Sreerama Swami Temple vettackal

Sreerama Swami Temple vettackal Sreerama Temple
Vettackal p.o. Cherthala,
alappuzha.

ಸ್ವಾಗತ....
29/06/2023

ಸ್ವಾಗತ....

വിഷു ആശംസകൾ....
13/04/2023

വിഷു ആശംസകൾ....

17/05/2022
ഹരേ ...രാമ ...ഹരേ ...രാമ ..
07/04/2020

ഹരേ ...രാമ ...ഹരേ ...രാമ ..

ஒத்திவைக்கப்பட்டது   ராமாயண சத்ரா    புதிய தேதி பின்னர் அறிவிக்கப்படும்
23/03/2020

ஒத்திவைக்கப்பட்டது ராமாயண சத்ரா புதிய தேதி பின்னர் அறிவிக்கப்படும்

സ്വാഗതം ....
05/03/2020

സ്വാഗതം ....

ശ്രീരാമസേവാസമിതി പ്രവർത്തങ്ങളിൽ പങ്കാളികളാകു .....நாம் பெறும் ஒன்றைக் கொடுப்பதே மிகப் பெரிய நற்பண்புகளில் ஒன்றாகும்...
02/03/2020

ശ്രീരാമസേവാസമിതി പ്രവർത്തങ്ങളിൽ പങ്കാളികളാകു .....
நாம் பெறும் ஒன்றைக் கொடுப்பதே மிகப் பெரிய நற்பண்புகளில் ஒன்றாகும்...

നാടിനെ നന്മയിലേക്ക് ഉണർത്തുവാനായിട്ടുള്ള ഈ മഹനീയ സത്രത്തിലേക്ക് ഓരോ യുവജനങ്ങളെയും സാദരം സ്വാഗതം ചെയ്യുന്നു.....
27/02/2020

നാടിനെ നന്മയിലേക്ക് ഉണർത്തുവാനായിട്ടുള്ള ഈ മഹനീയ സത്രത്തിലേക്ക് ഓരോ യുവജനങ്ങളെയും സാദരം സ്വാഗതം ചെയ്യുന്നു.....

25/02/2020

ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ്‌ ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.
അഞ്ചു തലകളുള്ള ഹനുമാന്റെ വിരാട്രൂപം "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. വരാഹമൂർത്തി വടക്കും, നരസിംഹമൂർത്തി തെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇത്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവരക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ.
ബ്രഹ്മപുരാണത്തിൽ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം.
തിരുവനന്തപുരത്തെ പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം, ആലപ്പുഴജില്ലയിൽചേർത്തലയിലുള്ള വെട്ടയ്‌ക്കൽശ്രീരാമസ്വാമിക്ഷേത്രം, എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള ഹനുമാൻ ക്ഷേത്രം, എറണാകുളം ജില്ലയിലെ ആലുവയിലുള്ള ദേശം ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം, കൊല്ലം ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം, തൃശ്ശൂർ ജില്ലയിലെ നാട്ടികയിലുള്ള ഹനുമാൻസ്വാമിക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. വടമാലയും വെറ്റിലമാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത്പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.

Address

Vettackal P. O. , Cherthala,
Alappuzha
688529

Website

Alerts

Be the first to know and let us send you an email when Sreerama Swami Temple vettackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share