിക്കുകയാണ് അസാധാരണ പ്രതിഭകൾ ചെയ്യുന്നത്. അത്തരമൊരു ദാർശനിക പ്രഭയായിരുന്നു സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി. കേവലം ഒരു മതപണ്ഡിതൻ എന്ന വിലാസത്തിനപ്പുറം, ആധുനിക ലോകക്രമത്തെയും രാഷ്ട്രീയത്തെയും സൂക്ഷ്മമായി അപഗ്രഥിച്ച ഒരു ചിന്തകന്റെ ജീവിതം, പ്രതിഭയും പ്രതിസന്ധികളും തമ്മിലുള്ള തീക്ഷ്ണമായ ഒരു സംവാദമാണ്. 1903 സെപ്റ്റംബർ 25-ന് ദക്കാന്റെ സാംസ്കാരിക ഭൂമികയായ ഔറംഗാബാദിലെ ഒരു സൂഫി പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. ആത്മീയതയും ജ്ഞാനവും ഒത്തുചേർന്ന ആ അന്തരീക്ഷമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടിത്തറ പാകിയത്.

​വീട്ടുവിദ്യാലയത്തിലെ ജ്ഞാനസപര്യയും കുപ്രചരണങ്ങളുടെ യാഥാർത്ഥ്യവും

​സയ്യിദ് മൗദൂദിയുടെ വിദ്യാഭ്യാസ കാലഘട്ടം പരമ്പരാഗതമായ വഴികളിലൂടെ മാത്രമായിരുന്നില്ല സഞ്ചരിച്ചത്. അക്കാലത്ത് ഇന്ത്യയിൽ പടർന്നുപിടിച്ച പാശ്ചാത്യ ചിന്തകളുടെയും സാംസ്കാരിക അധിനിവേശത്തിന്റെയും അമിത സ്വാധീനത്തിൽ നിന്ന് മകനെ അകറ്റിനിർത്താൻ പിതാവ് അഹ്‌മദ് ഹസൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മകനായി വീടിനെത്തന്നെയാണ് ആദ്യ വിദ്യാലയമാക്കിയത്. അറബി, പേർഷ്യൻ, ഉർദു ഭാഷകളുടെ സൗന്ദര്യവും ഇസ്‌ലാമിക ചരിത്രത്തിന്റെ ആഴവും അദ്ദേഹം കൗമാരത്തിന് മുമ്പ് തന്നെ പിതാവിലൂടെ ഹൃദിസ്ഥമാക്കി.

​ചരിത്രപരമായ വായനകളിൽ പലപ്പോഴും ബോധപൂർവ്വമോ അല്ലാതെയോ നിഴൽ വീഴ്ത്തപ്പെട്ട ചില വശങ്ങളുണ്ട്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ ചിന്തകളോട് വിയോജിച്ച ചില കേന്ദ്രങ്ങൾ, അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ചെറുതാക്കിക്കാണിക്കാൻ ബോധപൂർവ്വം ചില പുകമറകൾ സൃഷ്ടിക്കുകയുണ്ടായി. 'അദ്ദേഹത്തിന് അറബി ഭാഷ വശമില്ലായിരുന്നു' എന്നും 'പാരമ്പര്യ വൈജ്ഞാനിക അടിത്തറയില്ലാത്ത വെറുമൊരു പത്രപ്രവർത്തകൻ മാത്രമാണ്' എന്നതുമായിരുന്നു ആ പ്രചരണങ്ങൾ. എന്നാൽ ചരിത്രവസ്തുതകളുടെ വെളിച്ചത്തിൽ ഈ വാദങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് നമുക്ക് കാണാം. ഔറംഗാബാദിലെ 'മദ്രസ ഫുർഖാനിയ്യ'യിലെ പഠനത്തിന് ശേഷം, ഉപരിപഠനത്തിനായി ഹൈദരാബാദിലെ പ്രശസ്തമായ 'ദാറുൽ ഉലൂം' കോളേജിൽ ചേർന്നു മൗദൂദി. എന്നാൽ പിതാവിന്റെ പെട്ടെന്നുണ്ടായ വിയോഗം അദ്ദേഹത്തിന്റെ ഔദ്യോഗിക കലാലയ വിദ്യാഭ്യാസത്തിന് താൽക്കാലികമായി വിരാമമിട്ടു. എന്നാൽ, ഇതുകൊണ്ട് അദ്ദേഹത്തിന്റെ വിജ്ഞാനസമ്പാദനം അവസാനിച്ചില്ല. ഡൽഹിയിലെത്തിയ അദ്ദേഹം മൗലാനാ അബ്ദുൽ സലാം നിയാസി, മൗലാനാ അശ്ഫാഖുർ റഹ്മാൻ കാന്ദലവി തുടങ്ങിയ വിഖ്യാതരായ പണ്ഡിതന്മാരിൽ നിന്ന് ഹദീസും ഫിഖ്ഹും അടക്കമുള്ള പരമ്പരാഗത വൈജ്ഞാനിക ധാരകൾ (درس نظامی) ആഴത്തിൽ അഭ്യസിച്ചു. അവരിൽ നിന്ന് ഔദ്യോഗികമായി 'ഇജാസത്ത്' (പഠനം പൂർണ്ണമായി പൂർത്തിയാക്കിയ പണ്ഡിതന്മാർ നൽകുന്ന സർട്ടിഫിക്കറ്റ്) കരസ്ഥമാക്കുകയും ചെയ്തു.

​അറബി ഭാഷയിലെ അദ്ദേഹത്തിന്റെ നൈപുണ്യം കേവലം വ്യാകരണ നിയമങ്ങൾക്കപ്പുറം അതിന്റെ സാഹിത്യഭംഗിയെ തൊട്ടറിഞ്ഞ ഒന്നായിരുന്നു. തന്റെ പതിനേഴാമത്തെ വയസ്സിലാണ് പ്രശസ്ത ഈജിപ്ഷ്യൻ പണ്ഡിതൻ മൗലാനാ ഇസ്മാഈൽ അൽ ഗസാസിയുടെ 'അൽ ഖിലാഫത്തുൽ ഇസ്ലാമിയ്യ' എന്ന കനപ്പെട്ട അറബി ഗ്രന്ഥം അദ്ദേഹം ഉർദുവിലേക്ക് തർജ്ജമ ചെയ്തുവെന്നത് ഈ കുപ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ്. പിന്നീട് സ്വന്തം കഠിനാധ്വാനത്തിലൂടെ ഇംഗ്ലീഷ് ഭാഷ കൂടി സ്വായത്തമാക്കിയ അദ്ദേഹം പാശ്ചാത്യ തത്ത്വചിന്തയും സാമൂഹിക-സാമ്പത്തിക ശാസ്ത്രങ്ങളും ചരിത്രവും ആഴത്തിൽ വായിച്ചറിഞ്ഞു. പാരമ്പര്യത്തിന്റെ അന്തസ്സത്തയും ആധുനികതയുടെ ആഴവും ഒരുപോലെ സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചത് ഈ കഠിനമായ സ്വയംപഠനത്തിലൂടെയായിരുന്നു.

​കൗമാരത്തിലെ പേനയുദ്ധങ്ങൾ: പത്രപ്രവർത്തനത്തിലെ വിസ്മയം

​കുടുംബത്തിന്റെ സാമ്പത്തിക ഭാരം അപ്രതീക്ഷിതമായി ചുമലിലേറ്റേണ്ടി വന്നതോടെ, കേവലം പതിനഞ്ചാം വയസ്സിൽ അദ്ദേഹം പത്രപ്രവർത്തനത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ചു. 'മദീന' പത്രത്തിലൂടെ തുടങ്ങിയ ആ എഴുത്ത്, അദ്ദേഹത്തിന്റെ മൂർച്ചയുള്ള രാഷ്ട്രീയ നിരീക്ഷണങ്ങൾ കാരണം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. അധികം വൈകാതെ 'താജ്' പത്രത്തിന്റെ എഡിറ്റോറിയൽ ചുമതല അദ്ദേഹത്തെ തേടിയെത്തി. ഒരു കൗമാരക്കാരൻ പത്രത്തിന്റെ നയരൂപീകരണം നടത്തുന്നത് അക്കാലത്ത് വിസ്മയത്തോടെയാണ് സമകാലികർ വീക്ഷിച്ചത്.
​1920-ൽ ഡൽഹിയിലേക്ക് മാറിയ അദ്ദേഹം ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ഔദ്യോഗിക പത്രമായ 'മുസ്‌ലിം', പിന്നീട് 'അൽ ജംഇയ്യ' എന്നിവയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു. ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പതനവും സാമുദായിക ധ്രുവീകരണങ്ങളും കലുഷിതമാക്കിയ 1920-കളിലെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സയ്യിദ് മൗദൂദി എന്ന പത്രപ്രവർത്തകൻ ജ്വലിച്ചുയരുന്നത്. അക്കാലത്തെ പ്രമുഖ ദേശീയ നേതാക്കളെയും പണ്ഡിതന്മാരെയും അത്ഭുതപ്പെടുത്തിയ രാഷ്ട്രീയ വിശകലനങ്ങളായിരുന്നു ആ തൂലികയിൽ നിന്ന് പിറന്നത്.

​ഒരു ഇരുപത്തിരണ്ടുകാരൻ ചെറുപ്പക്കാരനാണ് ഈ ഗാംഭീര്യമുള്ള എഴുത്തിന് പിന്നിലെന്ന് വിശ്വസിക്കാൻ അക്കാലത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്ക് പലർക്കും സാധിച്ചിരുന്നില്ല. അത്രമേൽ രാഷ്ട്രീയ പക്വതയും പ്രമാണബദ്ധതയും ആ വരികൾക്കുണ്ടായിരുന്നു.
​"തന്റെ കൗമാരവും യൗവനവും കേവലം പത്രപ്രവർത്തനത്തിന് വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം ഉപയോഗിച്ചത്; മറിച്ച് വരാനിരിക്കുന്ന വലിയൊരു ചിന്താവിപ്ലവത്തിനുള്ള ബൗദ്ധികമായ ആയുധങ്ങൾ മൂർച്ച കൂട്ടിയെടുക്കുകയായിരുന്നു ആ നാളുകളിൽ അദ്ദേഹം ചെയ്തത്."

​(സത്യസന്ധമായ ചരിത്രവഴികളിലൂടെയുള്ള ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. അക്കാലത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ ഉലച്ചുകളഞ്ഞ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ, സയ്യിദ് മൗദൂദി എന്ന ഇരുപത്തിനാലുകാരൻ തന്റെ തൂലിക ചലിപ്പിച്ചുണ്ടാക്കിയ, മഹാത്മാഗാന്ധിയെപ്പോലും അത്ഭുതപ്പെടുത്തിയ 'അൽ ജിഹാദു ഫിൽ ഇസ്ലാം' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ പിറവിയെക്കുറിച്ച് നമുക്ക് അടുത്ത അധ്യായത്തിൽ വിശദമായി ചർച്ച ചെയ്യാം...)

അബ്ദുൽ ഹക്കീം നദ്‌വി

23/05/2026
23/05/2026

പീപ്പിൾസ് വില്ലേജ് സമർപ്പണം

✨✨✨✨✨✨✨✨✨

നാല് വീടുകളുടെ താക്കോൽ ദാനം

🏚️🏡🏚️🏚️🏡🏘️🏘️🏚️🏡

🗒️25 - 5 - 2026 തിങ്കളാഴ്ച
⏰രാവിലെ 9.00 മണിക്ക്
📍ചക്കരക്കൽ - ഇരിവേരി, കണ്ണൂർ

താക്കോൽ കൈമാറ്റം: എം. അബ്ദുൽ മജീദ് (വൈസ്.ചെയർമാൻ, പീപ്പിൾസ് ഫൗണ്ടേഷൻ)

പങ്കെടുക്കുന്നവർ:

1. വി.പി ഷൈജ (പ്രസിഡൻ്റ്, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്)
2. ടി. കെ. മുഹമ്മദലി (പ്രസിഡൻ്റ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കണ്ണൂർ)
3. ഷൈമ കെ (മെമ്പർ, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്)

എന്തുകൊണ്ടാണ് മീഡിയവൺ മാനേജിങ്ങ് എഡിറ്റർ സി. ദാവൂദിനെ പറ്റി എപ്പോഴും എഴുതേണ്ടി വരുന്നത്?ഒന്നാമതായി ,ചാനലിൻ്റെ തലപ്പത്തുള...
17/05/2026

എന്തുകൊണ്ടാണ് മീഡിയവൺ മാനേജിങ്ങ് എഡിറ്റർ സി. ദാവൂദിനെ പറ്റി എപ്പോഴും എഴുതേണ്ടി വരുന്നത്?
ഒന്നാമതായി ,ചാനലിൻ്റെ തലപ്പത്തുള്ള പല മാധ്യമപ്രവർത്തകരെയും നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്.
ശ്രീകണ്ഠൻ നായരെയും അരുൺ കുമാറിനെയും ഷാനിയെയും അഭിലാഷിനെയും ഹർഷനെയും സുജയെയും വിനുവിനെയുമൊക്കെ.
പക്ഷെ, അവർക്കാർക്കും നേരിടേണ്ടി വരാത്ത അത്രയും കനത്തിലും കട്ടിയിലും ആരോപണങ്ങളും വിമർശനങ്ങളും തെറി വിളികളും തന്ത വിളികളും അശ്ലീല പ്രയോഗങ്ങളും മത രാഷ്‌ട്രവാദ, മൗലിക വാദ, മൗദൂദി ചാപ്പകളും തീവ്രവാദി, വർഗ്ഗീയ വാദി, ദേശവിരുദ്ധൻ തുടങ്ങി മലയാള നിഘണ്ടുവിലുള്ള ഒരു മാതിരിപ്പെട്ട തെറി വിളികളൊക്കെയും നേരിടേണ്ടിവരുന്ന മലയാളത്തിലെ ഒരേയൊരു മാധ്യമപ്രവർത്തകനാണ് ദാവൂദ്. സി.പി.എം, സംഘ്പരിവാർ തുടങ്ങി എസ്.ഡി.പി.ഐ. ഹാൻഡിലുകൾ വരെ
നവ സമൂഹ മാധ്യമങ്ങളിൽ ദാവൂദിനെ കടിച്ചു കീറുന്നു. കൊലവിളി നടത്തുന്നു. കേട്ടാൽ അറക്കുന്ന ഭാഷയിൽ അഡ്രസ്സ് ചെയ്യുന്നു. എന്നിട്ടും ദാവൂദിൻ്റെ നിർഭയമായി തൻ്റെ ബോധ്യങ്ങൾ അവതരിപ്പിക്കാനുള്ള ശേഷിയെ അശേഷം പോറൽ ഏല്പിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. എന്തുകൊണ്ട് ദാവൂദ് മാത്രം എന്നതിൻ്റെ ഉത്തരം ഇന്ന് എല്ലാവർക്കുമറിയാം.
ഇന്ത്യയിൽ തന്നെ ആശ്ചര്യമാണ് മീഡിയവൺ . ന്യൂനപക്ഷങ്ങളിൽ പെടുന്ന അത്രയൊന്നും സാമ്പത്തിക ശേഷിയോ
മനഷ്യവിഭവ ശേഷിയോ ഇല്ലാത്ത ഒരു സംഘടന സമീകരിക്കാനാവാത്ത ഗുണനിലവാരത്തിൽ ഒരു ചാനൽ ഉജ്വലമായി നടത്തി കൊണ്ടുപോവുന്നത് പലർക്കും ദഹനക്കേടായി മാറുന്നത് സ്വഭാവികം.നൂറ്റാണ്ടുകളായി അധികാരവും പദവികളും ഭാഷയും സമ്പത്തും അറിവുമൊക്കെ സ്വന്തമാക്കി വെച്ച ഒരു വിഭാഗത്തിന് കനത്തപ്രഹരമേല്പിച്ചു കൊണ്ടാണ് മീഡിയവണും ദാവൂദും എല്ലാ വിഭാഗത്തിലും പെട്ട ലക്ഷകണക്കിനു വരുന്ന ടെലിവിഷൻ പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.
ഇത് അസഹിഷ്ണുതയോടെ നോക്കി കാണുന്നവർ ദാവൂദിനെയും മീഡിയവണിനെയും വളഞ്ഞിട്ട് അക്രമിക്കുമ്പോൾ അദ്ദേഹത്തെ പറ്റി നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കേണ്ടത് അനിവാര്യതയായി മാറുന്നു.

രണ്ടാമത്തെ കാര്യം ദാവൂദിൻ്റെ നിരീക്ഷണത്തിലെ സുതാര്യതയും കൃത്യതയും ധൈഷണിക കനവുമാണ്..
ഇതിപ്പോൾ പറയാൻ കാരണം CPMൻ്റെ കനത്ത പരാജയത്തെ തുടർന്ന് ജില്ലകൾതോറും സി.പി.എം നടത്തിവരുന്ന അവലോകനങ്ങളിൽ പുറത്തുവരുന്ന നിരീക്ഷണങ്ങളാണ്.
രണ്ടാം പിണറായി ഭരണത്തെയും സി.പി.എം എന്ന പാർട്ടി സംവിധാനത്തെയും നിരന്തരം നിശിതമായ ആലോചനക്കു വെക്കുന്ന ഔട്ട് ഓഫ് ഫോക്കസിലൂടെ
ദാവൂദും നിഷാദും അജിംസും പ്രമോദുമൊക്കെ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സി.പി.എം ആത്മവിമർശനമായി പുറത്തെത്തിക്കുന്നത്.
പിണറായിയുടെ ഭരണകാലത്ത്
ദാവൂദ് ടീം നടത്തിയ
നിരീക്ഷണങ്ങളും മുന്നറീയ്പ്പുകളും നിശിതമായ വിമർശനങ്ങളുമൊക്കെ
പലതരം ചാപ്പകളിലൂടെയാണ്
പാർട്ടി സെക്രട്ടറി മുതൽ സൈബർ സഖാക്കൾ വരെ നേരിട്ടതെങ്കിൽ
ഇന്ന് മഹാ സത്യമായി
പുലരുന്നതിന് നാം സാക്ഷിയാവുകയാണ്.
ഇതു കേൾക്കുമ്പോൾ
ദാവൂദും കൂട്ടരും
അനുഭവിക്കുന്ന മാനസിക സംതൃപ്‌തി ചില്ലറയായിരിക്കില്ല.
യഥാർത്ഥ മാധ്യമ ദൗത്യം
ഇവിടെ സാക്ഷാൽക്കരിക്കപ്പെടുകയാണ്.
അഭിവാദ്യങ്ങൾ.

ഒ. സഫറുല്ല

16/05/2026
അനിൽ മുഹമ്മദിന്റെ കള്ളപ്രചാരണത്തിന് പിന്നിലെന്ത് എന്ന ഒരു അന്വേഷണമാണ് ഈ കുറിപ്പ്. മീഡിയാ വണ്ണിൽ നിഷാദ് റാവുത്തര്‍ നടത്തു...
16/05/2026

അനിൽ മുഹമ്മദിന്റെ കള്ളപ്രചാരണത്തിന് പിന്നിലെന്ത് എന്ന ഒരു അന്വേഷണമാണ് ഈ കുറിപ്പ്.

മീഡിയാ വണ്ണിൽ നിഷാദ് റാവുത്തര്‍ നടത്തുന്ന ഒരു അഭിപ്രായ പ്രകടനം, കൃത്യമായി പറഞ്ഞാൽ ഷാഫി പറമ്പിലിന്റെ വിഷയത്തിൽ സോഷ്യൽമീഡിയയിൽ കണ്ട പ്രതികരണം അദ്ദേഹം സംക്ഷിപ്തമായി പറയുന്ന ഒരു ഭാഗം കാണിച്ച്, അനിൽ മുഹമ്മദ് കുറെയധികം ആരോപണങ്ങളും കളവുകളും തെറ്റിദ്ധാരണകളും പറഞ്ഞു പരത്തുന്ന ഒരു വിഡിയോ ആണത്. ഇതിൽ അദ്ദേഹം പറയുന്നതിനെ ഇങ്ങനെ സംക്ഷേപിക്കാം.

1. മുസ്ലിം സമൂഹത്തിൽ കുറേ പേര്‍ക്ക് ഒരു വിശ്വാസമുണ്ട്, ഈ മീഡിയാ വണ്ണും ചില പ്രത്യേകമായ ആളുകളുമൊക്കെ ഉള്ളതുകൊണ്ടാണ് നമ്മളൊക്കെയും അഭിമാനത്തോടെയും അന്തസ്സോടെയും ജീവിച്ചിരിക്കുന്നത് എന്ന്. സത്യത്തിൽ അതിലൊന്നും ഒരു കാര്യവുമില്ല.

2. ഈ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് സുന്നിക്കാരൊക്കെ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് അവരൊക്കെ ഒരു പ്രത്യേക എന്തിരോണ്‍മാരാണ്. എന്തിരോണ്‍മാരാണ് എന്ന് ഞാൻ പറയുന്നില്ല (ചിരി). (മുമ്പൊരിക്കൽ ഒരാൾ അദ്ദേഹത്തിന്റെ വീഡിയോക്കുള്ള ഒരു കമന്റിൽ നിങ്ങളുടെ ചിരികാണാൻ നല്ല രസമാണ് എന്ന് പറഞ്ഞതിന് ശേഷം ആ ചിരിയില്ലാതെ ഒരു വീഡിയോയും ചെയ്തതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല)

3. കൃത്യമായ ഒരു സമയത്ത് അവസരം കിട്ടിയാൽ അവരൊരു എന്തിരോണ്‍മാരായി മാറും അതിന് വേറെ തത്വവും ... നീതിയും വേറൊരു കാര്യങ്ങളൊന്നുമില്ല. അവരിങ്ങനെ ചിലരെ നോട്ട് ചെയ്ത് വെച്ചേക്കും.

4. കുഞ്ഞാലികുട്ടിയാണ് ഷൈൻ ചെയ്യുന്നതെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് ഒരു പണികൊടുക്കാൻ അവസരം കിട്ടുന്നത് വരെ കുഞ്ഞാലിക്കുട്ടിയോട് ലോഹ്യമായിട്ട് നിക്കും എന്നിട്ട് പണികൊടുക്കാൻ കിട്ടുന്ന അവസരത്തിൽ ഒരു എതിരാളിയെ പിടിച്ച് പണിയങ്ങ് കൊടുക്കും.

5. എന്നാൽ എതിര്‍ക്കുന്നവൻ എവിടെയെങ്കിലും അധികാരത്തിലെത്തുന്ന ലക്ഷണം കണ്ടാൽ അവരോടൊപ്പം കൂടുന്നതിന് ഒരു മടിയുമില്ല. അതുപോലെ ഇവരുടെ കൂടെ ഒരുങ്ങിപ്പുറപ്പെട്ട് ഉന്മൂലനം ചെയ്യപ്പെട്ട ഒരുപാട് പേരുണ്ട്. ഞാനതിന്റെ കാര്യമൊന്നും പറയുന്നില്ല. ഞാനിപ്പോഴെന്താണ് ഇങ്ങനെ പറയാൻ കാര്യമെന്ന ചോദിച്ചാൽ... (ഔട്ടോഫോക്കസിൽ ഷാഫി പറമ്പിലുമായി ബന്ധപ്പെട്ടുവന്ന വീഡിയോ കാണിക്കുന്നു)

അതിന് ശേഷം സാമൂഹ്യമാധ്യമം എന്നാൽ ഒന്നുമല്ലെന്നും അതിൽ വരുന്ന കമന്റുകൾ സ്വാഭാവികമാണെന്നും അതിൽ പറയുന്നത് കാര്യമാക്കേണ്ടതില്ല എന്ന സൂചനയും നൽകുന്നു. സാമൂഹ്യമാധ്യമമല്ലോ ഗ്രൗണ്ട് എന്ന് പറയുന്നത്, ഒരു ഉദാഹണം പറഞ്ഞത്, ഈ മീഡിയാ വണ്‍ നിരോധിക്കപ്പെട്ടപ്പോൾ സാമൂഹ്യമാധ്യമങ്ങൾ മുഴുവൻ എല്ലാ ചാനലുകളും അതിൽ നിശബ്ദതപാലിച്ച് ഹേറ്റ് കമന്റിട്ടപ്പോൾ സാമൂഹ്യമാധ്യമങ്ങളല്ലോ രക്ഷപ്പെടുത്തിയതും ശിക്ഷിച്ചതുമൊന്നും അതിന്റെ ഒരു പ്രക്രിയ അല്ലേ. അതിന്റെ ഒരു സ്ട്രക്ഷറൽ ആക്ടിവിറ്റി അല്ലേ? എന്ന വളരെ ബുദ്ധിപരമായ ചോദ്യവും ഇദ്ദേഹം ചോദിക്കുന്നു.

ധാരാളം പേര്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിടത്ത് ഷാഫി പറമ്പിലിനെ മാത്രം തെരഞ്ഞെടുത്തത് കൃത്യമായ ഒരു അസൂയക്കൂട്ടമാണ് ജമാഅത്തെ ഇസ്ലാമി എന്നതിന്റെ തെളിവായി അദ്ദേഹം കാണുന്നു. അതിൽ സുന്നിക്കാര്‍ പറയുന്നതാണത്രെ ശരി.

കാണുമ്പോ ഒരു പാപരായിട്ട് നടക്കുന്നത് പോലെ തോന്നും. ഇവരെ ശരിക്ക് മനസ്സിലാകണമെങ്കിൽ ഇവര്‍ക്ക് അവസരമോ അധികാരമോ കിട്ടുമ്പോഴാണ് ഇവരങ്ങ് നിവര്‍ന്ന് തുള്ളിച്ചാടി വേറൊരു ആളുകളായിട്ട് മാറും.

അവര്‍ ഇപ്പോഴെന്താണ് ആഗ്രഹം ഷാഫി പറമ്പിലിനെ ഉന്മൂലനം ചെയ്യണം. അതിനായി പല ആങ്കിളുകളിൽ എടുത്തുകൊണ്ടിരിക്കും. ഷാഫിപറമ്പിലെ ഇല്ലാതാക്കണം. അപ്പോൾ ചോദിക്കും അവര്‍ ഷാഫി പറമ്പിലിനെ പൊക്കത്തില്ലേ എന്ന് പൊക്കും എല്ലാവരും പൊക്കുമ്പോ ഇവരും പൊക്കും അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ സതീശനെയും പൊക്കുന്നത്. പിന്നീട് ഇവര്‍ ചവിട്ടിയിട്ട് അടിക്കും ഇതാണ് ഇവരുടെ പരിപാടി... പിന്നെ നിഷാദ് റാവുത്തറെയും ഷാഫി പറമ്പിലിനെയും താരതമ്യം ചെയ്യുന്നു. ഷാഫി പറമ്പിലിനെ വിചാരണ ചെയ്യാൻ വല്ല യോഗ്യതയും അദ്ദേഹത്തിനുണ്ടോ, സ്വന്തം മാതാപിതാക്കളുടെ തൃപ്തി കിട്ടിയിട്ടുണ്ടോ?.

ഇത്രയും പറഞ്ഞുകൂട്ടിയത്, നിഷാദ് റാവുത്തര്‍ എന്ന ഒരു സ്വതന്ത്ര ചാനൽ അവതാരകൻ ഷാഫിപറമ്പിലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കണ്ട ചില കമന്റുകൾ സംക്ഷിപ്തമായി എടുത്ത് പറഞ്ഞതിനെയാണ്. ചാനലിൽ അവതാരകൾ തങ്ങളുടേതായ അഭിപ്രായങ്ങൾ പറയും. അതിൽ ശരിയുണ്ടോ എന്ന് നോക്കിയാൽ മതി. തെറ്റാണെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. അതിലുള്ള ഒരാളുടെ അഭിപ്രായം വെച്ച് എങ്ങനെയാണ് ഒരു അഖിലേന്ത്യ പ്രസ്ഥാനത്തെക്കുറിച്ച് ഇത്രയും വലിയ കള്ളങ്ങൾ ചമച്ച് വിടാൻ പ്രേരകമാകുന്നത്.

ഇദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ വല്ല വസ്തുതയും ഉണ്ടോ?. ഓരോന്നായി പരിശോധിക്കാം.

1. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇത്രയും പ്രേക്ഷകരുള്ള മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള ഒരു ടിവി ചാനൽ പ്രവര്‍ത്തിക്കുന്നത് എന്നാണ് എന്റെ അറിവ്. അത് ജമാഅത്തെ ഇസ്ലാമിയുടെ ചാനൽ അല്ല. ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകി സ്ഥാപിച്ചതാണ്. നേര് നന്മ എന്നാണതിന്റെ പ്രഖ്യാപിത നിലപാട്. അതിന് വിരുദ്ധമായി കണ്ടാൽ ആര്‍ക്കും ചോദ്യം ചെയ്യാം. എല്ലാ വിഭാഗത്തിലും പെട്ട അരലക്ഷത്തിലധികം ഷെയര്‍ ഹോൾഡറുമാരാണ് അതിന്റെ മുതലാളിമാര്‍. അതിനെക്കുറിച്ച് പൊതുവായി പറയുന്ന അഭിപ്രായമാണ് അനിൽ മുഹമ്മദ് ഇവിടെ നിഷേധിക്കുന്നത്. അങ്ങനെ ഒരു അവകാശവാദം ഏതായാലും ചാനൽ പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല. പിന്നെ ആളുകൾക്ക് അങ്ങനെ ഒരു ചിന്തയുണ്ടെന്നും അത് ശരിയല്ലെന്നും പറയുന്നതിൽ ആ ചാനലിന് ഒരു കാര്യവും ഇല്ല.

2, 3. ഇദ്ദേഹം തന്നെ പറയുന്നത് ഒന്ന് തിരിച്ചിട്ടാൽ ഇതിനുള്ള ഉത്തരമാകും. സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത് ശ്രദ്ധിക്കേണ്ടതില്ലെന്നും അതല്ല ഗ്രൗണ്ട് റിയാലിറ്റി എന്നും പറയുന്ന ഇദ്ദേഹം ആരോ എവിടെയോ സുന്നികളിൽ ചിലര്‍ പറഞ്ഞതിനെ എടുത്തുദ്ധരിച്ച് അത് ഒരു പരമ സത്യമായി അവതരിപ്പിക്കുകയാണ്. ഏതോ സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഇദ്ദേഹം ഇത് പറയുന്നത് എന്ന് തോന്നുന്നു. അങ്ങനെ പലരും പലവിധ ആരോപണങ്ങളും ഉന്നയിക്കും വ്യക്തമായ തെളിവ് അതിന് ഹാജറാക്കാനാവില്ല എന്നതിന് തെളിവാണ് ഈ വീഡിയോ തന്നെ.

4. കുഞ്ഞാലികുട്ടിക്കെതിരെ ഒരു സമയത്ത് കെ.ടി.ജലീൽ എന്ന സ്വന്തത്രനായി മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകുകയും അതിൽ കുഞ്ഞാലിക്കുട്ടി തോൽപിച്ച് കെ.ടി. ജലീൽ ജയിച്ചു. ഈ സംഭവത്തെ താൻ പറയുന്നതിന് തെളിവായി അവതരിപ്പിക്കുകയാണ്. സത്യത്തിൽ ജമാഅത്തെ ഇസ്ലാമി മാത്രം വിചാരിച്ചാൽ കുഞ്ഞാലികുട്ടിയെ പോലെ ഒരാളെ തോൽപിച്ച് കേവലം ഒരു പ്രാസംഗികൻമാത്രമായ കെടി ജലീലിനെ വിജയപ്പിക്കാൻ കഴിയും എന്ന് വാദിക്കുന്നത് പൊതുസമൂഹം തന്നെ അംഗീകരിക്കും എന്ന് തോന്നുന്നില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യം കുഞ്ഞാലിക്കുട്ടിക്ക് പ്രതികൂലമായിരുന്നു. അതിന് അതിന്റെതായ ന്യായങ്ങളും ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തിൽ ജമാഅത്ത് തീരുമാനവും അദ്ദേഹത്തിന് എതിരായിരുന്നുവെന്നതാണ് കാര്യം. അതല്ലാതെ കുഞ്ഞാലിക്കുട്ടിയോട് വ്യക്തിപരമായ വല്ല വൈരാഗ്യമോ അസൂയയോ ഉണ്ടായതുകൊണ്ടാണ് അന്ന് ജമാഅത്ത് അദ്ദേഹത്തിന് എതിരായത് എന്ന് കുഞ്ഞാലികുട്ടിപോലും ഇതുവരെ ഒരിടത്തും പറയുന്നത് കേട്ടിട്ടില്ല. അതിന് മുമ്പും ശേഷവും അദ്ദേഹവുമായുള്ള വ്യക്തിപരമായ അടുപ്പം ജമാഅത്തിന് ഉണ്ടായിട്ടുണ്ട്.

5. ഇദ്ദേഹം പറയുന്ന വിശേഷണം ശരിക്കും അര്‍ഹിക്കുന്ന പല മതസംഘടനകളും ഉണ്ട്. അഥവാ ആര്‍‌ക്കാണോ അധികാരം കിട്ടുന്നത് അവരുടെ ആളായി വരിക. എന്നാൽ ഇന്നുവരെ ഭരിക്കുന്നവരുടെ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാറാണ് ജമാഅത്ത് പതിവ്. ഇത് ജമാഅത്തിനെ അറിയുന്ന കഴിഞ്ഞ കാലങ്ങളെ വിശകലനം ചെയ്യുന്ന ആര്‍ക്കും അറിയാം.

എന്തായിരിക്കും ഈ സന്ദര്‍ഭത്തിൽ ഇത്രയും കളവും അവാസ്തവമായ കാര്യങ്ങളും വെച്ചുള്ള ഈ വിഡിയോയുടെ ലക്ഷ്യം എന്റെ നിഗമനം ഇതാണ്.

കോണ്‍ഗ്രസാണ് അധികാരത്തിൽ വരാൻ പോകുന്നതെങ്കിലും ഷാഫി പറമ്പിൽ അടക്കമുള്ള മഹാഭൂരിപക്ഷം കോണ്‍ഗ്രസ് എം.എൽ.എ മാരും ഓപ്റ്റ് ചെയ്ത ഒരാളല്ല മുഖ്യമന്ത്രിയായി വന്നത്. വിഡി സതീശന് അനുകൂലമായ മഹാഭൂരിപക്ഷം വോട്ടര്‍മാരുടെ പൊതുമനസ്സാണ് അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സമായി നിന്നത്. ഈ പൊതുമനസ്സ് രൂപപ്പെടുത്തുന്നതിൽ മുഖ്യമായ പങ്കുവഹിച്ചത് എന്തൊക്കെപ്പറഞ്ഞാലും മീഡിയാവണ്‍ അടക്കമുള്ള മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അതിൽ തന്നെയും പൊതുവെ ആളുകൾ വിശ്വസിക്കുന്ന മീഡിയാവണ്ണിന് വലിയ സ്വാധീനമുണ്ട് എന്ന് എം.എൽ.എ മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. അവരിൽ ചിലരുടെ നിര്‍ദ്ദേശപ്രകാരമോ അല്ലെങ്കിൽ സ്വന്തം നിലക്ക് ഒന്ന് മണിയടിച്ച് കളയാമെന്ന അനിൽ മുഹമ്മദിന്റെ ചിന്തയോ ആണ് ഈ വീഡിയോക്ക് പ്രേരകം എന്ന് മനസ്സിലാക്കാം. അതിലൂടെ മീഡിയാവണ്‍ വിശ്വാസ യോഗ്യമല്ലെന്ന് വരുത്തണം ജമാഅത്തിനെ ഒന്ന് ഭീകരവൽക്കരിക്കണം. അതിലൂടെ താൻ ഇഷ്ടപ്പെടുന്നവരെ ഒന്ന് സുഖിപ്പിക്കണം. ജനങ്ങളിൽ സ്വധീനം ചെലുത്തുന്ന ഒരു മീഡിയ തിന്മ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയാണ്. കാര്യങ്ങൾ ഇദ്ദേഹം പറയുന്നത് പോലെയല്ല. യഥാര്‍ഥ പ്രതിപക്ഷമാകാൻ പോകുന്നത് മീഡിയകളായിരിക്കും അതിൽ തന്നെ വിശ്വാസ്യതയുള്ളതിന് കടുപ്പം കൂടും എന്ന് ഭരണം തുടങ്ങുന്നവര്‍ക്ക് അറിയാം.

മീഡിയാവണ്ണിനെയും ജമാഅത്തെ ഇസ്ലാമിയെയും സത്യം വളച്ചൊടിച്ച് താറടിച്ചതുകൊണ്ട് ഇദ്ദേഹത്തിന് വ്യക്തിപരമായി ഒരു നേട്ടവും ഇല്ല. അതുകൊണ്ടാണ് മുകളിൽ പറഞ്ഞ ഒരു നിഗമനത്തിലെത്തുന്നത്.

ഇദ്ദേഹം പറയുന്നതിനെ പച്ചക്കള്ളം എന്ന് ഞാൻ വിളിക്കാൻ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു കാര്യം പറയാം. മീഡിയാ വണ്ണിന്റെ ലൈസൻസ് പുതുക്കാതെ കേന്ദ്ര ഗവണ്‍മെന്റ് അതിന്റെ പ്രക്ഷേപണം തടഞ്ഞ സന്ദര്‍ഭത്തിൽ. സോഷ്യൽ മീഡിയയും ഇതര ചാനലുകളും വളരെ ശക്തമായി അതിനെതിരെ മുന്നോട്ട് വരികയും പിന്തുണ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ജമാഅത്തിന്റെ കഠിന വിരോധികളായവര്‍ പോലും പ്രകടനം നടത്തുകയും ഒരു വേള അതിന് പിന്നിൽ പ്രവര്‍ത്തിച്ചുവെന്ന് കരുതപ്പെടുന്ന അന്നത്തെ ഇടത് ഭരണകൂടത്തിലെ മിക്ക മന്ത്രിമാരും മീഡിയാ വണ്ണിന്റെ സ്വാതന്ത്ര്യത്തിനെതിരെ സംസാരിച്ചിരുന്നത് നാമെല്ലാം അടുത്ത കാലത്ത് കണ്ടതാണ്. ഈ കേന്ദ്രതീരുമാനത്തിനെതിരെ മീഡിയാവണ്‍ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയും പ്രക്ഷേപണം പുനസ്ഥാപിക്കുകയും ചെയ്തു. ഇതാണ് നടന്നത്. ഇതുവെച്ച് അദ്ദേഹം പറയുന്നത് ഒന്ന് കേട്ടുനോക്കൂ. ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലാൻ പരുമാക്കാനുള്ള ശ്രമമാണ് ഈ ക്ഷുദ്ര വീഡിയോ എന്ന് നിങ്ങൾക്ക് തന്നെ ബോധ്യമാകും.

(ഇദ്ദേഹം പറയുന്നതൊക്കെ ജനം അങ്ങനെ തന്നെ വിശ്വസിച്ച് ആകെ ബുദ്ധിമുട്ടിലായി പോകും എന്ന ചിന്തകൊണ്ടൊന്നുമല്ല ഈ കുറിപ്പിടുന്നത്. അതിന് ലൈക്കടിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണ നീങ്ങട്ടെ എന്ന് കരുതിയാണ്.)

അബ്ദുല്ലത്തീഫ് സി കെ

വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച മുദ്രാവാക്യത്തിന് മലയാളികളുടെ അംഗീകാരംകിട്ടിയിട്ടുണ്ട്,സഖാവ് ജവാദ് വിളിച്ച മുദ്രാവാക്യമ...
14/05/2026

വെൽഫെയർ പാർട്ടി മുന്നോട്ട്
വെച്ച മുദ്രാവാക്യത്തിന്
മലയാളികളുടെ അംഗീകാരം
കിട്ടിയിട്ടുണ്ട്,

സഖാവ് ജവാദ്
വിളിച്ച മുദ്രാവാക്യമാണ്
എട്ട് നിലയിൽ പൊട്ടിയത്

എങ്കിലും നിരാശ വേണ്ട,
നവോത്ഥാന നായകൻ
നടേശന് വേണ്ടി
ജാവാദ് ഇനിയും
ഉറക്കെ ഉറക്കെ
മുദ്രാവാക്യം
വിളി തുടരണം,

Address

Bangalore

Website

Alerts

Be the first to know and let us send you an email when J4 Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to J4 Media:

Share