01/06/2026
മീൻകുളം ഇടവകയുടെ “കരുതലിനു “അഭിനന്ദനങ്ങൾ.
കൊല്ലം -ആയൂർ ഫോറോനയുടെ ചരിത്രത്തിൽ ആദ്യമായി ഫോറോനയ്ക്കു മുഴുവൻ മാതൃക ആകുന്ന രീതിയിൽ ഒരു ഇടവക അതിന്റെ ഇടവക അംഗങ്ങൾക്കു വേണ്ടി ഒരു മെഡിക്കൽ എമർജൻസി ഫണ്ട് രൂപീകരിച്ചിരിക്കുകയാണ്. ഇടവകയിലെ ഏതെങ്കിലും ഒരു അംഗത്തിന് അടിയന്തിര ചികിത്സാ സഹായം ആവശ്യം
വരുകയും ,ആ സമയത്തു അവരുടെ കയ്യിൽ സാമ്പത്തികം
ഇല്ലാത്ത സാഹചര്യം ആണെങ്കിൽ ഇടവകയിൽ നിന്നും ഒരു രേഖകളോ ,പണയമോ ഒന്നും വാങ്ങാതെ പലിശ രഹിതമായി പണം നൽകി സഹായിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.മറ്റൊരാളുടെ ജാമ്യം പോലും ഇല്ലാതെ ഇടവക വികാരിക്ക് അല്ലെങ്കിൽ കൈക്കാരന് അപ്പോൾ തന്നെ തുക അർഹരായവർക്ക് നൽകാൻ സാധിക്കും എന്നുള്ളത് ചെറിയ ആശ്വാസം ഒന്നും ആയിരിക്കുകയില്ല രോഗ ബാധിതർ ആയവരുടെ ബന്ധുക്കൾക്കു നൽകുക. മാത്രമല്ല പണം വാങ്ങിയവർക്കു പലിശ രഹിതമായി ഒരു മാസം കൊണ്ട് തവണകൾ ആയി തിരിച്ചു അടക്കുവാനും സാധിക്കും .ഇടവകയ്ക്കു തങ്ങളുടെ ഇടവക അംഗങ്ങളോടുള്ള കരുതൽ ആണ് ഈ പദ്ധതിയിൽ കാണുവാൻ സാധിക്കുക .ഈ ആശയം നടപ്പിലാക്കാൻ എല്ലാ പിന്തുണയും
നൽകിയ ഇടവക വികാരി ബഹുമാനപെട്ട റിനു അച്ഛനും, ആശയം കൊണ്ട് വന്ന ഇടവകയുടെ പാരിഷ് കൗൺസിൽ സെക്രട്ടറി മാക്സ്മിലൻ പള്ളിപ്പുറത്തിനും ,ഇതിനു വേണ്ടുന്ന സർവ പിന്തുണയും നൽകിയ ഇടവക കൈക്കാരന്മാരായ ജോസ് കറുകപള്ളി ,ഡാട്സൺ തോമസ് പള്ളിപ്പുറത്തു ,ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് ഇടവക ജനത്തിന്റെ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.❤️❤️❤️