Universal Syrian Orthodox Church UAE

Universal Syrian Orthodox Church UAE Universal Syrian orthodox Church-UAE Zone

2026 മെയ്‌ 29 : പാത്രിയർക്കാ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷിക നിറവിലായിരിക്കുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്...
29/05/2026

2026 മെയ്‌ 29 : പാത്രിയർക്കാ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷിക നിറവിലായിരിക്കുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ, അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് പ്രാർത്ഥനാനിർഭരമായ ആശംസകൾ

പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാന പ്രകാരം ബോംബെ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി നിയമിതനായ നമ്മുടെ പ...
19/05/2026

പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാന പ്രകാരം ബോംബെ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി നിയമിതനായ നമ്മുടെ പാത്രിയർക്കൽ വികാരി അഭി. കുര്യാക്കോസ് മോർ യൗസേബിയോസ്‌ തിരുമേനിക്ക് പ്രാർത്ഥനാശംസകൾ .

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഇന്നും ഈ ആയുഷ്ക്കാലത്തിലും നമ്മുടെ അദ്ധ്യക്ഷനായിരുന്ന് നാലുഭാഗങ്ങളിലുമുള്ള പരിശുദ്ധ സഭയെ ഭാഗ...
03/05/2026

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഇന്നും ഈ ആയുഷ്ക്കാലത്തിലും നമ്മുടെ അദ്ധ്യക്ഷനായിരുന്ന് നാലുഭാഗങ്ങളിലുമുള്ള പരിശുദ്ധ സഭയെ ഭാഗ്യമോടെ മേയിച്ചു
ഭരിക്കുന്ന ശുദ്ധിമാനും,ഭാഗ്യവാനും, ബഹുമാനപ്പെട്ടവനുമായ *അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷനുമായ പരിശുദ്ധ പത്രോസിന്റെ പിൻഗാമിയുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയൻ പാത്രിയർക്കീസ്*
*ബാവായ്ക്ക്* പ്രാർത്ഥന പൂർവമായ ജന്മദിനശംസകൾ...🤍

*SOCYA - വാർഷിക പൊതുയോഗം*ഷാർജാ :- പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുഎഇ മേഖല യൂത്ത് അസോസിയേഷൻ (SOCYA) ന്റെ 2025-26 വർഷ...
20/04/2026

*SOCYA - വാർഷിക പൊതുയോഗം*

ഷാർജാ :- പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുഎഇ മേഖല യൂത്ത് അസോസിയേഷൻ (SOCYA) ന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം മേഖല പാത്രിയാർക്കൽ വികാർ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ഷാർജാ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തിഡ്രൽ പള്ളിയിൽ വച്ചു ഞായറാഴ്ച (19.04.26) വൈകിട്ട് 4 മണിക്ക് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ SOCYA വൈസ് പ്രസിഡന്റ്‌ ബഹു. ബേസിൽ ബേബി അച്ചൻ സ്വാഗതം ആശംസിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ശ്രീ. ഷെറിൻ എൽദോ 2025-26 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന് ട്രസ്റ്റീ ശ്രീ. ബേസിൽ വർഗീസ് തന്നാണ്ട് വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു പാസാക്കി. മേഖലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും UAE സോണൽ സെക്രട്ടറി സന്ദീപ് ജോർജ് , ട്രസ്റ്റീ എൽദോ പി ജോർജ് എന്നിവരും പങ്കെടുത്തു. മേഖലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജന പ്രസ്ഥാന ഭാരവാഹികളും പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു നിലവിലെ ഭരണ സമിതി തന്നെ തുടരുവാനും യോഗം തീരുമാനിച്ചു.

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല  വൈദീക യോഗം 2026 ഏപ്രിൽ മാസം 20 നു ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്ര...
20/04/2026

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല വൈദീക യോഗം 2026 ഏപ്രിൽ മാസം 20 നു
ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലില് വച്ച് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.യോഗത്തിൽ UAE മേഖലയിലെ എല്ലാ ബഹു. വൈദീക ശ്രേഷ്ഠരും സംബന്ധിച്ചു.

യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം നടത്തപ്പെട്ടു ഷാർജ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ  യു.എ.ഇ മേഖല  പള്ളി പ്രതിപുരുഷ...
19/04/2026

യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം നടത്തപ്പെട്ടു

ഷാർജ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ കത്തീഡ്രൽ പള്ളിയിൽ വെച്ച് യുഎഇ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. മേഖലയിലെ വൈദികരും വിവിധ ദേവാലയങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സോണൽ വൈസ് പ്രസിഡന്റ് റവ ഫാ ബിനു അമ്പാട്ട് സ്വാഗതം ആശംസിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ.സന്ദീപ് ജോർജ് 2025-26 വാർഷിക റിപ്പോർട്ടും ട്രസ്റ്റി എൽദോ പി ജോർജ് 2025-26 വർഷത്തെ കണക്കും ഓഡിറ്റർ വിൽ‌സൺ ജോസഫ് ഓഡിറ്റേഴ്‌സ് റിപ്പോർട്ടും അവതരിപ്പിക്കുകയും ചെയ്തു.മേഖലയുടെ 2026-27 വർഷത്തിലെ പ്രവർത്തനങ്ങളെ പറ്റിയും യോഗം വിലയിരുത്തി.
യുഎഇ മേഖലയുടെ 2026 ലെ ഫാമിലി കോൺഫറൻസ് നവംബർ അവസാന വാരം ദുബായ് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലില് വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു.

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല  വൈദീക യോഗം 2026
19/04/2026

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല വൈദീക യോഗം 2026

UAE മേഖല മർത്തമറിയം വനിതാ സമാജം വാർഷിക ക്യാമ്പ് ഏപ്രിൽ 18നു ശനിയാഴ്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ...
18/04/2026

UAE മേഖല മർത്തമറിയം വനിതാ സമാജം വാർഷിക ക്യാമ്പ് ഏപ്രിൽ 18നു ശനിയാഴ്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രലില് വച്ച് നടത്തപ്പെട്ടു.
രാവിലെ 7 മണിക്ക് നടന്ന വിശുദ്ധ കുർബാനക്ക് യു.എ.ഇ. പാത്രിയർക്കൽ വികാരിയും ഡൽഹി ഭദ്രാസന മെത്രോപ്പൊലീത്തയുമായ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ മുഖ്യകാർമ്മികത്വം വഹിച്ചു .തുടർന്ന് മേഖല മർത്തമറിയം വനിതാ സമാജം വാർഷിക സമ്മേളനം അഭിവന്ദ്യ തിരുമേനി ഉത്ഘാടനം ചെയ്തു .മേഖലയിലെ വിവിധ ദൈവാലയങ്ങളിൽ നിന്നും നൂറിൽപരം സമാജം പ്രവർത്തകർ പങ്കെടുത്തു.

UAE മേഖല മർത്തമറിയം വനിതാ സമാജം വാർഷിക ക്യാമ്പ് ഏപ്രിൽ 18നു ശനിയാഴ്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ...
16/04/2026

UAE മേഖല മർത്തമറിയം വനിതാ സമാജം വാർഷിക ക്യാമ്പ് ഏപ്രിൽ 18നു ശനിയാഴ്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രലില് വച്ച് നടത്തപ്പെടുന്നു.
രാവിലെ 7 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് യു.എ.ഇ. പാത്രിയർക്കൽ വികാരിയും ഡൽഹി ഭദ്രാസന മെത്രോപ്പൊലീത്തയുമായ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് മേഖല മർത്തമറിയം വനിതാ സമാജം വാർഷിക സമ്മേളനം നടത്തപ്പെടും.

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ പുതു ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനക്ക് യു.എ.ഇ. പാത്രിയർക്കൽ വികാരിയും ഡൽഹി ഭദ്രാസന മെത...
12/04/2026

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ പുതു ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനക്ക് യു.എ.ഇ. പാത്രിയർക്കൽ വികാരിയും ഡൽഹി ഭദ്രാസന മെത്രോപ്പൊലീത്തയുമായ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ മുഖ്യകാർമ്മികത്വം വഹിച്ചു.

Address

Jabel Ali
Dubai

Alerts

Be the first to know and let us send you an email when Universal Syrian Orthodox Church UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share