Loving Actions/Union Christian Fellowship

Loving Actions/Union Christian Fellowship Proclaiming God's Word to reach out the people those who are in different needs,showing Christ through our actions and deeds

പ്രീയ സുഹൃത്തുക്കളേ , ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു നിങ്ങളെ ഞാൻ വിനയപൂർവ്വം ക്ഷണിക്കുന്നു. ആത്മീയ ജീവിതത്തിൽ അറിഞ്ഞിരിക്കേ...
05/12/2023

പ്രീയ സുഹൃത്തുക്കളേ ,
ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു നിങ്ങളെ ഞാൻ വിനയപൂർവ്വം ക്ഷണിക്കുന്നു.

ആത്മീയ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ദൈവീക സത്യങ്ങളുടെ കലവറയാണ് ഈ പുസ്തകം. ക്രിസ്തു ഏറ്റെടുത്ത ന്യായവിധി മുതൽ വെള്ളസിംഹാസന ന്യായവിധിവരെയുള്ള ദൈവീക സത്യങ്ങളുടെ തീവ്രവും ഗഹനവുമായ ഒരു പഠന പുസ്തകം നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു.

ഒരു പക്ഷേ ന്യായവിധി എന്ന വിഷയം നിങ്ങൾ വായിക്കുകയോ കേൽക്കുകയോ ചെയ്തിട്ടുണ്ടാകും എന്നാലും ഈ പുസ്തകം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഉന്നതമായ അറിവുകളുടെ നിലവാരത്തിലേക്കായിരിക്കുമെന്നു ഞാൻ നിങ്ങൾക്കു ഉറപ്പുതരുന്നു. 

എന്റെ രണ്ടു പുസ്തകങ്ങളും ഇരുകൈനീട്ടി സ്വീകരിച്ച മാന്യ വായനക്കാർ ഇതിനേയും സ്വീകരിച്ച് അനുഗ്രഹിക്കണമെന്നു അപേക്ഷിക്കുന്നു.

പ്രാർത്ഥനയോടെ

ഷാജി ഏബ്രഹാം.

ദൈവീക ന്യായവിധി ; ഗോൽഗോഥാ മുതൽ ശുഭ്രസിംഹാസനം വരെ എന്ന എന്റെ അടുത്ത പുസ്തകത്തിൽ , യഹൂദൻ നേരിട്ട ന്യായവിധിയുടെ വിശദമായ വിവ...
12/10/2023

ദൈവീക ന്യായവിധി ; ഗോൽഗോഥാ മുതൽ ശുഭ്രസിംഹാസനം വരെ എന്ന എന്റെ അടുത്ത പുസ്തകത്തിൽ , യഹൂദൻ നേരിട്ട ന്യായവിധിയുടെ വിശദമായ വിവരണം കൊടുത്തിട്ടുണ്ട്. ബിസി 712 മുതൽ ആരംഭിക്കുന്ന അവരുടെ 1948 വരെ നെബൂഖദ്‌നേസർ രാജാവ് മുതൽ ഹിറ്റ്ലർവരെയുള്ള ഭാരണാധികാരികളുടെ  നേതൃത്വത്തിൽ അവരനുഭവിച്ച പീഡകൾ ഹൃദയഭേദകമാണ് . അക്ഷരാർത്ഥത്തിൽ അതുകൊണ്ടും യഹൂദന്റെ പീഡ അവസാനിക്കുന്നില്ല. ഇന്നും അത് തുടരുന്നു. ഇത് ഇവിടംകൊണ്ടും അവസാനിക്കുകയും ഇല്ല. ഇനി വരുവാനുള്ള അന്തിക്രിസ്തുവും അവരെ പീഡിപ്പിക്കാതെ ഒഴിഞ്ഞുമാറില്ല എന്ന് വിശുദ്ധ തിരുവെഴുത്തു പറയുന്നു.
ഈ ജാതി ഇതുവരെ കടന്നുപോയ കാഠിന്യമേറിയ മുൾപ്പാതകളുടെ അനുഭവവും ഇനി വരുവാനുള്ളതുമായ പീഡകളുടെ സമ്പൂർണ്ണ വിവരണമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

യഹൂദന്റെ ചരിത്രപഠനം എന്നത് യഥാർത്ഥത്തിൽ അത് ദൈവത്തിലേക്ക് തിരിയുന്ന ചൂണ്ടുപലക ആണ്.

ചരിത്രത്തിലൂടെ യഹൂദനെ മനസിലാക്കാനും അതിലൂടെ ദൈവീക പ്രവചങ്ങളിലേക്കു ഒരു തിരനോട്ടം നടത്താനും ഉപകരിക്കുന്ന പഠന പുസ്തകമാണ് ഇത്. ദൈവം അനുവദിച്ചാൽ ഡിസംബർ അവസാനം ഈ പുസ്തകം പ്രകാശനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

പ്രാർത്ഥിക്കുക
കാത്തിരിക്കുക.

ഷാജി ഏബ്രഹാം

God has enabled Loving Actions and Union Christian Fellowship to provide food kits to the missionaries who are working i...
03/06/2021

God has enabled Loving Actions and Union Christian Fellowship to provide food kits to the missionaries who are working in Delhi (27) West Bengal ( 100) and Odisha ( 30).
Thanks for your sacrificial gifts.
God bless you.
With prayers.

യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വർഷാരംഭ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.അനുഗ്...
29/12/2020

യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വർഷാരംഭ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

അനുഗ്രഹിക്കപ്പെട്ട ദൈവ ദാസൻ
Rev. Dr. Martin Alphonse ( USA) ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. കൂടാതെ ജീവൽസ്പർശിയായ അനുഭവങ്ങളെ ദൈവ മക്കൾ പങ്കിടുന്നു..!!

കഴിഞ്ഞ ആഴ്ചത്തെ പഠനം.....The Nature of Death. ----------------------Death is a separation of the spiritual nature from t...
17/11/2020

കഴിഞ്ഞ ആഴ്ചത്തെ പഠനം.....

The Nature of Death.
----------------------
Death is a separation of the spiritual nature from the body.

ശരീരത്തിൽ നിന്നും ആത്മാവ് വേര്പിരിയുന്നതിനെ മരണം എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
മരണത്തിന്റെ ആദ്യ വിധി വരുന്നത് ഉൽപ്പത്തി പുസ്തകത്തിൽ ആണ്.
" നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും." (ഉല്പത്തി 3:19 )
മണ്ണിൽ നിന്നും എടുത്ത ശരീരം മണ്ണിലേക്ക് പോകുന്നു. എന്നാൽ അവനെ ജീവനുള്ളവനാക്കി തീർത്തത് ദൈവം അവനിൽ ജീവ ശ്വാസമായി ഊതിയ ആത്മാവ് ദൈവത്തിന്റേതായിരുന്നു. അത് ഒരിക്കലും മണ്ണിൽ ചേരേണ്ടതു അല്ലായിരുന്നു.
മരണത്തോടുകൂടി ആത്മാവ് മറ്റൊരിടത്തേക്ക് പോകുന്നു എന്ന് സഭാപ്രസംഗി 12:7 ൽ പറഞ്ഞിരിക്കുന്നു.
" പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും."

ശരീരം ആത്മാവിനെ ഉപേക്ഷിക്കുന്നതാണ് മരണം എന്ന് തിരുവചനം പഠിപ്പിക്കുന്നു.
താഴെയുള്ള ബൈബിൾ വാക്യങ്ങൾ അത് സൂചിപ്പിക്കുന്നു.
Abraham gave up ghost ( Gen. 25:8)
Issac gave up ghost ( Gen. 35:29)
Jacob yielded up the ghost ( Gen. 49:33)

യേശു ക്രിസ്തു അത്യുച്ചത്തിൽ നിലവിളിച്ചു , പിതാവേ എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ തരുന്നു എന്ന് പറഞ്ഞു പ്രാണനെ വിട്ടു " ( Luke 23:46)
അപ്പൊ . പ്രവർത്തി : 5 :5 ,10 അനന്യാസും സഫീറയും പ്രാണനെ വിട്ടു എന്ന് പറയുന്നു. ( Then fell she down straightway at his feet, and yielded up the ghost: )

ആത്മാവ് വിട്ടു പോകുമ്പോൾ മരണം സംഭവിക്കുന്നത് പോലെ വിട്ടുപോയ ആത്മാവ് തിരികെ വരുമ്പോൾ മരിച്ച ആൾ ജീവൻ വീണ്ടും പ്രാപിക്കുന്നതിനെ പറ്റിയും തിരുവചനം പഠിപ്പിക്കുന്നു.
ഏലിയാവ് മരിച്ച കുട്ടിയ്ക്കായി പ്രാർത്ഥിച്ചപ്പോൾ അവളുടെ ആത്മാവ് അവളിലേക്ക്‌ മടങ്ങി വന്നു അവൾ ജീവൻ പ്രാപിച്ചു എന്ന് പറഞ്ഞിരിക്കുന്നു ( 1 Kings 17:20-22)
യായീറൊസിന്റെ കുട്ടിക്കുവേണ്ടി യേശു പ്രാർത്ഥിച്ചപ്പോൾ കുട്ടിയുടെ ആത്മാവ് മടങ്ങി വന്നു എന്ന് പറഞ്ഞിരിക്കുന്നു. (Luke: 8:49-55)
യാക്കോബ് അപ്പോസ്തോലൻ പറഞ്ഞിരിക്കുന്നു " ആത്മാവില്ലാത്ത ശരീരം മരിച്ചതാണെന്നു " (2:26)
പുതിയനിയമത്തിലുടനീളം ഈ ആശയം ആണ് ദൈവാത്മാവ് നൽകിയിരിക്കുന്നത്.

ഇനി അടുത്ത ചോദ്യം...???

ഇങ്ങനെ ശരീരത്തിൽ നിന്നും വേർപെടുന്ന ആത്മാവ് എവിടേക്കു പോകുന്നു.
The abode of the departed spirit.
—————————————————-

ആത്മാവ് എവിടേക്കു പോകുന്നു ?
അന്തരീക്ഷത്തിൽ കറങ്ങി നടക്കുമോ ?
ഏതെങ്കിലും ശരീരത്തിൽ കുടിയിരിക്കുമോ ?

ഒരിക്കലും ഇല്ല ....!!!

പിന്നെ ദൈവ വചനം എന്ത് പറയുന്നു.?

ക്രിസ്തുവിന്റെ സ്വർഗാരോഹണം വരെ മരിച്ചവർ എവിടെ പോയിരുന്നു എന്നും , അതിനു ശേഷം ഇന്നുവരെ എവിടെ പോകുന്നു എന്നും ദൈവ വചനം വ്യക്‌തമായി പഠിപ്പിക്കുന്നു.

ആദം മുതൽ ക്രിസ്‌തുവരെ വേർപെട്ട ആത്മാക്കൾ പോകുന്ന സ്ഥലത്തെ പറ്റി ദൈവവചനം പഠിപ്പിക്കുന്നത് അറിയണമെങ്കിൽ മൂല ഭാഷയായ ഹീബ്രു / ഗ്രീക്ക് ഭാഷയിൽ ഉള്ള വ്യാഖ്യാനം നോക്കേണ്ടതുണ്ട്. ഇഗ്ലീഷ് ഭാഷാന്തരം മരിച്ചവർ പോകുന്ന സ്ഥലത്തിന് Hell ( നരകം ) എന്ന് പൊതുവായി മാത്രമേ പറയുന്നുള്ളൂ.

ഉദാഹരണം :

1 .
ലൂക്കോസ് 16
22. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
Luke 16
22. And it came to pass, that the beggar died, and was carried by the angels into Abraham's bosom: the rich man also died, and was buried;
23. ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:
Luke 16
23. And in hell he lift up his eyes, being in torments, and seeth Abraham afar off, and Lazarus in his bosom.
ഇഗ്ലീഷിൽ Hell എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ Hades (ഹെഡിസ് ) എന്ന വാക്കാണ് ഉപയോഗിക്കേണ്ടത് . മലയാളത്തിൽ പാതാളം എന്ന വാക്കും. ( മലയാളം ബൈബിളിൽ പാതാളം എന്നാണ് ചേർത്തിരിക്കുന്നത് )

2 .
മത്തായി 23: 33. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
Matthew 23
33. Ye serpents, ye generation of vipers, how can ye escape the damnation of hell?
ഇവിടെയും Hell എന്ന വാക്കാണ് വന്നിരിക്കുന്നതു.
ഗ്രീക്കിൽ ഇതിനു Gehenna ( ഗിഹെന്ന )എന്ന സ്ഥലമാണ് ഉദ്ദേശിച്ചിട്ടുള്ളത്. അത് അന്ത്യ ന്യായവിധിക്കു ശേഷം ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത സ്ഥലത്തെ കുറിക്കുന്നു. തീപ്പൊയ്ക എന്നും വിശുദ്ധ വചനത്തിൽ കാണുന്ന സ്ഥലമാണ് ഇത്. എന്നാൽ നരകം എന്ന് പൊതുവായ സ്ഥലത്തെ കുറിച്ചാണ് ഇവിടെ പറഞ്ഞരിക്കുന്നതു.
3 )
2 പത്രൊസ് 2:4. പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
2 Peter 2:4. For if God spared not the angels that sinned, but cast them down to hell, and delivered them into chains of darkness, to be reserved unto judgment;

ഇവിടെയും Hell എന്ന പൊതുവായ സ്ഥലത്തെ പറ്റി പറഞ്ഞിരിക്കുന്നു. എന്നാൽ ഗ്രീക്കിൽ Tarturas ( റ്റാര്ട്ടറ്സ് ) എന്ന സ്ഥലമാണ് ഗ്രീക്കിൽ പറഞ്ഞിരിക്കുന്നത്. ദൈവത്തോട് മത്സരിച്ച ദൂതന്മാരെ അന്ത്യ ന്യായവിധി വരെ ചങ്ങലക്കിട്ടു സൂക്ഷിച്ചിരിക്കുന്ന സ്ഥലം ആണ്. അതിനും പൊതുവായ നരകം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇങ്ങനുള്ള തെറ്റ് പുതിയ നിയമത്തിൽ മാത്രമല്ല പഴയ നിയമത്തിന്റെ ഭാഷാന്തരത്തിലും കാണാൻ കഴിയും. എന്നാൽ മൂല ഭാഷ എന്ത് പറയുന്നു എന്ന് പഠിച്ചാൽ മരണത്തോടെ ആത്മാക്കൾ എവിടേക്കാണ് പോയിരുന്നതെന്നു മനസിലാക്കാൻ കഴിയും.

ഹെടീസ് അല്ലെങ്കിൽ പാതാളത്തിന്റെ സ്ഥാനം എവിടെ ..?

പാതാളം എന്നത് ഭൂമിയുടെ അധോഭാഗത്തു എന്ന് തിരുവചനം പഠിപ്പിക്കുന്നു.
ഉൽപ്പത്തി : 37:35 ൽ ഇങ്ങനെ വായിക്കുന്നു. " ഞാൻ ദുഖത്തോടെ പാതാളത്തിലേക്കു ഇറങ്ങും എന്ന് "
“ I will go down to Sheol ( Hades )”
പുതിയ നിയമത്തിലും പാതാളം ഭൂമിയുടെ അധോഭാഗത്താണ് സ്ഥിതി ചെയ്യുന്നതു എന്ന് പറഞ്ഞിരിക്കുന്നു.
Mathew : 11:23 “ നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; “
Luke : 10: 15 ലും ഇതേ വാക്യം യേശു ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട് .

പാതാളം എങ്ങനുള്ള സ്ഥലം ആണ് ..??
അവിടുത്തെ അവസ്ഥ എന്താണ് എന്ന് തിരുവചനം പഠിപ്പിക്കുന്നു.

Hades ( പാതാളം ) എന്ന സ്ഥലത്തു ചിലർക്ക് യാതനയും മറ്റുചിലർക്ക് ആശ്വാസവും കിട്ടുന്നു എന്ന് തിരുവചനം പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ ഉയർപ്പും സ്വര്ഗാരോഹണവും വരെയുള്ള സകല( മരണത്താൽ )വേർപെട്ട ആത്മാക്കളും പോയ സ്ഥലമാണ് പാതാളം ( ഹെടീസ് ). അതിൽ നീതിമാന്മാരും നീതികെട്ടവരും ഉണ്ടായിരുന്നു.
എന്നാൽ നീതികെട്ടവരും ദൈവ നിഷേധികളും പോയ സ്ഥലത്തിന് യാതന സ്ഥലം എന്ന പാതാളത്തിലെ ഒരു സ്ഥലത്തെ പറ്റിയാണ് ക്രിസ്തു പഠിപ്പിച്ചത്.
( ലൂക്കോസ് : 16:22 ,23 )

എന്നാൽ അവിടെ തന്നെ ലാസർ എന്ന മനുഷ്യന്റ ആത്മാവിനു ആശ്വാസം കിട്ടുന്നു എന്നും പറയുന്നു. എന്നാൽ , ഈ രണ്ടു സ്ഥലത്തിനും ഇടയിലായി വലിയൊരു വിടവും ഉണ്ടെന്നും പറയുന്നു.

പാതാളം എന്നത് ഒരു സ്ഥലം ആണെങ്കിലും രണ്ടു തരത്തിൽ ഉള്ള ജീവിത ശൈലിയിൽ ഉള്ളവരും രണ്ടു അനുഭവങ്ങളും രണ്ടു സ്ഥലങ്ങളും കാണുന്നു. എന്നാൽ ഇവരെ തമ്മിൽ വേർതിരിച്ചരിക്കുന്ന ഒരു വലിയ വിടവ്ഉണ്ടെന്നും ക്രിസ്തു പഠിപ്പിക്കുന്നു.

തുടരും.......

പ്രാർത്ഥനയോടെ

ഷാജി ഏബ്രഹാം

Date : 20 /11/2020
Time : 05:30 PM
( U.K. Time ) @11:00 PM (IST)
UCF Weekly Bible Study Hosted by Loving Actions Meetings Please Join ; https://lovingactions.my.webex.com/lovingactions.my/j.php?MTID=m42295642d87dfdedd7b0bff5d9c1b085

പ്രാർത്ഥനയോടെ

ഷാജി ഏബ്രഹാം.

കഴിഞ്ഞ ആഴ്ച്ചയിലെ പഠനത്തിൽ നിന്നും....മനുഷ്യന്റെ മണ്മയവും ആത്മമയവുമായ രണ്ടു അവസ്ഥകളെ പറ്റിയാണ് തിരുവചനം പഠിപ്പിക്കുന്നത്...
10/11/2020

കഴിഞ്ഞ ആഴ്ച്ചയിലെ പഠനത്തിൽ നിന്നും....

മനുഷ്യന്റെ മണ്മയവും ആത്മമയവുമായ രണ്ടു അവസ്ഥകളെ പറ്റിയാണ് തിരുവചനം പഠിപ്പിക്കുന്നത്.
യഹോവാ സാക്ഷികളെ പോലുള്ള ദുരുപദേശക്കാർ പഠിപ്പിക്കുന്നത് മനുഷ്യന് ആത്മാവ് ഇല്ല എന്നാണ്. ദൈവം മനുഷ്യന്റെ മൂക്കിൽ ജീവ ശ്വാസം ആണ് ഊതിയത് , അതുമൂലമാണ് അവൻ ജീവനുള്ളവൻ ആയി തീർന്നെന്നും ആണ് , അത് വെറും ശ്വാസം മാത്രമെന്നും ആത്മാവ് അല്ലെന്നും ആണ് അവർ പഠിപ്പിക്കുന്നത്. മരണത്തോടുകൂടി മനുഷ്യൻ ഇല്ലാതായി തീരുന്നു എന്നും , ശവക്കുഴിയിൽ അവൻ തികച്ചും അബോധാവസ്ഥയിൽ ആയി തീരുമെന്നും , മണത്തിനുശേഷം അവർക്കു നിലനില്പില്ലാത്തതിനാൽ അവർക്ക് കഷ്ടതകൾ ഇല്ല എന്നൊക്കെയാണ് അവരുടെ പഠിപ്പിക്കൽ.

എന്നാൽ ദൈവ വചനം പഠിപ്പിക്കുന്നതു മനുഷ്യന്റെ Material and Spiritual Nature നെ പറ്റിയാണ്.
ശരീരവും ശരീരത്തിനുള്ളിലെ ആത്മാവും തികച്ചും വ്യത്യസ്തങ്ങളായാണ് നിർമ്മിച്ചിട്ടുള്ളത്.
Job : 32:8 ൽ ഇങ്ങനെ പറയുന്നു മനുഷ്യന് ആത്മാവ് ഉണ്ടല്ലോ എന്നാണ്.
Zachariah: 12:1 ൽ പറയുന്നു മനുഷ്യന്റെ ഉള്ളിൽ ആത്മാവിനെ നിർമ്മിച്ചു നൽകിയ ദൈവം എന്നാണ് പറഞ്ഞിരിക്കുന്നത്.

മനുഷ്യന്റെ ശരീരം ഒരു വീടും ആത്മാവ് ഒരു വാടകക്കാരനും ആണ്. ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന ഒരു കവചമാണ് ശരീരം.

ഉൽപ്പത്തി പുസ്തകം 1,2 അദ്ധ്യായങ്ങളിൽ മനുഷ്യന്റെ സൃഷ്ടിപ്പിനെപറ്റി പറഞ്ഞിരിക്കുന്നിടത്തു നിലത്തെ പൊടികൊണ്ടു ശരീരം ഉണ്ടാക്കിയതിന് ശേഷമാണ് ദൈവം തന്റെ ശ്വാസത്തെ ( Living spirit) അവനിലേക്ക്‌ ഊതുന്നതു. ആ ആത്മാവ് ആയിരുന്നു അവനെ ജീവനുള്ളവൻ ആക്കിയത്. മനുഷ്യന്റെ ജീവന്റെ നിലനിൽപ്പ് അവനിലുള്ള ആത്മാവിന്റെ സാനിധ്യമാണ്.

മനുഷ്യനിലുള്ള ദേഹം ദേഹി ആത്മാവ് എന്ന തൃത്വത്തെപ്പറ്റിയും തിരുവചനം പഠിപ്പിക്കുന്നു.
1Thess: 5:23 & Hebrew : 4:12 എന്നീ വേദഭാഗങ്ങൾ മനുഷ്യനിലെ ദേഹം ദേഹി ആത്മാവ് ( Body , soul & spirit) എന്ന അവസ്ഥയെപ്പറ്റി പഠിപ്പിക്കുന്നു. ദേഹിയും ആത്മാവും ഒന്നല്ല എങ്കിലും അവയെ വേർതിരിച്ചു വിവരിക്കുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. ദേഹിയും ദേഹവും ഒത്തുചേർന്നു കിടക്കുന്നതും എന്നാൽ രണ്ടിനെയും വിഭജിക്കാൻ കഴിയാത്തതും അപ്പോൾത്തന്നെ അവ ഒന്നാണെന്ന് പറയാൻ പറ്റാത്തതുമാണ്.
ശരീരം : കാണുന്നതിനും കേൾക്കുന്നതിനും രുചിക്കുന്നതിനും സ്പര്ശിച്ചറിയുന്നതിനും സഹായകരമാകുന്നു.
ദേഹി ( Soul ) : ചിന്തയും ഓർമ്മയും വികാരങ്ങളും ബുദ്ധിയും ബോധവും ഒക്കെയായി ശരീരത്തിൽ പ്രവർത്തിക്കുന്നു
ആത്മാവ് ( Spirit) : വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ആരാധനയുടെയും ഒക്കെ മൂല കാരണമായി പ്രവർത്തിക്കുന്നു.

മനുഷ്യ ശരീരത്തിൽ ആത്മാവിന്റെ പ്രവർത്തനം ഏതു വിധം ?

1 . മനുഷ്യന് ദൈവവുമായി ബന്ധപെടുവാനുള്ള ഒരു യന്ത്രമായി പ്രവർത്തിക്കുന്നു.
1 Corinthians:6:20 ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു " ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള ഒരു മാധ്യമം ആണ് ആത്മാവ് എന്നാണ്.
ദൈവത്തെ ആരാധിക്കുവാനും പ്രാർത്ഥിക്കുവാനും വിശ്വസിക്കുവാനും സഹായകരമാകുന്നത് മനുഷ്യനിലുള്ള ആത്മാവിന്റെ സഹായത്താൽ ആണ്.

2 . നമ്മുടെ അറിവിന്റെയും ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും ഉറവിടം ആണ് Soul/ Spirit
1 Corinthians: 2:11 ൽ പറഞ്ഞിരിക്കുന്നു മനുഷ്യനിലുള്ളത് അവനിലെ മനുഷ്യാത്മാവല്ലാതെ ആരും അറിയുന്നില്ല എന്ന് .
7 Year cycle period ൽ മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോഴും , തലച്ചോറിലെ പഴയ സെൽസ്‌ മാറി പുതിയതു വരുമ്പോഴും മനുഷ്യന്റെ ഓർമ്മകൾ നില നിൽക്കുന്നത് അവനിലുള്ള ആത്മാവിന്റെ സാനിധ്യം കൊണ്ടാണ് എന്ന് വിശ്വസിക്കപെട്ടുന്നു.

ദൈവം മനുഷ്യന് കൊടുത്തിട്ടുള്ള വലിയ അനുഗ്രഹം എന്നതാണ് തന്റെ അംശമായ ആത്മാവിനെ അവന് കൊടുത്തു എന്നത്.
അത് നഷ്ട്ടപെടുത്തുന്നതിനല്ല അവന്റെ അടുത്തേക്ക് എത്തപ്പെടാനാണ് ദൈവം ആഗ്രഹിക്കുന്നതും.

അതുകൊണ്ടാണ് രക്ഷകനും കർത്താവുമായ യേശുക്രിസ്തു ഇങ്ങനെ വിളിച്ചു പറഞ്ഞു " ഒരു മനുഷ്യൻ സർവ്വ ലോകവും നേടിയാലും അവന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ അവനെന്തു പ്രയോജനം എന്ന് ? "

ഈ ആത്മാവ് നഷ്ടപ്പെടുത്തരുത് കാരണം ഇത് ദൈവ സന്നിധിയിൽ ചെല്ലേണ്ടതാണ്.

തുടരും........

പ്രാർത്ഥനയോടെ

ഷാജി ഏബ്രഹാം.

Date : 13/11/2020
Time : 05:30 PM
( U.K. Time ) @11:00 PM (IST)
UCF Weekly Bible Study Hosted by Loving Actions Meetings Please Join ; https://lovingactions.my.webex.com/lovingactions.my/j.php?MTID=m42295642d87dfdedd7b0bff5d9c1b085

സ്വയ നീതീകരണത്തിന്റെ അട്ടഹാസങ്ങളേക്കാൾ  തകർന്ന ഹൃദയത്തിന്റെ തേങ്ങലുകൾ ആണ് ദൈവത്തിന് ഏറെ ഇഷ്ട്ടം. അതിൽ മാത്രമേ ദൈവം പ്രസാ...
17/09/2020

സ്വയ നീതീകരണത്തിന്റെ അട്ടഹാസങ്ങളേക്കാൾ തകർന്ന ഹൃദയത്തിന്റെ തേങ്ങലുകൾ ആണ് ദൈവത്തിന് ഏറെ ഇഷ്ട്ടം. അതിൽ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ. അന്വേഷിക്കുന്ന ഒരു യാത്ര.....!

ഇയ്യോബിന്റെ പുസ്തകത്തിലെ വരികൾക്കിടയിലൂടെയുള്ള ഒരു യാത്ര....!!

ദയവായി പങ്കെടുക്കുക.

പ്രാർത്ഥനയോടെ

ഷാജി ഏബ്രഹാം.

മനുഷ്യന്റെ സ്വയ നീതീകരണത്തേയും പ്രശംസയേയും അഹന്തയേയും തകർത്ത് അവനെ ശൂന്യനായി നിർത്തുവാനും അവനെ തന്റെ പുത്രന്റെ സ്വരൂപത്ത...
27/08/2020

മനുഷ്യന്റെ സ്വയ നീതീകരണത്തേയും പ്രശംസയേയും അഹന്തയേയും തകർത്ത് അവനെ ശൂന്യനായി നിർത്തുവാനും അവനെ തന്റെ പുത്രന്റെ സ്വരൂപത്തോടു ഏകീഭവിക്കുവാനുമായി ദൈവം മനുഷ്യജീവിതത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനുവേണ്ടി അവനെ ശുദ്ധീകരണത്തിന്റെ ശാലയിൽ കൂടി കടത്തിവിടാറുണ്ട് ദൈവം . ഈ ശോധന വേദനാജനകമാണ് എന്നാൽ അത്യാവശ്യവുമാണ്. കാരണം "സ്വയം"
നിയന്ത്രിക്കപ്പെടേണ്ടതും വിധിക്കപ്പെടേണ്ടതും ആണ്. ദൈവത്തിനു തകർന്ന മൺപാത്രങ്ങളെ ആണ് ആവശ്യം അല്ലാതെ സ്വർഗ്ഗത്തോളം ഉയർന്ന ബാബേൽ ഗോപുരങ്ങളെ അല്ല.

" ഈയോബും അവന്റെ സ്നേഹിതരും "

നമ്മുടെ സ്വയത്തിനെതിരേ നാം തന്നെ എടുക്കുന്ന ഒരു പടവാളായി മാറുന്ന ഒരു പഠനമാണ്.

ദയവായി കാതോർക്കുക. കാത്തിരിക്കുക.

യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന് ഈ ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Date : 04th of September
Time : 06:00 PM ( U.K. Time )

UCF Weekly Bible Study
Hosted by Loving Actions Meetings
Please Join ;

https://lovingactions.my.webex.com/lovingactions.my/j.php?MTID=m42295642d87dfdedd7b0bff5d9c1b085

പ്രാർത്ഥനയോടെ
ഷാജി ഏബ്രഹാം.

നാം വരച്ച വരകൾ ദൈവം മാറ്റിവരക്കുമ്പോൾ , നാം വെട്ടിയ വഴികളിൽ ദൈവം ചില മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ , നാം കണ്ടെത്തുന്ന പരിഹാരങ...
18/08/2020

നാം വരച്ച വരകൾ ദൈവം മാറ്റിവരക്കുമ്പോൾ ,
നാം വെട്ടിയ വഴികളിൽ ദൈവം ചില മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ,
നാം കണ്ടെത്തുന്ന പരിഹാരങ്ങൾ ദൈവം തള്ളിക്കളയുമ്പോൾ ,
നാം തയ്യാറാക്കുന്ന പദ്ധതികൾ ദൈവം വെട്ടിക്കളയുമ്പോൾ ,

കഴിയുമോ അത് അംഗീകരിക്കാൻ ..?

ജീവിത യാത്രകളിൽ ദൈവം കൊണ്ടുവരുന്ന ചില വഴിത്തിരിവുകളിൽ എന്തായിരിക്കണം നമ്മുടെ മനോഭാവം ....??

അനുഗ്രഹിക്കപ്പെട്ട ബൈബിൾ പ്രഭാഷകൻ ബ്രദർ . ജോർജ് ചെറിയാൻ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.
പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഷാജി ഏബ്രഹാം.
https://lovingactions.my.webex.com/lovingactions.my/j.php?MTID=m42295642d87dfdedd7b0bff5d9c1b085

Address

London
TW33DQ

Telephone

+447723034230

Website

Alerts

Be the first to know and let us send you an email when Loving Actions/Union Christian Fellowship posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share