NSS Karayogam No.4204

NSS Karayogam No.4204 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSS Karayogam No.4204, Religious organisation, NSS Karayogam No. 4204, Adoor.

12/10/2025

ഏഴംകുളം മേഖലാ നായർ മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ ചെറുകുന്നത്ത് ഹരിഹരവിലാസം 4204 -ാo നമ്പർ NSS കരയോഗം

ഏഴംകുളം മേഖലാ നായർ മഹാസമ്മേളനം12/10/2025
12/10/2025

ഏഴംകുളം മേഖലാ നായർ മഹാസമ്മേളനം
12/10/2025

24/09/2025

ഓണാഘോഷം 2025

ചെറുകുന്നത്ത് 4204-ാംനമ്പർ ഹരിഹരവിലാസം എൻ. എസ്സ്.എസ്സ് കരയോഗത്തിൻ്റെ കുടുംബ സംഗമവും ആദ്ധ്യാത്മിക പാഠശാലയുടെ 24-ാമത് വാർഷ...
23/09/2025

ചെറുകുന്നത്ത് 4204-ാംനമ്പർ ഹരിഹരവിലാസം എൻ. എസ്സ്.എസ്സ് കരയോഗത്തിൻ്റെ കുടുംബ സംഗമവും ആദ്ധ്യാത്മിക പാഠശാലയുടെ 24-ാമത് വാർഷികവും ഓണാഘോഷവും 21/9/2025 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 8.00 മണിക്ക് പതാക ഉയർത്തലിനു ശേഷം, അത്തപ്പൂക്കളം ഒരുക്കി. ആദ്ധ്യാത്മിക പഠന ക്ലാസ്സിനു ശേഷം ഭഗവദ്ഗീത പാരായണം, പുരാണ പ്രശ്നോത്തരി, പ്രസംഗ മത്സരം എന്നിവ നടന്നു. അതിനു ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക കലാ മൽസരങ്ങൾ നടന്നു. ബാലസമാജം കുട്ടികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട്, വനിതാ സമാജം അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ട്, നാടൻപാട്ട്, ബാല സമാജത്തിലേയും വനിതാ സമാജത്തിലേയും അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ബാലസമാജം അംഗം ഗൗരി കൃഷ്ണ അവതരിപ്പിച്ച നൃത്തം എന്നിവ ഓണാഘോഷം മനോഹരമാക്കി. പുരുഷൻമാരുടേയും സ്ത്രീകളുടെയും വടം വലി മൽസരത്തിനു ശേഷം ഓണ സദ്യ നടന്നു. ഉച്ചയ്ക്കു ശേഷം കരയോഗം പ്രസിഡണ്ട് P N ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ കുടുംബ സംഗമം എൻ.എസ്സ്.എസ്സ് നായക സഭാംഗവും താലൂക്ക് യൂണിയൻ ചെയർമാനുമായ ഡോ. കെ.ബി. ജഗദീഷ് ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി എസ്സ്. സുധാകരൻ നായർ സ്വാഗതം ആശംസിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ജി. അജിത് കുമാർ, യൂണിയൻ കമ്മറ്റി അംഗങ്ങളായ C R ദേവലാൽ, അഡ്വ. P ഹരി, വനിതാ സമാജം പ്രസിഡണ്ട് ബി.ലത , എന്നിവർ സംസാരിച്ചു. എൻ. എസ്സ്.എസ്സ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട Dr. K B ജഗദീഷിനെ കരയോഗം പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ പ്രസിഡണ്ട് എം. രാജേന്ദ്രൻ പിള്ള അനുമോദന പ്രസംഗം നടത്തി. ഇപ്രാവശ്യത്തെ സംസ്ഥാന സ്കൂൾ പ്രവേശനോൽസവത്തിൻ്റെ ഗാനരചയിതാവ് നമ്മുടെ കരയോഗ കുടുംബ അംഗം ഭദ്ര ഹരിയെ അനുമോദിച്ചു.
ബാലസമാജം റിപ്പോർട്ട് ജോയിൻ്റ് സെക്രട്ടറി ഗൗതമി എം.പിള്ളയും വനിതാ സമാജം റിപ്പോർട്ട് സെക്രട്ടറി നിർമ്മല രഘുവും അവതരിപ്പിച്ചു. രാവിലെ മുതൽ നടന്ന വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് എം.മധുസൂദനൻ നായർ നന്ദി പ്രകാശിപ്പിച്ച യോഗം ദേശീയഗാനത്തോടെ വൈകിട്ട് 5.00 മണിക്ക് പര്യവസാനിച്ചു. ഓണാഘോഷവും കുടംബ സംഗമവും വൻ വിജയമാക്കാൻ സർവ്വാത്മനാ സഹകരിച്ച ഭരണസമതി അംഗങ്ങൾക്കും മാന്യ കരയോഗ അംഗങ്ങൾക്കും വനിതാ സമാജം അംഗങ്ങൾക്കും ബാലസമാജം അംഗങ്ങൾക്കും വിശിഷ്യാ മനോഹരങ്ങളായ കലാപരിപാടികൾ വളരെ തയ്യാറെടുപ്പോടെ അവതരിപ്പിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

23/07/2025
23/07/2025

രാമായണ മാസാചരണം 7-ാം ദിവസം

ഒന്നാം ദിവസംപാലം തലയ്ക്കൽ വീട്
17/07/2025

ഒന്നാം ദിവസം
പാലം തലയ്ക്കൽ വീട്

രാമായണ മാസാചരണം 2025
17/07/2025

രാമായണ മാസാചരണം 2025

ചെറുകുന്നത്ത് 4204 -ാം നമ്പർ ഹരിഹരവിലാസം NSS കരയോഗത്തിൻ്റെ പൊതുയോഗം 25/5/2025 ഞായറാഴ്ച രാവിലെ 10.00 മണിക്ക് പ്രസിഡണ്ട് P...
30/05/2025

ചെറുകുന്നത്ത് 4204 -ാം നമ്പർ ഹരിഹരവിലാസം NSS കരയോഗത്തിൻ്റെ പൊതുയോഗം 25/5/2025 ഞായറാഴ്ച രാവിലെ 10.00 മണിക്ക് പ്രസിഡണ്ട് P N ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടി. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ആദ്ധ്യാത്മിക പഠനശാലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ സെക്രട്ടറി സുധാകരൻ നായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എം. മധുസുദനൻ നായർ, താലൂക്ക് യൂണിയൻ പ്രതിനിധികളായ എം. രാജേന്ദ്രൻ പിള്ള, അനിൽ കുമാർ മറ്റത്ത്, ജോയിൻ്റ് സെക്രട്ടറി രമേശ് കുമാർ, പ്രകാശ്, ഹരികുമാരൻ നായർ, പ്രകാശ് കൗസ്തുഭം, ഹരീന്ദ്രനാഥ്, നിർമ്മലരഘു, സരസ്വതിയമ്മ എന്നിവർ സംസാരിച്ചു. യോഗത്തോടനുബന്ധിച്ച് രക്ത സമ്മർദ്ദം, പ്രമേഹം എന്നിവയുടെ സ്ക്രീനിംഗ് ഉണ്ടായിരുന്നു.ട്രഷറർ അപ്പുക്കുട്ടൻ നായർ നന്ദി പ്രകാശിപ്പിച്ചു.
യോഗാനന്തരം * ലഹരി വിരുദ്ധ ബോധവൽക്കരണവും , കൗമാരപ്രായക്കാരായ കുട്ടികളിലെ ബൗദ്ധികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തിൽ കേരളാ ഹോമിയോപ്പതി വകുപ്പിൻ്റെ സദ്ഗമയ പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ ഡോ. ജയചന്ദ്രൻ P. കമ്മത്ത് നയിച്ച ക്ലാസ്സ് നടന്നു.
ദേശീയ ഗാനത്തോടെ യോഗം 1.00 മണിക്ക് പര്യവസാനിച്ചു.

സമുദായ ആചാര്യൻ മന്നത്ത് പത്മനാഭൻ്റ 55-ാമത് സമാധിദിനം ചെറുകുന്നത്ത് 4204-ാം നമ്പർ ഹരിഹര വിലാസം NSS കരയോഗത്തിൻ്റെ ആഭിമുഖ്യ...
25/02/2025

സമുദായ ആചാര്യൻ മന്നത്ത് പത്മനാഭൻ്റ 55-ാമത് സമാധിദിനം ചെറുകുന്നത്ത് 4204-ാം നമ്പർ ഹരിഹര വിലാസം NSS കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, പ്രാർത്ഥന, NSS രൂപവൽക്കരണ വേളയിൽ ചെയ്ത പ്രതിജ്ഞ പുതുക്കൽ എന്നിവയോടു കൂടി സമുചിതമായി ആചരിച്ചു.

Address

NSS Karayogam No. 4204
Adoor
691523

Website

Alerts

Be the first to know and let us send you an email when NSS Karayogam No.4204 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share