St.Kurilose Prayer Fellowship - Bahrain

St.Kurilose Prayer Fellowship - Bahrain St.Kurilose Prayer Fellowship-Kingdom Of Bahrain

12/12/2025
08/07/2025

മലങ്കരയുടെ പ്രഥമ പരിശുദ്ധനും മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപകനുമായ കാട്ടുമങ്ങാട്ട് പരിശുദ്ധ അബ്രഹാം മാർ കൂറിലോസ് വലിയ ബാവായുടെ 223ാo ഓർമ്മപെരുന്നാൾ സഭാ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ഇടവക ദേവാലയത്തിൽ ജൂലൈ 9,10 തീയതികളിൽ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു.
പങ്കെടുക്കുക... അനുഗ്രഹം പ്രാപിക്കുക..

23/08/2024

മലബാർ സ്വതന്ത്ര സുറിയാനി സഭ സൺഡേ സ്കൂൾ സമാജത്തിന്റെ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ...

23/08/2024

ശരിക്കും എന്തൊരു സൗന്ദര്യമാണ് ഈ കാഴ്ചക്ക്...

“ MGOCSM കലാമേളയുടെ ഉത്‌ഘാടന സമ്മേളനമാണ് വേദി. നന്ദി പറയുവാനുള്ള നിയോഗം MGOCSM യൂണിറ്റ് സെക്രട്ടറി പ്രിയപ്പെട്ട ആരോൺ മാത്യു ബെന്നിക്കാണ്. ഒരുപക്ഷെ ഇത്ര വലിയ വേദിയെ അഭിസംബോധന ചെയ്യുമ്പോൾ ഏതൊരാൾക്കും ഉണ്ടാകുന്ന പരിഭ്രമം ആരോണിനും ഉണ്ടായതുകൊണ്ടാവാം ചെറിയ തോതിൽ വിറയലും, ശബ്ദവിന്യാസത്തിലെ വ്യത്യാസവും പ്രസംഗത്തിൽ പ്രകടമായി. ഇത് കണ്ടുകൊണ്ടിരുന്ന യോഗത്തിന്റെ ഉദ്ഘാടകൻ അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി സാവധാനം ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.. ആരോണിന്റെ അടുക്കൽ ചെന്ന് മൈക്ക് വാങ്ങി.. "മോനെ.. നീ പറഞ്ഞോ ഞാൻ മൈക്ക് പിടിച്ചോളം" പിന്നീട് നന്ദി അർപ്പണത്തിന്റെ സമയം അത്രയും അഭിവന്ദ്യ തിരുമേനി മൈക്രോഫോൺ പിടിച്ചു കൂടെ നിന്നു. ആരോൺ തന്റെ നിയോഗം ഭംഗിയായി പൂർത്തിയാക്കി സദസ്സിന്റെ നിറഞ്ഞ കയ്യടിയോടു കൂടി ഇരിപ്പിടത്തിലേക്ക് മടങ്ങി. അവിടെ ഉണ്ടായിരുന്ന ഞങ്ങൾ എല്ലാവരും ഈ കാഴ്ചയുടെ.. അല്ല... ആ ഉൾകാഴ്ചയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു.

ശരിക്കും... പരിശുദ്ധ സഭ ഇങ്ങനെ ചേർത്ത്പിടിക്കുമ്പോൾ നാം എങ്ങനെയാണ് വീണുപോകുക..?

ഉറപ്പാണ്... തലയുയർത്തി നാം നമ്മുടെ നിയോഗങ്ങളിലേക്ക് പ്രയാണം ചെയ്യുക തന്നെ ചെയ്യും.”
✍🏾: റവ ഫാ വിവേക് വർഗ്ഗീസ്

23/08/2024

മലബാർ സ്വതന്ത്ര സുറിയാനി സഭാ സൺഡേ സ്കൂൾ സമാജത്തിന്റെ പുതിയ ജനറൽ സെക്രട്ടറിയായി ഫാ. അഫ്രേം അന്തിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. സഭാ പരമാധ്യക്ഷനും സൺഡേ സ്കൂൾ സമാജം പ്രസിഡന്റുമായ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന സഭാ സൺഡേ സ്കൂൾ സമാജത്തിന്റെ പൊതുയോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സമാജത്തിന്റെ ജോയിന്റ് സെക്രട്ടറിയായി ശ്രീ. ബാബു മാസ്റ്റർ, സമാജം ട്രഷററായി ശ്രീ. ബിജോയ് മാത്യു എന്നിവരെയും പൊതുയോഗത്തിൽ തെരഞ്ഞെടുത്തു. സഭാ വൈദീക ട്രസ്റ്റിയായ ഫാ. തോമസ് കുരിയനാണ് നിലവിൽ സമാജം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുന്നത്.

30/07/2024

68th Birthday of His Grace Cyril Mor Basselious Metropolitan
Supreme Head - Malabar Independent Syrian Church

Address

St. Christopher Church
Manama
KINGDOMOF

Alerts

Be the first to know and let us send you an email when St.Kurilose Prayer Fellowship - Bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Kurilose Prayer Fellowship - Bahrain:

Share