Puthukkulangara Devi Temple

Puthukkulangara Devi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puthukkulangara Devi Temple, cheravally, kayamkulam, Alleppey.

മീനാഭരണി മഹോത്സവം 2024🕉🙏
21/03/2024

മീനാഭരണി മഹോത്സവം 2024🕉🙏

15/02/2024
*അമ്മേ ശരണം... ദേവീ ശരണം... പുതുക്കുളങ്ങര അമ്മേ ശരണം...പുതുക്കുളങ്ങര ദേവിക്ക് വേണ്ടി പുതിയതായി പണി കഴിപ്പിച്ച പ്രഭയുടെ സ...
24/03/2023

*അമ്മേ ശരണം... ദേവീ ശരണം... പുതുക്കുളങ്ങര അമ്മേ ശരണം...
പുതുക്കുളങ്ങര ദേവിക്ക് വേണ്ടി പുതിയതായി പണി കഴിപ്പിച്ച പ്രഭയുടെ സമർപ്പണം 24/3/2023 വെള്ളിയാഴ്ച രാവിലെ നടത്തപെടുന്നു

കായംകുളം ചേരാവള്ളി  #പുതുക്കുളങ്ങര_ദേവീക്ഷേത്രം              " കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം, ഖഡ്ഗം ഖേടകപ...
24/03/2023

കായംകുളം ചേരാവള്ളി #പുതുക്കുളങ്ങര_ദേവീക്ഷേത്രം


" കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം, ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്രജാലംകൃതാം.
വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം."

[കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയ ദേവിയും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുകയും കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ ശിരസ്സ് എന്നിവ ഏന്തിയും , ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയും , മുണ്ഡമാല ധരിച്ചും , വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്ന ഭഗവതിയും സര്‍വ്വേശ്വരിയുമായ കാളിയെ വന്ദിക്കുന്നു.]

കായംകുളം രാജവംശം നിലനിന്നിരുന്ന കാലഘട്ടത്തിൽ വടക്ക് ദേശത്തുനിന്നും വന്ന നിത്യബ്രഹ്മചാരിയായ ബ്രാഹ്മണ ശ്രേഷ്ഠൻ തന്റെ ഉപാസനാ മൂർത്തിയായ ദേവിയെ കായംകുളം രാജാവ് ദേവരാജ കേരളവർമ്മയുടെ അനുവാദത്താൽ പുതുക്കുളങ്ങരയിൽ ക്ഷേത്രം പണിഞ്ഞ് പ്രതിഷ്ഠിച്ചു. വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവതയായി ദേശക്കാർക്ക് അനുഗ്രഹം ചൊരിഞ്ഞ് ദേവി കുടികൊള്ളുന്നു.
കാലപ്പഴക്കം ചെന്ന ശ്രീകോവിൽ പൊളിച്ചു പുതിയ ശ്രീകോവിൽ നിർമ്മിച്ചു പുനഃപ്രതിഷ്ഠ നടത്തിയത് 2022 ലാണ്
ദാരുശിൽപ്പത്തിൽ ഉഗ്രപ്രതാപിയായ ഭദ്രകാളി ദാരിക നിഗ്രഹം കഴിഞ്ഞ് വേതാളത്തിന്റെ പുറത്ത് വടക്കോട്ട് ദർശനവുമായി കുടികൊള്ളുന്നു . രൗദ്രഭാവത്തിൽ കുടികൊള്ളുന്ന ദേവിയോടൊപ്പം സൗമ്യമൂർത്തിയായ ഭുവനേശ്വരി ദേവി ഉപദേവതയായി കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു.

പുതുക്കുളങ്ങര ശ്രീകൃഷ്ണ സ്വാമിയോടൊപ്പം പുതുക്കുളങ്ങര ദേവിയും ഭക്തർക്ക് ഇഷ്ടമൂർത്തികളാണ്.

മാർത്താണ്ഡവർമ്മയുടെ പടയോട്ടത്തിൽ അധാർമികതയിലൂടെ കീഴ്പ്പെടുത്തിയ കായംകുളം രാജ്യം തിരുവിതാംകൂറിന്റെ ഭാഗമായി മാറി. കാലാന്തരങ്ങളിൽ ഈ ക്ഷേത്രം വെട്ടിക്കോട്ട് മേപ്പള്ളിൽ ഇല്ലത്തേക്കു വന്നു ചേർന്നു. മേപ്പള്ളിൽ ഇല്ലത്തെ മുതിർന്ന കാരണവർ ഇന്നും ഈ ക്ഷേത്രത്തിന്റെ മുഖ്യ രക്ഷാധികാരിയാണ് .
മഹാ ഭദ്രകാളി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ ദേവിപ്രീതിയ്ക്കായി ചാന്താട്ടം, എല്ലാമാസവും ഭരണി നാളിൽ ഗുരുതി എന്നിവ ദേവിയുടെ ഇഷ്ടവഴിപാടുകളായി നടത്തപ്പെടുന്നു.
എല്ലാ വർഷവും മീനമാസത്തിലെ ഭരണി ദിനം തിരുഃ ഉത്സവമായി ആഘോഷിക്കുന്നു.

അമ്മേ ശരണം
കടപ്പാട് 🙏

കൺകണ്ടൊരമ്മയ്ക്കു പൊൻ കണി ഒരുക്കി കരകൾക്കു അധീതമായി പിഞ്ചോമനകൾ ഒരുക്കുന്ന കാഴ്ചകനിയുമായി അമ്മതൻ സവിധത്തിൽ ഞങ്ങൾ എത്തുമീ ...
05/04/2016

കൺകണ്ടൊരമ്മയ്ക്കു പൊൻ കണി ഒരുക്കി കരകൾക്കു അധീതമായി പിഞ്ചോമനകൾ ഒരുക്കുന്ന കാഴ്ചകനിയുമായി അമ്മതൻ സവിധത്തിൽ ഞങ്ങൾ എത്തുമീ മീനത്തിരുനാൽ വരവായി.......കാലധീത ആകും ഞങ്ങളുടെ അമ്മയ്ക്ക് കരവിരുതിൻ കമനീയമായ കുതിരയും തേരും ഹനുമാനും പാഞ്ചാലിയും ഭീമനും വർണവിസ്മയം തീർത്തു കരമക്കൾ അമ്മയ്ക്ക് യാത്ര അയ്‌ക്കുമീ നേരം കാലം പോലും തൊഴുതുനമിക്കുന്നു..... ഇനി മൂന്നുനാൾ കൂടെ....വിശ്രമം ഇല്ലാത്ത നമ്മുടെ അമ്മ ഓടിനടന്നു പറയെടുക്കുമ്പോൾ വിശ്രമം ഇല്ലാതീ കുരുന്നുമനസുകളുടെ കരങ്ങൾക്കു ശക്തിപകർന്നിടണേ എന്റെ ചെട്ടികുളങ്ങര അമ്മേ................ 🕉🙏🏻അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം🙏🏻🕉.........

ഒാലത്തടയിട്ട് കാത്തിരിക്കുമീ ജന്മത്തിലെന്നോളം സ്നേഹതെളിര്‍മയ്യ് കഞ്ഞി ഈ ഞങ്ങളീ ഇന്നൊന്നു ഊതി കുടിച്ചോട്ടേ..........അമ...
08/03/2016

ഒാലത്തടയിട്ട് കാത്തിരിക്കുമീ ജന്മത്തിലെന്നോളം സ്നേഹതെളിര്‍മയ്യ് കഞ്ഞി ഈ ഞങ്ങളീ ഇന്നൊന്നു ഊതി കുടിച്ചോട്ടേ..........
അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം.

അമ്മേ ശരണം ദേവിശരണം
21/06/2014

അമ്മേ ശരണം ദേവിശരണം

നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങള്‍-------------------------------------------------------------------...
12/06/2014

നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങള്‍
-----------------------------------------------------------------------
ഗൃഹങ്ങളില്‍ നിലവിളക്ക്
തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങള്‍
മൂന്നു തിരീയീട്ടു വിളക്ക് കത്തിക്കുമ്പോള്‍ കിഴക്കും പടിഞ്ഞാറും വടക്കും വേണം തിരികള്‍ വരുവാന്‍. അഞ്ച് തിരി ഉള്ളപ്പോള്‍ നാലു ദിക്കിലേക്കും ഓരോ തിരിയും അഞ്ചാമത്തെ തിരി വടക്ക് കിഴക്ക് ദിശയീലേക്കും വേണം വരുവാന്‍.
ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളക്ക് വെറും നിലത്ത് അല്ലെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥലത്തോ വെക്കാന്‍ പാടില്ല . ഇലയീലോ,പൂവ്‌ ഉഴിഞ്ഞിട്ട്‌ അതിന്റെ പുറത്ത് വെക്കാം.
എള്ളെണ്ണ ഉപയോഗിച്ച്‌ വിളക്ക്‌ കത്തിക്കുകത്തിക്കുന്നതാണു ഉത്തമം.
കരിന്തിരി കത്തരുത്.
—————————————————————
സന്ധ്യാദീപവന്ദന ശ്ലോകം
ശിവം ഭവത് കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം
മമ ദുഖ വീനാശായ ശ്രീ സന്ധ്യാദീപം നമോസ്തുതെ
—————————————————————
സന്ധ്യാദീപം കാണിക്കുമ്പോള്‍
ശുഭം ഭവത്‌ കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ ശത്രു വീനാശായ സന്ധ്യാദീപം നമൊ നമ:
————————————————————————————–
സന്ധ്യാദീപം കാണുമ്പോള്‍
ശുഭം കരോതി കല്യാണം ആരോഗ്യം ധനസമ്പദ:
ശത്രു ബുദ്ധി വീനാശായ ദീപജ്യോതീര്‍ നമൊസ്തുതെ
—————————————————————————————
ദീപജ്യോതി: പരം ബ്രഹ്മ
ദീപജ്യോതീര്‍ ജനാര്‍ദന
ദീപോ ഹരത് മേ പാപം
സന്ധ്യാ ദീപം നമാമ്യഹാം

എല്ലാവർക്കും ശുഭദിനാശംസകൾഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃകുളി കഴിഞ്ഞ് നനച്ച ഭസ്മം തന്നെ ധരിക്കുന്നതെന്തിന്?ഭസ്മധാരണത്തെപ്പറ്റി ചിന്ത...
21/05/2014

എല്ലാവർക്കും ശുഭദിനാശംസകൾ
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
കുളി കഴിഞ്ഞ് നനച്ച ഭസ്മം തന്നെ ധരിക്കുന്നതെന്തിന്?
ഭസ്മധാരണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ചില നേരത്ത് നനച്ച ഭസ്മം ധരിക്കണമെന്നും മറ്റുചിലപ്പോള്‍ നനയ്ക്കാത്ത ഭസ്മം ധരിക്കണമെന്നും പറയാറുണ്ട്‌. ഇത് വൈരുദ്ധ്യമല്ലേയെന്ന് ചോദിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇതിനുത്തരം നല്‍കാന്‍ പഴമക്കാര്‍ക്കായില്ലെങ്കിലും ഭസ്മത്തിലെ ഔഷധവീര്യത്തെപ്പറ്റി അവര്‍ക്ക് നല്ല ബോധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം.
രാവിലെ ഉണര്‍ന്ന് കൈകാല്‍മുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മചട്ടിയില്‍ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മര്‍മ്മസ്ഥാനങ്ങളിലും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പുരട്ടുന്നത് കാണാന്‍ ചിലര്‍ക്കെങ്കിലും ഭാഗ്യമുണ്ടായിട്ടുണ്ട്. സന്ധ്യാസമയത്തും കൈകാല്‍മുഖം കഴുകി വന്നശേഷവും ഇങ്ങനെ ഭസ്മം പുരട്ടാറുണ്ട്. ഈ രണ്ടു സമയങ്ങളിലും അവര്‍ അണിഞ്ഞിരുന്നത് നനയ്ക്കാത്ത ഭാസ്മമായിരുന്നു.
എന്നാല്‍ കുളികഴിഞ്ഞ് വന്നതിനുശേഷമാകട്ടെ ഭസ്മമെടുത്ത് നനച്ചാണ് ദേഹത്ത് പുരട്ടിയിരുന്നത്.
ഈ രണ്ടു തരത്തിലുള്ള ഭസ്മധാരണരീതികള്‍ കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തില്‍ അമിതമായുണ്ടാകുന്ന ഈര്‍പ്പത്തെ വലിച്ചെടുത്തു നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്നാണ്.
ഇത്രയും രേഖപ്പെടുത്തുമ്പോള്‍, നമ്മുടെ ശരീരത്തില്‍ എങ്ങിനെയാണ് രാവിലെയും സന്ധ്യയ്ക്കും മാത്രം അണുബാധയുണ്ടാവുകയെന്ന ചോദ്യം സ്വാഭാവികം. രാത്രിയില്‍ ഒരു വ്യക്തി കിടന്നുറങ്ങുമ്പോള്‍ അയാളുടെ കിടക്കയില്‍ ലക്ഷകണക്കിന് അണുക്കളാണ് വിഹരിക്കുന്നതെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുപോലെതന്നെ സന്ധ്യാവേളയിലും അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ ഇതിനകം തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതും നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്.
കുളിക്കുന്ന സമത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാനും ക്രമേണ അതിലൂടെ കൊഴുപ്പ് വര്‍ദ്ധിച്ച് അങ്ങനെ സന്ധിവാതമായി മാറാനുമുള്ള സാധ്യത ശാസ്ത്രം തള്ളികളയുന്നില്ല. ഇങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ച ശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.
ഭസ്മധാരണം നടത്തുമ്പോള്‍ ചൊല്ലാനായി ആചാര്യന്മാര്‍ മന്ത്രവും വിധിച്ചിട്ടുണ്ട്.
" ഓം അഗ്നിരിതി ഭസ്മ ജലമിതി ഭസ്മ
സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ
സര്‍വം ഹവാ ഇദം ഭസ്മേ
മന ഏതാനി ചക്ഷും ഷി ഭസ്മ."

Address

Cheravally, Kayamkulam
Alleppey
690502

Telephone

9037632109

Website

Alerts

Be the first to know and let us send you an email when Puthukkulangara Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share