St. Thomas Indian Orthodox Church, Sligo

St. Thomas Indian Orthodox Church, Sligo St Thomas Indian Orthodox Church, Sligo ,Ireland

✨ Hearty Congratulations! ✨We are delighted to share the proud achievement of our parish members from St. Thomas Indian ...
10/06/2026

✨ Hearty Congratulations! ✨

We are delighted to share the proud achievement of our parish members from St. Thomas Indian Orthodox Church, Sligo, Ireland.

👏 Mr. Ninan Thomas on being elected as President of the Indian Association Sligo
👏 Mr. Moncy Varghese on being elected as Treasurer of the Indian Association Sligo

Your dedication and commitment to the community are truly inspiring. May God bless you abundantly as you take on these new responsibilities.

📖
ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഇടവകാംഗമായ ശ്രീ നൈനാൻ തോമസിനും, ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഇടവകയുടെ ട്രസ്റ്റി കൂടിയായ ശ്രീ മോൻസി വർഗ്ഗീസിനും ആശംസകൾ.

🙏 Wishing you both continued success and God’s guidance in all your endeavors.

Our next Holy Qurbana will be celebrated on Sunday, 14th  June 2026 at 9:00 am celebrated by our Vicar Rev. Fr. Ninan P....
29/05/2026

Our next Holy Qurbana will be celebrated on Sunday, 14th June 2026 at 9:00 am celebrated by our Vicar Rev. Fr. Ninan P.Kuriakose.

Location: Ballisodare Community Center, Ballisodare, Sligo , F91 YK76
https://share.google/65xU5vXbFGhlfNk5n

Thank you,
St Thomas Indian Orthodox Church, Sligo

17/05/2026

സ്ലൈഗോ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 17 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിച്ചു. ബാലിസഡെയർ കമ്മ്യൂണിറ്റി സെന്ററിൽ (Ballysadare Community Centre) വെച്ചാണ് പെരുന്നാൾ ചടങ്ങുകൾ നടന്നത്.
രാവിലെ 9:30 ന് ആരംഭിച്ച പ്രഭാത നമസ്കാരത്തോടെയാണ് പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കമായത്. തുടർന്ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനകളും നടന്നു. നിരവധി വിശ്വാസികളാണ് പെരുന്നാൾ ചടങ്ങുകളിൽ പങ്കുചേരാനും വിശുദ്ധന്റെ മധ്യസ്ഥത തേടാനുമായി എത്തിയത്.
ശുശ്രൂഷകൾക്ക് ശേഷം പെരുന്നാളിന്റെ ഭാഗമായി നേർച്ച വിളമ്പും ക്രമീകരിച്ചിരുന്നു. ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ ഇടവകാംഗങ്ങൾക്കും ഭാരവാഹികൾക്കും ചർച്ച് കമ്മിറ്റി നന്ദി അറിയിച്ചു. സ്ലൈഗോയിലെയും പരിസരപ്രദേശങ്ങളിലെയും ഓർത്തഡോക്സ് വിശ്വാസികൾക്ക് ആത്മീയമായ ഒരു ഒത്തുചേരലിന്റെ വേദിയായി ഈ വർഷത്തെ പെരുന്നാൾ മാറി

The St. Thomas Indian Orthodox Church celebrated the Feast of St. George today, 17 May 2026, with a blessed gathering at...
17/05/2026

The St. Thomas Indian Orthodox Church celebrated the Feast of St. George today, 17 May 2026, with a blessed gathering at the Ballisodare Community Centre. The solemn Holy Qurbana and Benediction were led by the Vicar, Fr. Ninan P. Kuriakose, drawing numerous devotees to prayer. The spiritual celebration featured the traditional sharing of Nercha and marked a joyful milestone as the parish warmly welcomed several new members into their growing church community.

അയർലണ്ടിലെ സ്ലൈഗോ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ (യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനം) ആഭിമുഖ്യത്തിൽ വിശുദ്ധ ഗീ...
30/04/2026

അയർലണ്ടിലെ സ്ലൈഗോ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ (യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനം) ആഭിമുഖ്യത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. 2026 മെയ് 17 ഞായറാഴ്ച രാവിലെ 9:30 മുതൽ ബാലിസോഡെയർ കമ്മ്യൂണിറ്റി സെന്ററിലാണ് പെരുന്നാൾ ചടങ്ങുകൾ നടക്കുന്നത്.

ഫാ. നൈനാൻ പി. കുര്യാക്കോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ വിശുദ്ധ കുർബാന, ആശീർവാദം (Benediction) , നേർച്ച എന്നിവ ഉണ്ടായിരിക്കും

The St. Thomas Indian Orthodox Church conducted the Holy Qurbana on Sunday, April 26, 2026, at St. John’s Hospital Chape...
30/04/2026

The St. Thomas Indian Orthodox Church conducted the Holy Qurbana on Sunday, April 26, 2026, at St. John’s Hospital Chapel.

The service, led by Fr. Ninan P. Kuriakose, was attended by members of the community and marked by prayer and devotion. The gathering reflected unity and strong faith among the faithful in the region.

Our next Holy Qurbana is being celebrated on the Sunday 26th  April 2026 at 08:30AM by our vicar Rev. Fr.Ninan.P.Kuriako...
20/04/2026

Our next Holy Qurbana is being celebrated on the Sunday 26th April 2026 at 08:30AM by our vicar Rev. Fr.Ninan.P.Kuriakose.

Church Location: ST JOHNS HOSPITAL CHAPEL, SLIGO

Happy Easter
04/04/2026

Happy Easter

04/04/2026

മരണത്തെയും പാപത്തെയും ജയിച്ച് ക്രിസ്തുനാഥൻ മഹത്വത്തോടെ ഉയിർത്തെഴുന്നേറ്റ സന്തോഷകരമായ ദിനം! ഇരുളിനുമേൽ വെളിച്ചവും, മരണത്തിന്മേൽ നിത്യജീവനും വിജയം നേടിയതിന്റെ പ്രഘോഷണമാണ് ഓരോ ഈസ്റ്ററും. നമ്മുടെ ജീവിതത്തിലെ തകർച്ചകളിൽ നിന്നും നിരാശകളിൽ നിന്നും പ്രത്യാശയുടെ പുതിയ പുലരിയിലേക്ക് ഉയിർത്തെഴുന്നേൽക്കാൻ ഈ പെരുന്നാൾ നമുക്ക് പ്രചോദനമാകട്ടെ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഈ വലിയ പെരുന്നാൾ ഏവർക്കും അനുഗ്രഹീതമാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഉയിർപ്പ് പെരുന്നാൾ മംഗളങ്ങൾ! 🌸🕊️

കർത്താവിന്റെ യെരൂശലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുമ്പോൾ, അയർലണ്ടിലെ സ്ലൈഗോ...
30/03/2026

കർത്താവിന്റെ യെരൂശലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുമ്പോൾ, അയർലണ്ടിലെ സ്ലൈഗോ (Sligo) സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ (STIOC) പെരുന്നാൾ ശുശ്രൂഷകൾ ഭക്തിപൂർവ്വം നടന്നു. ബാലിസാഡയർ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങുകളിൽ സ്ലൈഗോയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വിശ്വാസികൾ പങ്കെടുത്തു.

കർത്താവിന്റെ യെരൂശലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുമ്പോൾ, അയർല....

Address

Sligo

Website

Alerts

Be the first to know and let us send you an email when St. Thomas Indian Orthodox Church, Sligo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share